LIFESocial Media

‘പലരുമായും സ്‌നേഹത്തില്‍’, നാട്ടുകാരെ അറിയിക്കാന്‍ വഴിയുണ്ടാക്കൂ പ്ലീസ്; മെറ്റയ്ക്ക് കത്തുമായി പൊളിയമൊറികള്‍

ഒരേ സമയം, പരസ്പര സമ്മതത്തോടെ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടാകുന്ന ബന്ധമാണ് പോളിയമോറി

വാഷ്ങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ ഓപ്ഷന്‍ വേണമെന്ന ആവശ്യവുമായി പൊളിയോമോറികള്‍ രംഗത്ത്. ഒരേ സമയം, പരസ്പര സമ്മതത്തോടെ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടാകുന്ന ബന്ധമാണ് പോളിയാമോറി.

ഫേസ്ബുക്ക് അക്കൗണ്ടില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കാന്‍ സിംഗിള്‍, ഇന്‍ എ റിലേഷന്‍ഷിപ്പ്, മാരീഡ്, ഇന്‍ ആന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ്, കോംപ്ലിക്കേറ്റഡ്… ഇങ്ങനെ പല ഓപ്ഷനുണ്ടെങ്കിലും തങ്ങളുടെ ബന്ധം വ്യക്തമാക്കാന്‍ ഓപ്്ഷന്‍ ഇല്ലെന്നാണ് പോളിയമൊറികള്‍ പറയുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ സൂചിപ്പിക്കാന്‍ ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഓര്‍ഗനൈസേഷന്‍ ഓഫ് പോളിയമൊറി ആന്റ് എത്തിക്കല്‍ നോണ്‍ മോണോഗാമി എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.

Signature-ad

പോളിയമൊറി അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പതിനൊന്ന് പേര് ഒപ്പ് വച്ച തുറന്ന കത്ത് ഇവര്‍ മെറ്റയ്ക്ക് അയച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകളെ റിലേഷന്‍ഷിപ്പ് സ്റ്റേറ്റസില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും ഫേസ്ബുക്ക് അവതരിപ്പിക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം എന്നുകേട്ട്, ഭാര്യ അറിയാതെ ഭര്‍ത്താവും ഭര്‍ത്താവറിയാതെ ഭാര്യയും മറ്റൊരാളുമായി തുടരുന്ന രഹസ്യ ബന്ധമാണ് പൊളിയമോറി എന്നു ധരിക്കരുത്. തുറന്നു പറച്ചിലും പരസ്പര വിശ്വാസവുമാണ് ഈ ബന്ധത്തിന്‍െ്‌റ ഏറ്റവും വലിയ പ്രത്യേകത.

പങ്കാളികളുടെ പരസ്പര സമ്മതം, എന്താണ് തങ്ങള്‍ക്കു വേണ്ടത് എന്നതിനെക്കുറിച്ചുള്ള ധാരണ, വ്യക്തമായ അതിര്‍വരമ്പുകള്‍, പങ്കാളിക്ക് നല്‍കുന്ന പരിചരണം, പരസ്പരമുള്ള കൃത്യമായ അകലം സൂക്ഷിക്കല്‍, ഒന്നിനുവേണ്ടിയും മറ്റൊരാളെ നിര്‍ബന്ധിക്കാതിരിക്കല്‍, പരസ്പരം വ്യക്തമായ ആശയവിനിമയം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൊളിയമോറി ബന്ധം.

അമേരിക്കയില്‍ 4-5% മുതിര്‍ന്നവര്‍ പൊളിയമോറി ബന്ധത്തിലാണ്. പലയിടങ്ങളിലും ഇത്തരം ബന്ധത്തിലുള്ളവരെ നിയമപരമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017 ല്‍ പൊളിയമോറി ബന്ധത്തിലുള്ള മൂന്ന് പുരുഷന്മാര്‍ക്ക് പേരന്റിംഗ് അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് കാലിഫോര്‍ണിയ കോടതി ഉത്തരവിറക്കിയിരുന്നു.

Back to top button
error: