LIFE
-
ഗോഡ് ഫാദർ വീണ്ടും തിയേറ്ററുകളിലേക്ക്…
വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന്‍ സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് ‘സക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ ‘ദ ഗോഡ്ഫാദര്‍ ‘തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ മാർച്ച് 14ന്. ലോക സിനിമകളിൽ തന്നെ വലിയൊരു സ്ഥാനമുള്ള സിനിമയാണ് ‘ഗോഡ് ഫാദർ’ മെർലൻ ബ്രാണ്ടോ നായകണയെത്തുന്ന ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തത് 1972 ലാണ്, 1974ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അതും ലോകമെമ്പാടുമുള്ള തീയേറ്ററ്കളിൽ ആഘോഷമായിരുന്നു. 1990 ൽ ഇറങ്ങിയ മൂന്നാം ഭാഗം നിരാശപ്പെടുത്തി. ‘ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ …ഹീ കനോട്ട് റെഫ്യൂസ്’ എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി പറയുന്നത് വീണ്ടും കേൾക്കാൻ ലോകം തയാറായി കൊണ്ടിരിക്കുന്നു. വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്…
Read More » -
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്. 75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും. ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.
Read More » -
ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.
സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്. ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്. സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ…
Read More » -
മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന്
മണർകാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന് നടക്കും. കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് (സൂനോറോ) സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആ ദിനം സൂനോറോ പെരുന്നാളായി ആചരിക്കുന്നത്. 26ന് രാവിലെ 7ന് കുർബാന- അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേമിൻ്റെ പ്രധാന കാര്‍മ്മികത്വത്തില്‍. തുടർന്ന് അനുഗ്രഹപ്രഭാഷണവും ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം വിശ്വാസികൾ ഭവനങ്ങളില്‍ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശുദ്ധ മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കും. അതിൻ്റെ പ്രാരംഭ നടപടികൾ വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ ഇന്നലെ ആരംഭിച്ചു. പെരുമ്പള്ളി തിരുമേനി അനുസ്മരണ യോഗത്തിൽ കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ…
Read More » -
തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം ‘വലിമൈ’
തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം ‘വലിമൈ’. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ. ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രി റിലീസ് ബിസിനസ് മാത്രമായി 300 കോടി വലിമൈ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Read More » -
ഉരുളക്കിഴങ്ങിനുണ്ട് ഗുണങ്ങളേറെ.!
നമ്മുടെ ഭക്ഷണ മേശകളിൽ നമ്മൾ പേടിയോടെ കാണുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉരുളക്കിഴങ്ങ്. പതിവായ ഉപയോഗം ശരീര ഭാരം കൂട്ടുമോ എന്നതാണ് നമ്മിൽ പലരുടെയും ഭയം. എന്നാൽ അത് ശെരിയല്ല. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദഗ്ധർ പറയുന്നത്. ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്.…
Read More » -
ഹോളി ഫാദർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ഹോളി ഫാദർ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഭരതം ആർട്ട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിഥുൻ രാജ് തോട്ടം, രാജീവ് രംഗൻ ,പ്രകാശ് പയ്യാനക്കൽ, റിയ,പ്രീജ,പ്രഗ്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് “ഹോളി ഫാദർ ” എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്. രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-സോബിൻ കെ സോമൻ, പശ്ചാത്തല സംഗീതം-കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിതിൻ തോട്ടത്തിൽ. പ്രൊഡക്ഷൻ…
Read More » -
ഇവയൊക്കെ ക്യാൻസറിനെ തടയും
അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ? വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം… തക്കാളി… തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി. ബ്രൊക്കോളി… ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി,…
Read More » -
കെ പി എ സി ലളിത – ഇന്നസന്റ് എന്ന മാജിക്
കുറെ കാലം മലയാള സിനിമയ്ക്ക് ജീവൻ കൊടുത്ത ചില പെൺ കഥാപാത്രങ്ങളുള്ളത്തിൽ കെ പി എ സി ലളിത ചെയ്തവയുടെ തട്ട് താണ് തന്നെയിരിക്കും. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ (Malayala Cinema) നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കൊച്ചിയിലെ മകൻ്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒരർത്ഥത്തിൽ മലയാള സിനിമയിലെ അത്ഭുതമായിരുന്നു കെപിഎസി ലളിത. മലയാള സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെൻ്റിനായിരുന്നു. നിവധി സിനിമകളായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയത്. മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍, കോട്ടയം കുഞ്ഞച്ചന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, പാപ്പി അപ്പച്ചാ, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, l ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും ജനപ്രിയ ജോഡിയായി മലയാളികൾക്കു മുന്നിലെത്തി. ശക്തമായ…
Read More »
