HealthLIFE

ചര്‍മ്മസംരക്ഷണത്തിനും മുഖകാന്തി കൂട്ടാനും മുള്‍ട്ടാണി മിട്ടി

ലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നാം നേരിടാറുണ്ട്. കണ്ണിന് ചുറ്റും കറുപ്പ്, മുഖത്ത് കരുവാളിപ്പ്, മുഖക്കുരു ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെല്ലാം മാറാൻ ഉപയോ​ഗിക്കാം മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിനായി മുൾട്ടാണി മിട്ടി എങ്ങനെയാണ് ഉപയോ​ഗിക്കുന്നതെന്ന് നോക്കാം..

ഒന്ന്

Signature-ad

ആവശ്യമായ ചേരുവകൾ – മുൾട്ടാണി മിട്ടി, റോസ് വാട്ടർ

  • പാക്ക് തയ്യാറാക്കേണ്ട വിധം

ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പായ്ക്ക് ഉണങ്ങുന്നത് വരെ വയ്ക്കുക എന്നിട്ട് കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഉപയോ​ഗിക്കാം.

രണ്ട്

വേണ്ട ചേരുവകൾ – മുൾട്ടാണി മിട്ടി,  തൈര്

  • പാക്ക് തയ്യാറാക്കേണ്ട വിധം

ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഈ പേസ്റ്റ്15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ  ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

Back to top button
error: