LIFEMovie

റോക്കി ഭായ് വീണ്ടും; തരംഗമായി കെ. ജി. എഫ് ചാപ്റ്റർ 2 ട്രയിലർ

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററുകളില്‍ എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘തൂഫാന്‍’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിനായി ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

<span;>അതേസമയം കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

Back to top button
error: