LIFEMovie

പ്രണയം കടങ്കഥയല്ല സത്യമാണ്.. ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ …..

 

മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും ……


ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.


ബാനർ – എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യും – രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ – ശിവക്ക് നടവരമ്പ് , ഡിസൈൻസ് – ഡോ.സുജേഷ് മിത്ര, സ്റ്റിൽസ് – പവിൻ തൃപ്രയാർ, പി ആർ ഓ – അജയ് തുണ്ടത്തിൽ …….

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: