LIFE

  • കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്രത്തിന്‍െ്‌റ ലക്ഷ്യ അംഗീകാരം

    തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ യഥാക്രമം 96 , 87 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക്് അംഗീകാരം ലഭിച്ചത്. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ – ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍…

    Read More »
  • ഗ്യാസ്ട്രബിള്‍ നിങ്ങളെ ട്രബിള്‍ ചെയ്യുന്നുണ്ടോ ? ഇതാ കുറച്ച് സിംപിള്‍ ടിപ്‌സ്..

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇക്കൂട്ടത്തില്‍ മിക്കവരും പരാതിപ്പെടാറുള്ളൊരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങള്‍ മൂലമാകാം ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ ഗ്യാസ്ട്രബിള്‍ ഓരോരുത്തരെയും ബാധിക്കുന്നതും വ്യത്യസ്തമായ രീതിയിലാകാം. ചിലര്‍ക്ക് ഗ്യാസിന് പിന്നാലെ വയറുവേദന, നെഞ്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാകാം. ചിലരെ വലയ്ക്കുന്നത് ഇടവിട്ടുള്ള ഏമ്പക്കമാകാം. ചിലര്‍ക്ക് ഗ്യാസ് തന്നെ മലബന്ധത്തിലേക്ക് നയിക്കുന്ന പ്രശ്‌നമാകാം. അതുപോലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്നതില്‍ വിഷമിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്… ഒന്ന് ഗ്യാസിന് ഇടയാക്കുന്ന ചില ഭക്ഷണം നിങ്ങള്‍ പതിവായി കഴിക്കുന്നതാകാം ഇതിന് കാരണം. അങ്ങനെയെങ്കില്‍ ആ ഭക്ഷണം കണ്ടെത്തി അതൊഴിവാക്കുകയോ വലിയ രീതിയില്‍ നിയന്ത്രിക്കുകയോ ചെയ്യാം. കൃത്രിമമധുരമടങ്ങിയ പലഹാരങ്ങള്‍ അങ്ങനെ പൊതുവേ തന്നെ ഗ്യാസിന് ഇടയാക്കാറുണ്ട്. അതുപോലെ പാക്കേജ്ഡ് ഭക്ഷണങ്ങള്‍ പലതും. രണ്ട് നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ശരീരത്തില്‍ ജലാംശം…

    Read More »
  • ശരീരഭാരം കുറയ്ക്കാന്‍ ചിലവുകുറഞ്ഞ ഈ ജൂസുകള്‍ പരീക്ഷിക്കാം

    ശരീരഭാരം (weightloss) കുറയ്ക്കുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുമുണ്ട്. ജ്യൂസുകൾ ശരീരഭാരം കുറയ്ക്കുകയും ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെയാണ് ആ ജ്യൂസ് എന്ന് നോക്കാം… ഒന്ന് – പാവയ്ക്ക ജ്യൂസ്  ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് പാവയ്ക്ക ജ്യൂസ്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ മികച്ചതാണ് പവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവർത്തനത്തിന് നല്ലതാണ്. പാവയ്ക്കയിൽ കലോറി കുറവാണ്, അതുകൊണ്ടുതന്നെ ശരീരഭാരം പെട്ടെന്ന് കുറഞ്ഞോളും.   രണ്ട് – വെള്ളരിക്ക ജ്യൂസ് ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്. ഇതിലുള്ള ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പിനെയും അധികഭക്ഷണത്തിന്റെയും തടയാൻ സഹായിക്കുന്നു. മൂന്ന് – …

    Read More »
  • ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള കിവി പഴത്തിന്റെ ഗുണങ്ങളറിയാം

    ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. ദഹനപ്രക്രിയയെ സഹായിക്കുന്നതില്‍ പങ്കുവഹിക്കുന്ന എന്‍സൈമായ ആക്ടിനിഡിന്‍ കിവികളില്‍ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. കിവിപ്പഴത്തില്‍ ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.കിവികള്‍ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായതിനാല്‍ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്ന ആല്‍ഫ-ലിനോലെയിക് ആസിഡ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മം മിനുസമാര്‍ന്നതും ആരോഗ്യകരവുമാകുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍…

    Read More »
  • താരവിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

    ചെന്നൈ: നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹം വീണ്ടും വിവാദങ്ങളില്‍. വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആര്‍ റോഡിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഇവരുടെ വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയതോടെയാണ് കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടായത്. വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ നയന്‍താര വിഘ്‌നേഷ് വിവാഹം മൂലം പൊതുജനത്തിന്റെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശരവണന്‍…

    Read More »
  • ഷെയിന്‍ നിഗം ചിത്രം ‘ഉല്ലാസം’ ജൂലൈ 1ന്

    ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ജൂലൈ ഒന്നിന് കലാസംഘം റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അജു വര്‍ഗീസ്,ദീപക് പറമ്പോല്‍,ബേസില്‍ ജോസഫ്,ലിഷോയ്, അപ്പുകുട്ടി,ജോജി, അംബിക,നയന എല്‍സ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന്‍ എഴുതുന്നു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്‌കര്‍…

    Read More »
  • തമാശകളിക്കരുത്, മീ ടു ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തില്‍; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍

    കൊച്ചി: മീ ടു വിവാദത്തില്‍ വീണ്ടും പൊട്ടത്തെറിച്ച് നടന്‍ വിനായകന്‍. മീ ടു വച്ച് തമാശകളിക്കരുതെന്നു പറഞ്ഞ വിനായകന്‍, തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി വാര്‍ത്ത സമ്മേളനത്തിലാണ് വിനായകന്‍ വീണ്ടും പ്രതികരണം നടത്തിയത്. മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും വിനായകന്‍ പറഞ്ഞു. നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്‌നത്തിലും വിനായകന്‍ പ്രതികരിച്ചു. അന്ന് താന്‍ മോശം പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകന്‍ അന്നു പറഞ്ഞ കാര്യത്തില്‍ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു. ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍…

    Read More »
  • വീണ്ടും വരും, തല്‍ക്കാലം വിട, അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്.

    ലോകം മുഴുവന്‍ ആരാധകരെ നിരാശയിലാക്കി ഒടുവില്‍ ആ പ്രഖ്യാപനമെത്തി. പ്രമുഖ സംഗീത ബാന്‍ഡ് ആയ ബിടിഎസ് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡിലെ പ്രമുഖ താരം ജിന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകുന്നതിനാല്‍ ബാന്‍ഡിന്‍െ്‌റ ഭാവി പ്രവര്‍ത്തനം എങ്ങനെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങള്‍ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇതില്‍ ജിന്‍ന് ഡിസംബറില്‍…

    Read More »
  • ബോളിവുഡ് താരം ദീപികയ്ക്ക് ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത

    മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന് സിനിമാ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതായി റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് വിവരം. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് വിട്ടയച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികയ്‌ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താന്‍’. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‌സ്…

    Read More »
  • പ്രണയം കടങ്കഥയല്ല സത്യമാണ്.. ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ …..

      മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും …… ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല ,…

    Read More »
Back to top button
error: