LIFE

  • മുപ്പത് വര്‍ഷം മുമ്പ് കാണാതായ ആമ തട്ടിന്‍പുറത്ത് ; അമ്പരപ്പ് മാറാതെ കുടുംബം!

    റിയോ ഡി ജെനീറോ: കാണാതെ പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുമ്പോള്‍ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാല്‍ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു കിട്ടിയത് മുപ്പത് വര്‍ഷം മുമ്പ് കാണാതെപോയ ആമയെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. മുപ്പത് വര്‍ഷം മുമ്പാണ് കുടുംബ വീട്ടിലെ മാന്വേല എന്നു പേരിട്ടിരുന്ന ആമയെ കാണാതെ പോയത്. നീണ്ട നാള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആമയെ കുടുംബ വീട്ടിലെ തട്ടിന്‍പുറത്തുനിന്നു തിരിച്ചു കിട്ടിയതിന്‍െ്‌റ അമ്പരപ്പിലും സന്തോഷത്തിലുമാണ് കുടുംബമിപ്പോള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരികെ കുടുംബ വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്തു നിന്നും ഈ ആമയെ കണ്ടെത്തിയത്. പഴയ സാധനങ്ങള്‍ മുഴുവന്‍ തട്ടിന്‍പുറത്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പിതാവിന്. ഇങ്ങനെ സാധനങ്ങള്‍ തട്ടിന്‍പുറത്തേക്ക് മാറ്റുമ്പോള്‍ ആമയും പെട്ടതാകാം എന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനുള്ളില്‍ ഇലക്ട്രിക് പണികള്‍ നടക്കുന്ന സമയത്താണ് ആമയെ കാണാതെ പോയത്. തിരച്ചിലിനൊടുവില്‍ കണ്ടെത്താനാകാത്തതിനാല്‍ നഷ്ടപെട്ടുവെന്നാണ് കരുതിയത്.…

    Read More »
  • പ്രതീക്ഷയേകി ശുഭവാര്‍ത്ത: ചരിത്രത്തിലാദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി

    ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല. മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ബുദ ചികിത്സാ…

    Read More »
  • വിശമ്രകാലം മനോഹരമാക്കാം; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്‍പത് ശതമാനം ഫീസിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.

    Read More »
  • നയന്‍താര- വിഘ്‌നേഷ് വിവാഹം നെറ്റ് ഫ്‌ളിക്‌സില്‍; സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്?

    ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയതാരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷിന്‍െ്‌റയും വിവാഹം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഒ.ടി.ടി. രംഗത്തെ ഭീമനായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും…

    Read More »
  • എന്താണ് ഫാറ്റി ലിവര്‍? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..

    കരളില്‍ കൊഴുപ്പടിയല്‍ എന്ന് ഫാറ്റി ലിവറിനു ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ? ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ഇത്‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ അറിയപ്പെടുന്നത്‌. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌. കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി…

    Read More »
  • മുഖസൗന്ദര്യത്തിന് ഇതാ ചില കിടിലന്‍ ഫേസ് പാക്കുകള്‍

    വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.  മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കാനും ബദാം ഫലപ്രദമാണ്. അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സഹായത്തോടെ എണ്ണ സ്രവണം നിയന്ത്രിക്കുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാനും ഇത് സഹായിക്കുന്നു. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന് അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ഈ സഹായിക്കും. രണ്ട് ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ബദാം പൊടിച്ചതും ഓട്സ് പൊടിച്ചതും…

    Read More »
  • പിറന്നാള്‍ പാര്‍ട്ടി കെണിയായി? ബോളിവുഡിനെ വിറപ്പിച്ച് കോവിഡ്; ഷാരൂഖ് ഖാന്‍ , കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങി അന്‍പതോളം പേര്‍ പോസിറ്റീവ്

    മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത അന്‍പതു പേര്‍ കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്. മേയ് 25ന് യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ചാണ് വലിയ താരനിര പങ്കെടുത്ത കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത് തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ അതിഥികളായിരുന്നു. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കത്രീന കെയ്ഫിനും കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെയാണ് കോവിഡ് ബാധിച്ചത് കരണ്‍ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നാണെന്ന ആശങ്ക ശക്തമായത്. വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും കോവിഡ് ബാധിച്ച വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇവരെ കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്ത, കരണ്‍ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കള്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

    Read More »
  • അത്ര നിസാരനല്ല വാഴക്കൂമ്പ്, അറിയാം വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

      വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. വാഴക്കൂമ്പ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാന ആഹാരം ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പിലെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയും. വാഴപ്പഴത്തേക്കാൾ ഗുണങ്ങൾ കൂടുതലാണ് വാഴക്കൂമ്പിനു എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ തുടങ്ങി നിരവധി ധാതുക്കളും വൈറ്റമിനുകളും തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ് കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുവാൻ ഇത് സഹായിക്കുന്നു. പൊട്ടാസിയം ത്തിൻറെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കുവാനും വാഴക്കൂമ്പ് കൊണ്ടു കഴിയും. ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിൽ ശക്തിയുണ്ട് എന്നതാണ്. ആൻറി ഓക്സിജൻ സുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാലവാർദ്ധക്യം തടയുവാനും ഭക്ഷണത്തോടൊപ്പം വാഴക്കുമ്പ്…

    Read More »
  • എ മദേഴ്സ് പാഷൻ എന്ന ടാഗ് ലൈനോടെ ഓർമ്മകളിൽ പൂർത്തിയായി …..

      പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന “ഓർമ്മകളിൽ ” ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ . ജാസിഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു. ‘ എ മദേഴ്സ് പാഷൻ’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ , കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവാത്സല്യ വികാരങ്ങൾ അതിന്റെ മൂല്യം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ,…

    Read More »
  • നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.  

    Read More »
Back to top button
error: