അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഗുഡ്ന്യൂസ്കറസ്പോണ്ടന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസവാവധിക്കുപോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാര്‍ഥികളുടെ അടുത്തെത്തുന്നാണ് ഈ വീഡിയോയിലുള്ളത്.
കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാന്‍ കുട്ടികള്‍ ഓടിയെത്തുന്നതും ടീച്ചറെ ഒരുപാട് മിസ് ചെയ്തെന്ന് കുട്ടികള്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ‘ജൂലിയ മിസ്’ എന്നു വിളിച്ചാണ് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുന്നത്.
അധ്യാപിക അവരെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നെല്ലാം കുട്ടികള്‍ ടീച്ചറോട് ചോദിക്കുന്നുമുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.
‘മെറ്റേണിറ്റി ലീവ് കഴിഞ്ഞു സ്കൂളിലേക്ക് വന്ന അധ്യാപിക തന്റെ കുഞ്ഞിനെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. പരസ്പരം കാണാന്‍ കഴിഞ്ഞതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്.’-എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നാണ് ഈ വീഡിയോ കാണിക്കുന്നതെന്നും നല്ല വിദ്യാര്‍ഥികളാണ് അനുഗ്രഹീതരാണ് നമ്മുടെ അധ്യാപകരെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram