LIFEMovie

ചില തുറന്ന് പറച്ചിലുകൾ നടത്തി ഷക്കീല: എഴുതിയ പുസ്തകം ബോളീവുഡിൽ സിനിമയാകാൻ പോകുമ്പോളാണ് പ്രതികരണം.

തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി പ്രസിദ്ധ ഗ്ലാമർ നടി  ഷക്കീല.പലപ്പോഴും ഷക്കീല തന്നെ വീട്ടിലെ പ്രതീകൂല സാഹചര്യത്തില്‍ നിന്നുമാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്കകാലത്താണ് സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. ഷക്കീലയെന്ന നാടൻ പെൺകുട്ടിയുടെ തകർച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസിൽ ശരീരം വിൽക്കാൻ പ്രേരിപ്പിച്ച സ്വന്തം അമ്മയായിരുന്നു.

 

വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീൻ മാത്രമായിരുന്നുവെന്ന് ഷക്കീല തന്നെ പറയുന്നു. ‘ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽ കവിഞ്ഞ് താൻ പ്രതിഫലത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചു. അമ്മ പണം ചേച്ചിയെയും അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഞാൻ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നു. കുടുംബത്തിലുള്ളവർക്കെല്ലാം ഞാൻ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാൻ ആ ബന്ധങ്ങൾ കണ്ടത്.’

‘പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായി തീർന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും അധ്യാപകർ ഭാവിയിൽ എന്താവണമെന്ന് ചോദിച്ചാൽ പോലും ഞാൻ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു‌. ഡോക്ടർ‌, എഞ്ചിനീയർ എന്ന് പോലും പറയാനുള്ള കഴിവ് അന്നെനിക്ക് ഉണ്ടായിരുന്നില്ല. മലയാളം സിനിമകളിൽ അഭിനയിക്കാൻ ക്ഷണിക്കാൻ വരുന്നവർ ഒന്നും എന്നോട് വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ഞാൻ‌ കുളി സീനിൽ അഭിനയിക്കുമ്പോൾ ടവൽ കൊണ്ട് കുറച്ച് ഭാ​ഗം മറച്ചിരുന്നു. പക്ഷെ ഞാൻ അഭിനയിച്ച് പോയ ശേഷം എന്റെ ദേഹത്തിന് ഡ്യൂപ്പിനെ വെച്ച് ന​ഗ്നത ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഞാൻ അറിഞ്ഞശേഷമാണ് മലയാള സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.

‘ഞാൻ പുസ്തകം എഴുതിയ ശേഷമാണ് ഷക്കീല എന്ന പേരിൽ ബയോപിക്ക് എടുക്കുന്നുവെന്ന് പറഞ്ഞ് ആളുകൾ സമീപിച്ചതും ബുക്ക് വാങ്ങിപോയതും. അവർ സിനിമയിൽ എന്റെ ജീവിതം കാണിച്ചതായി എനിക്ക് തോന്നിയില്ല. അതിനാൽ തന്നെ ആ ബോളിവു‍ഡ് സിനിമ എന്റെ ബോയിപിക്കാണ് എന്ന് സമ്മതിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്’ ഷക്കീല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: