LIFEMovie

മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് ആരാധകന്‍, ചേര്‍ത്തുനിര്‍ത്തി സായ് പല്ലവി

ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സായ് പല്ലവിയും ആരാധകനുമൊത്തുള്ള ചിത്രം. സായ് പല്ലവിയോടുള്ള ആരാധന കടുത്തതോടെ പ്രിയതാരത്തെ നെഞ്ചോട് ചേര്‍ത്ത് പച്ചകുത്തിയ ഇയാള്‍ അവരെ ഒരുനോക്ക് കാണാനായാണ് വിരാട പര്‍വം’ സിനിമ പ്രമോഷനെത്തിയത്. പ്രമോഷനിടെ സായ് പല്ലവിയെ കാണാനൊത്ത യുവാവ് തന്‍െ്്‌റ ആരാധന അറിയിക്കുകയും ഒപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ആരാധകന്റെ പ്രവര്‍ത്തി തന്നെ അമ്പരപ്പിച്ചതായി സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായ സായ് പല്ലവി അല്‍ഫോന്‍സ് പുത്രന്‍െ്‌റ പ്രേമത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്. മലയാളത്തിലും തെലുങ്കിലും തമിഴുമെല്ലാം സായ് പല്ലവിയുടെ ചിത്രങ്ങള്‍ ഹിറ്റായിട്ടുണ്ട്. സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘വിരാട പര്‍വ’വും മികച്ച പ്രതികരണമാണ് നേടുന്നത്. സായ് പല്ലവിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് വിരാട പര്‍വം കണ്ടവര്‍ പറയുന്നത്.

പൊലീസുകാരനെ പ്രണയിക്കുന്ന ‘വെന്നെല്ല’ എന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Back to top button
error: