LIFE

  • ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവ‍ർത്തകർ ഇപ്പോൾ പുറത്തുവിട്ടു. പവർ സ്റ്റാറിന്‍റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ‘ഒരുപാട്‌ നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട്‌ പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ…

    Read More »
  • ബോളിവുഡില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്വരമാധുര്യം ”കെ കെ”

    കൊല്‍ക്കത്ത: പലപ്പോഴും മലയാളികള്‍ ശബ്ദത്തിലൂടെ ആസ്വദിക്കുകയും എന്നാല്‍ മലയാളിയാണെന്ന് തിരിച്ചറിയാതെ  പോവുകയും ചെയ്ത ഗായകനാണ് കൃഷ്ണകുമാര്‍ കുന്നത് എന്ന കെകെ. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സംഗീത വേദിയിലെ പരിപാടിക്ക് ശേഷം കുഴഞ്ഞുവീണാണ് ഈ അനുഗ്രഹീത ഗായകന്‍ അന്തരിച്ചത്. ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. 1968 ജനിച്ച കൃഷ്ണകുമാര്‍ ദില്ലി മൌണ്ട് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടി കിരോരി മാല്‍ കോളേജില്‍ നിന്നും ബിരുദവും നേടി. ബോളിവുഡിലേക്ക് എത്തും മുന്‍പ് പരസ്യങ്ങളുടെ ജിംഗിള്‍ പാടി പ്രശസ്തനായിരുന്നു കെകെ. ഏതാണ്ട് 3,500 ജിംഗിളുകള്‍ ഇദ്ദേഹം ആലപിച്ചു. 1999 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന  ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. 1991 ല്‍ ജ്യോതിയെ വിവാഹം കഴിച്ച കെകെയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മകനായ നകുല്‍ ഗായകനാണ് കെകെയ്ക്കൊപ്പം ഹംസഫര്‍ എന്ന ആല്‍ബത്തിലെ മസ്തി എന്ന ഗാനം നകുല്‍ ആലപിച്ചിട്ടുണ്ട്.…

    Read More »
  • മലയാളയായ കെ.കെ. സ്വന്തം ഭാഷയില്‍ പാടിയത് ഒരേയൊരു ഗാനം.!

    മുംബൈ: മലയാളിയായിരുന്നു അന്തരിച്ച ഗായകന്‍ കെ.കെ (Singer KK) അഥവ കൃഷ്ണകുമാര്‍ കുന്നത്ത്.ദില്ലിയിലാണ് ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും. സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. എന്നാല്‍ കെകെ മലയാളത്തില്‍ പാടിയത് ഒരേ ഒരു ഗാനമാണ്. 2009ല്‍ ദീപന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ മുഖം എന്ന ചിത്രത്തില്‍. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം. 2017 ല്‍ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു – മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളില്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു – അന്ന് കെ.കെ…

    Read More »
  • ‘സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

    ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു ഫോട്ടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത് (Gopi Sundar). പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ക്യാപ്ഷനുമെഴുതി. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. അമൃത സുരേഷും ഇതേ ഫോട്ടോ ഫേസ്‍ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.   View this post on Instagram   A post shared by Gopi Sundar Official (@gopisundar__official)   അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്…

    Read More »
  • പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ മൂന്ന് എളുപ്പ വഴികൾ

    ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുള്ള പല്ലുകൾ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. വീട്ടിലെ തന്നെ ചില പൊടിക്കെെകളിലൂടെ പല്ലിലെ മഞ്ഞ നിറം എളുപ്പം അകറ്റാം… അതിലൊന്നാണ് ആപ്പിൾ സിഡാർ വിനഗർ. മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാക്കാം. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക. മറ്റൊന്നാണ് നാരങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളുടെ തൊലി (Fruit peels). വിറ്റാമിൻ സിയും ഡി-ലിമോണീൻ എന്നിവ സംയുക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ പല്ലുകൾ സ്വാഭാവികമായും…

    Read More »
  • ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് പഴങ്ങൾ

    ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ​ഗർഭകാലം (Pregnancy). ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. അമ്മയിലൂടെ മാത്രമാണ് കുഞ്ഞിന് ഏറ്റവും കൂടുതൽ പോഷകങ്ങൾ കിട്ടുന്നത്. ഗർഭകാലത്ത് പോഷക സമൃദ്ധവും കുഞ്ഞിന് ആവശ്യമായതുമായവ കഴിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് ഏതൊക്കെ പഴങ്ങൾ കഴിക്കാമെന്നതിനെ സംബന്ധിച്ച് സംശയമുണ്ടാകാം. ​ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണങ്ങളുണ്ട്. പഴങ്ങൾ പോഷക സമ്പുഷ്ടവും, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളവയുമാണ്. പല തരം പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുവാൻ സഹായകരമായിരിക്കും. പഴങ്ങൾ പ്രകൃതിദത്തമായി മധുരമുള്ളവയും, ഗർഭകാലത്തെ കൊതി ശമിപ്പിക്കുവാൻ സാധ്യമായ രീതിയിൽ രുചികരവുമാണ്. പഴങ്ങൾ കഴിക്കുന്നത് വിശപ്പ് അകറ്റുവാനും, അനാവശ്യ ജങ്ക് ഫുഡുകളും മറ്റും കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭകാലത്ത് കഴിക്കാവുന്ന അഞ്ച് സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്. വാഴപ്പഴം…

    Read More »
  • ആന്‍റണി പൂല കര്‍ദ്ദിനാള്‍; ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളാകുന്ന ആദ്യ ഇന്ത്യക്കാരന്‍

    ദില്ലി: ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്‍റണി പൂലയെ (Anthony Poola) ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്‍റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്‍റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. തെലങ്കാന കത്തോലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്‍റെ ട്രഷററായും , കത്തോലിക് യുവജന കമ്മീഷന്‍റെയും പട്ടികജാതി കമ്മീഷന്‍റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി അന്‍റോണിയോ സെബാസ്‌റ്റോ ഡി റൊസാരിയോ ഫെറാവോയെയും കര്‍ദിനാളായി തിരഞ്ഞെടുത്തു. ഇവരടക്കം 21 പുതിയ കര്‍ദിനാള്‍ മാരെ മാര്‍പ്പാപ്പ തിരഞ്ഞെടുത്തു.

    Read More »
  • മലിനജലത്തില്‍ നിന്ന് ബിയര്‍; വിവാദമായി പുതിയ പദ്ധതി

    പല പ്രദേശങ്ങളിലും വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മലിനജലം വലിയ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് മലിനജലം വലിയ തലവേദനയാകാറ്. എന്നാല്‍ ഇതേ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളസംഗതി തന്നെയാണിത്. ഇതേ പ്രശ്നമാണിപ്പോള്‍ സിംഗപ്പൂരിലെ പുതിയൊരു പദ്ധതി നേരിടുന്നത്. മലിനജലം ശുദ്ധീകരിച്ച് അതുപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ തന്നെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. സിംഗപ്പൂര്‍ വാട്ടര്‍ ഏജന്‍സിയായ PUB ആണ് പുതുമയാര്‍ന്ന പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും രുചികരവുമായ ബിയര്‍ ആണ് തങ്ങള്‍ ഇത്തരത്തില്‍ മലിനജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ന്യൂ ബ്ര്യൂ’ എന്നാണ് ഈ പുതിയ ബിയര്‍ ബ്രാന്‍ഡിന്‍റെ പേര്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ PUB തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മലിനജലം എത്ര ശുദ്ധീകരിച്ചാലും അത് കുടിക്കാൻ യോഗ്യമാകുമോ എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്. You should…

    Read More »
  • ‘അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ.’ കഥ പറഞ്ഞു കരയിച്ച ജോർജ് ജോസഫ് കെ ജീവിതം പറഞ്ഞും കരയിക്കുന്നു

    മഴ പെയ്താൽ ചോരുന്ന ഒരു വീട്ടിലാണ് എൻ്റെ മോൻ അപ്പു ജനിച്ചത്. അവൻ പിച്ചവെച്ച് നടക്കുമ്പോൾ കാൽ കുടുങ്ങാതിരിക്കാൻ അവൻ്റെ അപ്പനും അമ്മയും കാൽ തുടക്കുന്ന ചവിട്ടിയും പഴന്തുണിയും ആ കുഴികളിൽ നിരത്തി. അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ എന്ന പ്രമാണം ഓർത്ത് അവൻ ഒരു സാധാരണ സ്കൂളിൽ പഠിച്ചു. മഴ കൊണ്ട് നനഞ്ഞ, വെയിൽ കൊണ്ട് കരിഞ്ഞ അവന് അവൻ്റെ അപ്പന് ഒരു കുട വാങ്ങിക്കൊടുക്കാൻ കഴിയാതെ വിഷമിക്കുന്നത് കണ്ട് സങ്കടപ്പെട്ട്, അവൻ കുട്ടുകാരുടെ പാതിക്കുട ചൂടി നടന്ന് തോൽക്കാതെ പഠിച്ചത് അപ്പൻ്റെ, അമ്മയുടെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത് അത് ചുമക്കാൻ തന്നെയായിരുന്നു. അവൻ ഒന്നും വേണമെന്ന് ഞങ്ങളെ നിർബന്ധിച്ചില്ല, ശഠിച്ചില്ല. അവൻ്റെ അപ്പന് കാറും സ്കൂട്ടറും വേണമെന്ന് അവൻ സ്വപനം കണ്ടില്ല. ചിട്ടി മുതലാളിയുടെ സൈക്കിൾ തങ്ങൾക്ക് ഉണ്ടല്ലോ എന്ന് അവൻ എപ്പോഴും ആശിച്ചു. അവൻ്റെ കുട്ടിക്കാലത്തെ കണ്ടെത്തൽ, വാക്കുകളായി എന്നോട് പങ്കുവെച്ചതിങ്ങനെ: “നമ്മളെത്ര ഭാഗ്യവാനാണല്ലേയപ്പേ…? കാറും സ്കൂട്ടറും ഉള്ളവർക്ക്…

    Read More »
  • പഴങ്ങളും നട്സും പ്രമേഹരോഗികള്‍ക്കു കഴിക്കാമോ… മറക്കരുത് പ്രമേഹരോഗികള്‍ ഈ കാര്യങ്ങൾ

    സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. ഒപ്പം നട്സുകളും. വിവിധ തരം പഴങ്ങളും നട്സും കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. എന്നാല്‍ അത്രയ്ക്ക് ഭയക്കേണ്ട ഒന്നല്ല പഴങ്ങളും നട്സും. നേരവും കാലവും നോക്കി കഴിച്ചാല്‍ പ്രമേഹത്തില്‍ ഇത് സ്വാധീനം ചെലുത്തില്ലെന്ന് ഡയറ്റീഷന്മാര്‍ ഉറപ്പ് നൽകുന്നു. പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്‍റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്‍റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്‍റെ സമ്പന്ന സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോൾ ചില കാര്യങ്ങളില്‍ കരുതല്‍ വേണമെന്ന് നോയിഡ ഏഷ്യന്‍…

    Read More »
Back to top button
error: