തിയറ്റർ ഉടമകളുടെ പ്രബല സംഘടനയായ ഫിയോക്ക് പിളർപ്പിലേക്ക്. ഫിയോക്ക് വിട്ട് പലരും മാതൃ സംഘടനയിലേക്കെത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനയെും ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇരുവരെയും സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.<span;> ആൻ്റണി പെരുമ്പാവൂർ സാങ്കേതികമായി ഇപ്പോഴും ഫെഡറേഷനിൽ അംഗമാണ്.
ഒടിടി യിലേക്ക് സിനിമകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്‍റെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും സംഘടനയില്‍ നിന്നും പുറത്ത് ചാടിക്കാന്‍ സംഘടനക്കകത്ത് ചരട് വലികള്‍ തുടങ്ങിയത്.ഇതിനായി ബൈലോ ഭേദഗതി ചെയ്യാനാണ് നീക്കം.
ദിലീപ് വന്നാലും സംഘടന സ്വാഗതം ചെയ്യും.ദുൽഖറിനെ ബഹിഷ്ക്കരിച്ച ഫിയോക്ക് നിലപാടിനോട് യോജിപ്പില്ലെന്നും ദുൽഖറിൻ്റെ ചിത്രങ്ങൾ തങ്ങളുടെ തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.
ഇക്കാര്യം ഈ മാസം 31 ന് ചേരുന്ന ഫിയോക്ക് ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാതൃ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പഴയ കരുത്താര്‍ജ്ജിക്കാന്‍ തയ്യാറെടുക്കുന്നത്.
ഫിയോക്കില്‍ നിന്ന് കൂടുതല്‍ പേര്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ തിരിച്ചെത്തുമെന്ന് പ്രസിഡന്‍റ് ഡോ.രാംദാസ് ചേലൂര്‍ പറഞ്ഞു. ആന്‍റണി പെരുമ്പാവൂര്‍ സാങ്കേതികമായി ഇപ്പോഴും ഫിലിം എക്സിബിറ്റേഴ് ഫെഡറേഷന്‍ അംഗമാണ്. ദിലീപ് വന്നാലും സംഘടന സ്വാഗതം ചെയ്യുമെന്നും ഡോ.രാംദാസ് ചേലൂര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പാണ് അന്നത്തെ പ്രബല സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തി ദിലീപിന്‍റെ നേതൃത്വത്തില്‍ ഫിയോക്ക് എന്ന സംഘടന രൂപീകരിച്ചത്. എന്നാല്‍ കാലം കാത്തുവെച്ച കാവ്യനീതി എന്ന നിലയിലാണ് ഇപ്പോള്‍ ഫിയോക്കും പളരുന്നതെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നത്.