LIFE
-
നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ
ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയമായതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽകന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ…
Read More » -
ചാമ്പിക്കോ.. ഭീഷ്മ സ്റ്റൈലിൽ മന്ത്രി വി ശിവൻകുട്ടി
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകൾ വന്നു. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു.
Read More » -
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി യു.എസ്. കോണ്‍സുല്‍ ചര്‍ച്ച നടത്തി
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കുകയും സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഐവിഎല്‍പി എക്സ്ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ,…
Read More » -
ആര്‍.ഐ.എഫ്.എഫ്.കെ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, മല്‍സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.…
Read More » -
ഷെ സ്വീ എന്ന ഹ്രസ്വ ചിത്രത്തിന്റെ പൊസ്റ്റർ റിലീസ് ചെയ്തു
യുവ സംവിധായകന്‍ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഷെ സ്വീ’. ‘ഞാൻ ആകുന്നു’ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രമേയത്തില്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 5D എന്റർടൈൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അനന്ത കൃഷ്ണൻ വലിയപറമ്പിലാണ്. ചിത്രത്തിന് കഥയെഴുതിയത് യദീഷ് ശിവനാണ്. എഡിറ്റിങ്ങ് : ജെറിൻ സണ്ണി. ഡി.ഒ.പി: അസറൂദ്ദീൻ റഷീദ്. ഡബ്ബിംഗ്: ആല്‍ഫാലക്സ് അങ്കമാലി.
Read More » -
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു
ബോളിവുഡ് താരം റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. റണ്‍ബീര്‍ കപൂര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ വിവാഹ തിയതി ഞാന്‍ പറയില്ല. പക്ഷേ, ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്’- റണ്‍ബീര്‍ പറഞ്ഞു. എന്നാല്‍ ഏത് മാസമാണെന്ന സൂചനയും റണ്‍ബീര്‍ നല്‍കിയില്ല. ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്ന അഭ്യൂഹത്തിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ വിവാഹ തിയതിയെ കുറിച്ച് റണ്‍ബീറിന്റെ പിതൃസഹോദി റിമാ ജയിനിനോട് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ‘ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വിവാഹം നടത്തുന്നത് ? വിവാഹം എന്തായാലും നടക്കും. പക്ഷേ തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല’- റീമ പറഞ്ഞു.
Read More » -
പുലിയാട്ടം’ പൂർത്തിയായി
സുധീര്‍ കരമന,മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” പുലിയാട്ടം ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് പൂർത്തിയായി. മിഥുന്‍ എം ദാസ്, ശ്യാം കാര്‍ഗോസ്, അഞ്ജലി സത്യനാഥന്‍, ശിവ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെവന്‍ മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജു അബ്ദുല്‍ഖാദര്‍, ആനന്ദ് മേനോന്‍, രാജേഷ്, ബിജു എം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമദ് നിർവ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുജീബ് ഒറ്റപ്പാലം,എഡിറ്റര്‍- സച്ചിന്‍ സത്യ, സംഗീതം ആന്റ് ബി ജി എം-വിനീഷ് മാണി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠന്‍ മാറത്തകര,കോസ്‌ട്യും – സുകേഷ് താനൂര്‍,സ്റ്റില്‍സ്- പവന്‍ തൃപ്രയാര്‍, ഡി ഐ-ലീല മീഡിയ,വി എഫ് എക്‌സ് ആന്റ് ടൈറ്റില്‍-വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂർ,പി ആര്‍ ഒ- എ എസ ദിനേശ്.
Read More » -
പട, നാരദന്, വെയില് എന്നിവയുടെ പ്രീമിയര്‍ തിയതികള്‍ പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ
അടുത്തയിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്, വെയില് എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തിയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ. ടോവിനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്, ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്, ജോജു ജോര്‍ജ്, വിനായകന്, കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. ഒരുക്കിയ പട എന്നിവയുടെ റിലീസ് തീയതികളാണ് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന പടയുടെ സ്ട്രീമിംഗ് മാർച്ച് 30ന് ആരംഭിക്കും. ഏപ്രില്‍ എട്ടി നാണ് ആഷിക് അബുവിന്റെ നാരദന് സ്ട്രീമിംഗ് നടക്കും. ഏപ്രില്‍ 15ന് ആണ് ഷെയ്ന് നിഗ ത്തിന്റെ വെയില് സ്ട്രീമിംഗ് തുടങ്ങുക. തിയറ്ററുകളില്‍ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്.
Read More » -
വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ് എന്നിവര്‍ ഒന്നിക്കുന്ന ‘ജെജിഎം’
ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ ‘ജെജിഎം’ എന്ന ചിത്രത്തെ കുറിച്ച്, മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക. ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ജെജിഎം’. ഈ ആക്ഷന്‍ ഡ്രാമ ചിത്രം പ്രേക്ഷകര്‍ക്കുള്ള മറ്റൊരു മാസ് എന്റര്‍ടെയ്‌നറാണ്. ‘ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് ‘ജെജിഎം’ എന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്‌നറായ ‘ജെജിഎം’ ശക്തമായ…
Read More » -
ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും മാർച്ച് 31 ന്
സംസ്ഥാന മദ്യ വർജന സമിതിയുടെ സാംസ്‌കാരിക സമിതിയായ ഫ്രീഡം ഫിഫ്റ്റിയുടെ പ്രവർത്തനോദ്ഘാടനവും ശ്രീ ഗുരുവായൂരപ്പൻ അസോസിയേറ്റ്സുമായി ചേർന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങും മാർച്ച് 31 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കും. വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിക്കുo. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് മുഖ്യാതിഥിയായിരിക്കും. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ,സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകാന്ത് റോബർട്ട് സാം, ഡോ. അനിൽകുമാർ, ചലച്ചിത്ര സംവിധായകൻ അർജുൻ ബിനു, ചലച്ചിത്ര താരം കോട്ടയം റഷീദ്, ചലച്ചിത്ര,ടിവി താരം പ്രജുഷ, ഡെൽസി ജോസഫ്, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, ഷാജി എന്നിവർ സംസാരിക്കും.സിനിമ മാധ്യമരംഗത്തെ കർമ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന് സമ്മാനിക്കും.
Read More »