LIFE
-
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് ആണ് ദിലീപിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ആലുവാ പോലീസ് ക്ലബില്‍ പുരോഗമിക്കുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായാണ് ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം വീണ്ടും നടക്കുന്നത്.
Read More » -
റോക്കി ഭായ് വീണ്ടും; തരംഗമായി കെ. ജി. എഫ് ചാപ്റ്റർ 2 ട്രയിലർ
ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററുകളില്‍ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘തൂഫാന്‍’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിനായി ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. <span;>അതേസമയം കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
Read More » -
നടന്‍ വിനായകന്റെ മീടു പരാമര്‍ശം തെറ്റായിപ്പോയെന്ന് നടി നവ്യ നായര്‍
നടന്‍ വിനായകന്റെ മീടു പരാമര്‍ശം തെറ്റായിപ്പോയെന്ന് നടി നവ്യ നായര്‍. വിവാദ പര്ശമര്ശങ്ങള് ബുദ്ധിമുട്ടുണ്ടാക്കി. വിവാദ പരാമര്‍ശത്തില്‍ താനും ക്രൂശിക്കപ്പെട്ടു. അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒരു പുരുഷന് പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ നായര്‍ പറഞ്ഞു. ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ പറഞ്ഞത്. ഒരുത്തിയുടെ സംവിധായകൻ വി.കെ. പ്രകാശ്, നവ്യ നായർ എന്നിവരും വിനായകനോടൊപ്പം വേദിയിലുണ്ടായിരുന്നു.
Read More » -
തണ്ണിമത്തന്റെ കുരു ഇങ്ങനെ ഉപയോഗിക്കൂ.. പ്രമേഹത്തിന് ഉത്തമം!
തണ്ണിമത്തന്‍ പൊതുവേ വെള്ളത്തിന്റെ അംശം കൂടുതലുളള ഭക്ഷണ വസ്തുവാണ്. പൊതുവേ വേനലില്‍ ഏറെ ഉപയോഗിച്ചു വരുന്ന ഭക്ഷണ വസ്തുവാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന തണ്ണിമത്തന്‍ നാം സാധാരണ ഉള്ളിലെ മാംസളമായ ഭാഗം മാത്രമാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇതിന്റെ കുരുവും തോടുമെല്ലാം ഒരു പോലെ ഗുണപ്രദമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് തണ്ണിമത്തന്‍ കുരു.ഇതിന്റെ കുരു ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന രോഗികൾക്ക് തണ്ണിമത്തൻ വിത്തുകൾ നല്ലതാണെന്ന് പറയപ്പെടുന്നു. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തന്‍ കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും. തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല…
Read More » -
ബിരിയാണിയില്‍ ‘പെരിയവന്‍’ ഡിണ്ടിഗല്‍ തലപ്പാക്കട്ടി
ബെംഗളൂരൂ: ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്‌നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു.എ.ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി ബിരിയാണി നമ്മുടെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു. 2017ന് ശേഷം സ്വിഗ്ഗിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ലഭിച്ചത് ബിരിയാണിക്കാണ്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു. 1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ ‘തലപ്പാക്കട്ടി’യെന്ന് അറിയപ്പെട്ടത്,. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക് ‘തലപ്പാക്കട്ടി’ എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യേകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും,…
Read More » -
ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു
ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വെബ് സീരീസില്‍ തുടക്കം കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഷോ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. സീരീസില്‍ രാജ്കുമാര്‍ റാവു ആണ് മറ്റൊരു പ്രധാന താരം. ദുല്‍ഖര്‍ സല്‍മാനും രാജ്കുമാര്‍ റാവുവും ഇവിടെ തൊണ്ണൂറുകളിലെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന ദുല്‍ഖറിനെയാണ് കാണുന്നത്. അടിക്കുറിപ്പായി ദുല്‍ഖര്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്: ”സീറ്റ് ബെല്‍റ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സില്‍ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, എന്റെ ആദ്യ വെബ് സീരീസും രാജും ഡികെയും ചേര്‍ന്നുള്ള എന്റെ ആദ്യ സംരംഭവും അവതരിപ്പിക്കുന്നു. ചിത്രത്തിന് താഴെ രാജ്കുമാര്‍ റാവു കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Read More » -
‘ഒരുത്തീ’ക്ക് രണ്ടാം ഭാഗവും
നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ സിനിമയിലേക്ക് തിരികെയെത്തി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഒരുത്തീ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവ്യാ നായരും വിനായകനും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 ലും ഉണ്ടാകും. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവര്‍ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.
Read More » -
ഫിയോക്ക് പിളർപ്പിലേക്ക്
തിയറ്റർ ഉടമകളുടെ പ്രബല സംഘടനയായ ഫിയോക്ക് പിളർപ്പിലേക്ക്. ഫിയോക്ക് വിട്ട് പലരും മാതൃ സംഘടനയിലേക്കെത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനയെും ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇരുവരെയും സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.<span;> ആൻ്റണി പെരുമ്പാവൂർ സാങ്കേതികമായി ഇപ്പോഴും ഫെഡറേഷനിൽ അംഗമാണ്. ഒടിടി യിലേക്ക് സിനിമകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്‍റെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും സംഘടനയില്‍ നിന്നും പുറത്ത് ചാടിക്കാന്‍ സംഘടനക്കകത്ത് ചരട് വലികള്‍ തുടങ്ങിയത്.ഇതിനായി ബൈലോ ഭേദഗതി ചെയ്യാനാണ് നീക്കം. ദിലീപ് വന്നാലും സംഘടന സ്വാഗതം ചെയ്യും.ദുൽഖറിനെ ബഹിഷ്ക്കരിച്ച ഫിയോക്ക് നിലപാടിനോട് യോജിപ്പില്ലെന്നും ദുൽഖറിൻ്റെ ചിത്രങ്ങൾ തങ്ങളുടെ തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. ഇക്കാര്യം ഈ മാസം 31 ന് ചേരുന്ന ഫിയോക്ക് ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാതൃ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പഴയ കരുത്താര്‍ജ്ജിക്കാന്‍…
Read More »

