LIFE

  • കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

    യാത്രകള്‍ ഇഷ്‍ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്.  പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ്‌ കാര്‍ സിക്‌നസ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിന് പ്രധാനകാരണം. കാറില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും. അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന…

    Read More »
  • ”വിവാഹശേഷമുള്ള ജീവിതം എങ്ങനെ?”, വിക്കി കൗശലിന്റെ മനോഹരമായ മറുപടി

    അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡ് ഷോയില്‍ വിക്കി കൗശല്‍ തനിച്ചായിരുന്നു എത്തിയത്. ഭാര്യ കത്രീന കൈഫിനെ തനിക്ക് മിസ് ചെയ്യുന്നുന്ന് വിക്കി കൗശല്‍ പറയുന്നു. വിവാഹശേഷമുള്ള ജീവിതം എങ്ങനെ എന്ന് ഷോയില്‍ ചോദിച്ചപ്പോള്‍ വിക്കി കൗശലിന്റെ മറുപടി മനോഹരമായിരുന്നു . സമാധാനപൂര്‍ണമായി മികച്ച ഒരു ജീവിതം നയിക്കുന്നുവെന്നായിരുന്നു വിക്കി കൗശലിന്റെ മറുപടി. അവരെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം ഐഐഎഫ്എയ്‍ക്ക് ഒരുമിച്ച് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്കി കൗശല്‍ പറഞ്ഞു. വിക്കി കൗശലാണ് ഐഐഎഫ്എയില്‍ ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ‘സര്‍ദാര്‍ ഉദ്ധം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തിയ. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിച്ചത്.…

    Read More »
  • അറിയാം ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

    ​ഗ്രീൻ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതൽ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ​​ഗ്രീൻ ആപ്പിളിനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവ ​ഗ്രീൻ ആപ്പിളിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. പച്ച ആപ്പിൾ കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ലേവനോയ്ഡുകൾ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ അവകാശപ്പെടുന്നു. ഗ്രീൻ ആപ്പിൾ ശ്വാസകോശ അർബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഗ്രീൻ ആപ്പിളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ കഴിയുന്ന റൂട്ടിൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈമിനെ തടയാൻ റൂട്ടിന് കഴിയും. ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. മൂന്ന് വയറു വീർക്കുന്നത് തടയാനും വയറ്റിൽ…

    Read More »
  • പൊണ്ണത്തടി കുറയ്ക്കാം, അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…

    ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി എന്ന് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ശരിയായ ജീവിതശൈലി പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ പൊണ്ണത്തടി തടയാവുന്നതാണ്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതവണ്ണത്തെ മറികടക്കാൻ കഴിയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വറുത്ത ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പച്ച ഇലക്കറികൾ കൂടുതൽ ഉപയോഗിക്കണം. ഒരു ദിവസം കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം. വ്യായാമം പേശികളെ വർദ്ധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ നല്ലതാണ്‌. പുകവലിയും മദ്യപാനവും ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യം കരളിനെ നേരിട്ട്…

    Read More »
  • മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സര്‍ക്കാര്‍

    തിരുവനന്തപുരം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) എല്ലാമെല്ലാമായി നിന്ന് സ്വകാര്യ ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് ടീം അംഗങ്ങളേയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അംഗങ്ങളേയും ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന കോട്ടയം…

    Read More »
  • പത്തൊമ്പതാം നൂറ്റാണ്ട്” ടീസർ റിലീസ്

    ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ, മലയാളത്തിലെ പ്രശസ്തരായ മമ്മൂട്ടി,മോഹൻലാൻ,സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി,മന്‍രാജ്, പൂജപ്പുരഴരാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം…

    Read More »
  • വിസ്മയിപ്പിച്ച് വിക്രം, തരംഗമായി ആറാടുന്നു; അഞ്ച് മിനിറ്റില്‍ തിയറ്ററിനെ നിശബ്ദമാക്കുന്ന പ്രകടനം കാഴ്ച വച്ച് സൂര്യ

    കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരച്ചു കയറി. വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു. ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി…

    Read More »
  • ചര്‍മ്മസംരക്ഷണത്തിനും മുഖകാന്തി കൂട്ടാനും മുള്‍ട്ടാണി മിട്ടി

    പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നാം നേരിടാറുണ്ട്. കണ്ണിന് ചുറ്റും കറുപ്പ്, മുഖത്ത് കരുവാളിപ്പ്, മുഖക്കുരു ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെല്ലാം മാറാൻ ഉപയോ​ഗിക്കാം മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിനായി മുൾട്ടാണി മിട്ടി എങ്ങനെയാണ് ഉപയോ​ഗിക്കുന്നതെന്ന് നോക്കാം.. ഒന്ന് ആവശ്യമായ ചേരുവകൾ – മുൾട്ടാണി മിട്ടി, റോസ് വാട്ടർ പാക്ക് തയ്യാറാക്കേണ്ട വിധം ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പായ്ക്ക് ഉണങ്ങുന്നത് വരെ വയ്ക്കുക എന്നിട്ട് കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഉപയോ​ഗിക്കാം. രണ്ട് വേണ്ട ചേരുവകൾ – മുൾട്ടാണി മിട്ടി,  തൈര് പാക്ക് തയ്യാറാക്കേണ്ട വിധം ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഈ പേസ്റ്റ്15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ  ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട്…

    Read More »
  • ഡീനോ ഡെന്നീസിന്റെ ചിത്രത്തിൽ മമ്മൂട്ടി

    പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

    Read More »
  • ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവ‍ർത്തകർ ഇപ്പോൾ പുറത്തുവിട്ടു. പവർ സ്റ്റാറിന്‍റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ‘ഒരുപാട്‌ നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട്‌ പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ…

    Read More »
Back to top button
error: