LIFE

  • ഓറിയോണ്‍ കീച്ച് സിങ്; ഫാദേഴ്സ് ഡേയില്‍ മകനെ പരിചയപ്പെടുത്തി യുവരാജ്

    മുംബൈ: ഫാദേഴ്സ് ഡേയില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവി പങ്കുവെച്ചത്. ഓറിയോണ്‍ കീച്ച് സിങ് എന്നാണ് കുഞ്ഞിന്റെ പേര്. ‘ഈ ലോകത്തേക്ക് സ്വാഗതം ഓറിയോണ്‍ കീച്ച് സിങ്ങ്. അമ്മയും അച്ഛനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഓരോ പുഞ്ചിരിയിലും നിന്റെ കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ’-യുവരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരി 25-നാണ് കുഞ്ഞ് ജനിച്ച വിവരം യുവി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും യുവരാജ് അച്ഛനായ സന്തോഷത്തെ കുറിച്ച് സംസാരിച്ചിരുന്നു. മകനും ക്രിക്കറ്റ് താരമാകുമോ എന്ന ചോദ്യത്തിന് അവന്‍ അവന് ഇഷ്ടമുള്ളതു പോലെ വളരട്ടെ എന്നായിരുന്നു യുവിയുടെ മറുപടി. തന്റെ അച്ഛന്‍ യോഗ്രാജിനെപ്പോലെ താന്‍ ഒരിക്കലുമാകില്ലെന്നും യുവി പറഞ്ഞിരുന്നു.’അവന്‍ ഏത് കരിയര്‍ തിരഞ്ഞെടുത്താലും ഞാന്‍ അവനൊപ്പം നില്‍ക്കും. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍തന്നെ എന്നെ ക്രിക്കറ്റ് താരമാക്കാനാണ് അച്ഛന്‍ ശ്രമിച്ചത്. ഞാന്‍…

    Read More »
  • വിലയില്‍ കടുപ്പം കൂടി, കാപ്പിയുടെ കടുപ്പം കുറയുമോ

    കോട്ടയം: രാവിലെയുള്ള കാപ്പികുടി ഇനി അല്‍പ്പം കുറയ്ക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടല്ല, പോക്കറ്റ് കീറാതിരിക്കാന്‍. കാപ്പികുടി ഒഴിച്ചുകൂടാനാകാത്ത ശീലമാക്കിയ മലയാളിക്ക് വെല്ലുവിളിയുയര്‍ത്തി കാപ്പിപ്പൊടി വിലയും കൂടുന്നു. ഈ സീസണില്‍ പലയിടങ്ങളിലും കാപ്പിക്കുരു കാപ്പിയില്‍ കാണാനേയില്ലെന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണു സൂചന. കാപ്പിപ്പൊടിയുടെ വില വര്‍ധന കാപ്പികുടിയില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുകയാണ്. അതേസമയം, കാപ്പിക്കുരുവിന് വിലയുണ്ടായിട്ടും, കര്‍ഷകന് പ്രയോജനമില്ല. കിഴക്കന്‍ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവും ഉത്പാദനം കുറഞ്ഞതും ബ്രസീലിലെ ഉത്പാദനത്തളര്‍ച്ചയുമാണു വില വര്‍ധനയ്ക്കു കാരണം. വിളവെടുപ്പ് സീസണായിരുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍ സീസണുകളേ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ വിളവു കുറവായിരുന്നു. അടുത്ത സീസണില്‍ വീണ്ടും ഉത്പാദനം കുറവായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ പത്തു രൂപയോളം കൂടി കിലോയ്ക്കു 170 രൂപയാണ് പരിപ്പു കാപ്പിയുടെ വില. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന് ജില്ലയില്‍ 105 രൂപ വരെ ലഭിക്കുന്നുണ്ട്. കുരുവിന്റെ വില വര്‍ധനയ്ക്ക് ആനുപാതികമായി പൊടിയുടെ വിലയും വര്‍ധിച്ചു. കാപ്പിപ്പൊടിയ്ക്ക് 280 രൂപയ്ക്ക് മുകളിലാണ്…

    Read More »
  • പ്രസംഗം ഒഴിവാക്കി ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

    കോട്ടയം: വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക്…

    Read More »
  • മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് ആരാധകന്‍, ചേര്‍ത്തുനിര്‍ത്തി സായ് പല്ലവി

    ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സായ് പല്ലവിയും ആരാധകനുമൊത്തുള്ള ചിത്രം. സായ് പല്ലവിയോടുള്ള ആരാധന കടുത്തതോടെ പ്രിയതാരത്തെ നെഞ്ചോട് ചേര്‍ത്ത് പച്ചകുത്തിയ ഇയാള്‍ അവരെ ഒരുനോക്ക് കാണാനായാണ് വിരാട പര്‍വം’ സിനിമ പ്രമോഷനെത്തിയത്. പ്രമോഷനിടെ സായ് പല്ലവിയെ കാണാനൊത്ത യുവാവ് തന്‍െ്്‌റ ആരാധന അറിയിക്കുകയും ഒപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ആരാധകന്റെ പ്രവര്‍ത്തി തന്നെ അമ്പരപ്പിച്ചതായി സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായ സായ് പല്ലവി അല്‍ഫോന്‍സ് പുത്രന്‍െ്‌റ പ്രേമത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്. മലയാളത്തിലും തെലുങ്കിലും തമിഴുമെല്ലാം സായ് പല്ലവിയുടെ ചിത്രങ്ങള്‍ ഹിറ്റായിട്ടുണ്ട്. സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘വിരാട പര്‍വ’വും മികച്ച പ്രതികരണമാണ് നേടുന്നത്. സായ് പല്ലവിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് വിരാട പര്‍വം കണ്ടവര്‍ പറയുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന ‘വെന്നെല്ല’ എന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍…

    Read More »
  • പുരുഷന്മാര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട്, അകമ്പടിക്ക് ആലിയഭട്ടിന്‍െ്‌റ ലൈംഗികത്തൊഴിലാളി; പരസ്യം വിവാദത്തില്‍

    ജനശ്രദ്ധ പിടിച്ചുപറ്റുകയാണ് പരസ്യക്കമ്പനികളുടെ പരമലക്ഷ്യം. അത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയായാലും കുഴപ്പമില്ല എന്ന നിലയിലേക്കും ചിലര്‍ കടന്നുചിന്തിക്കാറുണ്ട്. അത് ചിലപ്പോള്‍ അല്‍പ്പം അതിരുകടന്നുപോകാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്നൊരു പരീക്ഷണം നടത്തിയ പാക് പരസ്യത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഒരു റസ്റ്ററന്‍്‌റിനുവേണ്ടി തയാറാക്കിയ പരസ്യം ആലിയ ഭട്ടിന്‍െ്‌റ പുതിയ സിനിമയിലെ രംഗത്തെ അനുചിതമായി ഉള്‍പ്പെടുത്തിയെന്നും ഇത്് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചാണ് റസ്റ്ററന്റ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തില്‍ ഗംഗുഭായ്(ആലിയ ഭട്ട്) എന്ന ലൈംഗികവൃത്തി ചെയ്ത് ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കൈകാണിച്ച് വിളിക്കുന്ന രംഗമാണ് റെസ്റ്റോറന്റ് പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് തിങ്കളാഴ്ച 25 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം, അവരെ ആകര്‍ഷിക്കുന്നതിനായാണ് ഈ രംഗം ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ തന്നെ…

    Read More »
  • പട്ടിണിയില്‍ ന്യൂസിലന്‍ഡില്‍ കൂട്ടമരണം; ചത്തൊടുങ്ങിയത് നൂറുകണക്കിന് പെന്‍ഗ്വിനുകള്‍

    വെല്ലിങ്ടണ്‍: ഭക്ഷണം കിട്ടാതെ ന്യൂസിലന്‍ഡ് ബീച്ചുകളില്‍ നൂറുകണക്കിന് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി. നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കൃത്യമായുള്ള മരണസംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല. ചത്തൊടുങ്ങിയവയില്‍ പലതിനും സാധാരണയായി കണ്ടുവരുന്ന ഭാരത്തിന്റെ നേര്‍പകുതി മാത്രമാണുണ്ടായിരുന്നത്. മാംസപേശികള്‍ ദുര്‍ബലമായ അവസ്ഥയിലുമായിരുന്നു. മേയ് ആദ്യം മുതലാണ് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എത്ര പെന്‍ഗ്വിനുകള്‍ മരിച്ചു എന്നതില്‍ കൃത്യമായ കണക്കില്ല. ഇവയുടെ മരണകാരണം വ്യകതമാകാഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ ആണോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭക്ഷ്യദൗര്‍ലഭ്യമാണെന്ന് കണ്ടെത്തിയത്. ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാം വട്ടമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയില്‍ കടല്‍പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ടെങ്കിലും ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകളുടെ ചത്തൊടുങ്ങല്‍ ദശാബ്ദത്തില്‍ ഒരു തവണ മാത്രം സംഭവിക്കുന്നതായിരുന്നുവെന്നും ന്യൂസീലന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഇടവേളകളില്‍…

    Read More »
  • സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കും ഇന്‍്‌റര്‍വ്യൂകള്‍ക്ക് ഇടവേള: ധ്യാന്‍ ശ്രീനിവാസന്‍

    ഇന്‍്‌റര്‍വ്യൂ പരിപാടികള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്നും ഇനി കുറച്ചു ദിവസം നല്ലകുട്ടിയായി അച്ഛനൊപ്പം വീട്ടിലിരിക്കാനാണ് പദ്ധതിയെന്നും ധ്യാന്‍ ശ്രീനിവാസന്‍. പത്തുവര്‍ഷത്തിനിടെയുള്ള തന്‍െ്‌റ ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് സിനിമയാക്കുമെന്നും ധ്യാന്‍ പറഞ്ഞു. ധ്യാന്‍ തിരക്കഥ എഴുതിയ ‘പ്രകാശന്‍ പറക്കട്ടെ’ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ധ്യാന്‍ ഇക്കാര്യം അറിയിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇന്റര്‍വ്യുവൊക്കെ മടുത്തു. ഇനി കുറച്ച് ദിവസം ഫേസ്ബുക്കും ഇന്റര്‍വ്യുവും ഒന്നുമില്ല. നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ പഴയ കഥകളൊക്കെ പറയുന്നതാണ്. അപ്പോള്‍ അതൊക്കെ കുറേപേര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അതൊക്കെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് ഇങ്ങനെ പറയുകയാണ്. കഴിഞ്ഞ ദിവസം അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം നല്ല കുട്ടിയായി വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. നാളെ മുതല്‍ ഇന്റര്‍വ്യു ഒന്നും കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല…

    Read More »
  • ‘പലരുമായും സ്‌നേഹത്തില്‍’, നാട്ടുകാരെ അറിയിക്കാന്‍ വഴിയുണ്ടാക്കൂ പ്ലീസ്; മെറ്റയ്ക്ക് കത്തുമായി പൊളിയമൊറികള്‍

    വാഷ്ങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ ഓപ്ഷന്‍ വേണമെന്ന ആവശ്യവുമായി പൊളിയോമോറികള്‍ രംഗത്ത്. ഒരേ സമയം, പരസ്പര സമ്മതത്തോടെ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടാകുന്ന ബന്ധമാണ് പോളിയാമോറി. ഫേസ്ബുക്ക് അക്കൗണ്ടില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ സിംഗിള്‍, ഇന്‍ എ റിലേഷന്‍ഷിപ്പ്, മാരീഡ്, ഇന്‍ ആന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ്, കോംപ്ലിക്കേറ്റഡ്… ഇങ്ങനെ പല ഓപ്ഷനുണ്ടെങ്കിലും തങ്ങളുടെ ബന്ധം വ്യക്തമാക്കാന്‍ ഓപ്്ഷന്‍ ഇല്ലെന്നാണ് പോളിയമൊറികള്‍ പറയുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ സൂചിപ്പിക്കാന്‍ ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് പോളിയമൊറി ആന്റ് എത്തിക്കല്‍ നോണ്‍ മോണോഗാമി എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. പോളിയമൊറി അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പതിനൊന്ന് പേര് ഒപ്പ് വച്ച തുറന്ന കത്ത് ഇവര്‍ മെറ്റയ്ക്ക് അയച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകളെ റിലേഷന്‍ഷിപ്പ് സ്റ്റേറ്റസില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും ഫേസ്ബുക്ക് അവതരിപ്പിക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം എന്നുകേട്ട്, ഭാര്യ അറിയാതെ ഭര്‍ത്താവും…

    Read More »
  • കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്രത്തിന്‍െ്‌റ ലക്ഷ്യ അംഗീകാരം

    തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ യഥാക്രമം 96 , 87 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക്് അംഗീകാരം ലഭിച്ചത്. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ – ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍…

    Read More »
  • ഗ്യാസ്ട്രബിള്‍ നിങ്ങളെ ട്രബിള്‍ ചെയ്യുന്നുണ്ടോ ? ഇതാ കുറച്ച് സിംപിള്‍ ടിപ്‌സ്..

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇക്കൂട്ടത്തില്‍ മിക്കവരും പരാതിപ്പെടാറുള്ളൊരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങള്‍ മൂലമാകാം ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ ഗ്യാസ്ട്രബിള്‍ ഓരോരുത്തരെയും ബാധിക്കുന്നതും വ്യത്യസ്തമായ രീതിയിലാകാം. ചിലര്‍ക്ക് ഗ്യാസിന് പിന്നാലെ വയറുവേദന, നെഞ്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാകാം. ചിലരെ വലയ്ക്കുന്നത് ഇടവിട്ടുള്ള ഏമ്പക്കമാകാം. ചിലര്‍ക്ക് ഗ്യാസ് തന്നെ മലബന്ധത്തിലേക്ക് നയിക്കുന്ന പ്രശ്‌നമാകാം. അതുപോലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്നതില്‍ വിഷമിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്… ഒന്ന് ഗ്യാസിന് ഇടയാക്കുന്ന ചില ഭക്ഷണം നിങ്ങള്‍ പതിവായി കഴിക്കുന്നതാകാം ഇതിന് കാരണം. അങ്ങനെയെങ്കില്‍ ആ ഭക്ഷണം കണ്ടെത്തി അതൊഴിവാക്കുകയോ വലിയ രീതിയില്‍ നിയന്ത്രിക്കുകയോ ചെയ്യാം. കൃത്രിമമധുരമടങ്ങിയ പലഹാരങ്ങള്‍ അങ്ങനെ പൊതുവേ തന്നെ ഗ്യാസിന് ഇടയാക്കാറുണ്ട്. അതുപോലെ പാക്കേജ്ഡ് ഭക്ഷണങ്ങള്‍ പലതും. രണ്ട് നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ശരീരത്തില്‍ ജലാംശം…

    Read More »
Back to top button
error: