LIFEMovie

‘ഒരുത്തീ’ക്ക്  രണ്ടാം ഭാഗവും

നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ സിനിമയിലേക്ക് തിരികെയെത്തി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഒരുത്തീ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവ്യാ നായരും വിനായകനും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 ലും ഉണ്ടാകും. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവര്‍ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.

Back to top button
error: