LIFE

  • മലയാളത്തില്‍ സജീവമാകാന്‍ ഭാവന; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം തുടങ്ങി

    കൊച്ചി: നടി ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഭാവന നായികയാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്‍’ എന്ന…

    Read More »
  • ആയുധത്തിന് കീഴടങ്ങാത്ത ധീരത; എസ്‌ഐയെ ആദരിച്ച് ഡിജിപി

    തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ, വി ആര്‍ അരുണ്‍ കുമാറിന് ഡിജിപി അനില്‍കാന്ത് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. കേരളാ പൊലീസിന്റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 2007 ല്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അരുണ്‍ കുമാര്‍.

    Read More »
  • പഞ്ചായത്തു ഭരണം പിടിക്കാന്‍ മൂന്നുഭാര്യമാരും മത്സരത്തിനിറങ്ങി; ഭാര്യയെ മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് ഭരണം പോയി!

    ഭോപ്പാല്‍: പഞ്ചായത്തു ഭരണം പിടിക്കാന്‍ മൂന്നുഭാര്യമാരും കച്ചകെട്ടി മത്സരത്തിനിറങ്ങിയതോടെ പഞ്ചായത്ത് സെക്രട്ടറിയായ ഭര്‍ത്താവിന് ഉള്ള ഭരണം നഷ്ടമായി. മധ്യപ്രദേശിലെ സിങ്റൗലി ജില്ലയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്ന് ഭാര്യമാര്‍ മത്സരത്തിനിറങ്ങിയതിന് പിന്നാലേ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. മൂന്നാം ഭാര്യയെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി മറച്ചുവെച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ സര്‍പഞ്ച് (ഗ്രാമ അധ്യക്ഷ) സ്ഥാനത്തേക്ക് പരസ്പരമാണ് മത്സരിക്കുന്നത്. വില്ലേജ് പഞ്ചായത്ത് സെക്രട്ടറി സുഖ്റാം സിങിനെ ഭര്‍ത്താവിന്റെ പേരായി നാമനിര്‍ദേശ പത്രികയില്‍ മൂന്ന് പേരും നല്‍കിയത്. പിപര്‍ഖഡ് പഞ്ചായത്തിലെ സര്‍പഞ്ച് സ്ഥാനത്തേക്കാണ് സുഖ്റാം സിങിന്റെ ഭാര്യമാരായ കുസുകലി സിങും ഗീതാ സിങും പരസ്പരം മത്സരിക്കുന്നത്. നേരത്തെ ഈ പഞ്ചായത്തിലെ സര്‍പഞ്ചായിരുന്നു ഗീതാ സിങ്. സുഖ്റാം സിങിന്റെ മറ്റൊരു ഭാര്യ ഊര്‍മിള സിങ് ജന്‍പദ് പഞ്ചായത്തിലെ വാര്‍ഡിലേക്കാണ് മത്സരിക്കുന്നത്. സുഖ്റാം സിങിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അച്ചടക്ക നടപടി എടുക്കണമെന്ന് നിര്‍ദേശിച്ച് ദേവസര്‍ ജന്‍പദ് പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബി.കെ.സിങ്…

    Read More »
  • ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍

    പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. എപ്പോഴും മറവിയുടെ പ്രശ്നം ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചുനോക്കാം. ഒന്ന് മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിനെ ‘റീചാര്‍ജ്ജ്’ചെയ്യാൻ സഹായിക്കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. രണ്ട് ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ഉറക്കപ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക. മൂന്ന് ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തിയേക്കാം.…

    Read More »
  • താരനാണോ പ്രശ്നം? എങ്കിൽ ഇതാ അകറ്റാൻ വഴിയുണ്ട്

    പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെർമറ്റൈറ്റിസ് ആണ് താരൻ (dandruff) എന്ന് അറിയപ്പെടുന്നത്. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് നൽകുന്നു. മുടികൊഴിച്ചിൽ പ്രശ്‌നമുള്ള 40% ആളുകളുടെയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ…- ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്സർ പറയുന്നു. താരൻ അകറ്റാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ പരിചയപ്പെടാം… ഒന്ന് തൈരിലെ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങൾ കൊണ്ട് താരൻ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഒരു ചെറിയ അളവിൽ തൈര് രണ്ട് ദിവസത്തേക്ക് പുളിപ്പിക്കുക. ശേഷം ഈ തെെര് തലയിൽ തേച്ച് പിടിപ്പിക്കുക.ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക. രണ്ട് ഒരു കപ്പ് കറ്റാർവാഴ ജെലും അതിലേക്ക്…

    Read More »
  • കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ചെയ്യേണ്ട ചില കാര്യങ്ങള്‍

    പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തന്നെ തിരിച്ചറിയാനാകും. എന്നാല്‍ ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മപ്രശ്നങ്ങളാണ്. ഇത്തരത്തില്‍ അകാലത്തില്‍ വരുന്ന പ്രായത്തിന്‍റെ അടയാളങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ആദ്യം ഇതിനുള്ള കാരണങ്ങളാണ് മനസിലാക്കേണ്ടത്. ചില കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഒന്ന് പുകവലി: പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പുകവലി അകാലത്തില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ചര്‍മ്മത്തെ തന്നെയാണ് ഇത് ഏറെയും ബാധിക്കുന്നത്.  രണ്ട് അള്‍ട്രാവയലറ്റ് കിരണങ്ങള്‍: ചര്‍മ്മസുരക്ഷ കൂടാതെ വെയിലില്‍ പതിവായി സമയം ചെലവിടുന്നവരിലാണ് ഈ പ്രശ്നം കാര്യമായും കാണപ്പെടുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവ് വീഴാനാണ് കാരണമാകുന്നത്.  മൂന്ന് നിര്‍ജലീകരണം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം.  നാല് മുഖത്തിന്‍റെ ചലനങ്ങള്‍: മുഖത്തിന്‍റെ പതിവായ ചലനങ്ങളും മുഖചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതിന് കാരണമാകാം. ഏറ്റവുമധികം…

    Read More »
  • മുഖകാന്തി കൂട്ടാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

    തിളക്കമുള്ള ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഉപയോ​ഗിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന് രണ്ട് മുട്ടയുടെ വെള്ളയും മൂന്ന് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. രണ്ട് രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക്…

    Read More »
  • ‘വിമർശിക്കാൻ ഏത് വിഡ്ഡിക്കും കഴിയും’; കുറിപ്പുമായി സാധിക

    നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ താരം പലപ്പോഴായി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാധിക കുറിപ്പുകളും ചേർക്കുകയാണ്. സൈബർ ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങളെ പരിഹസിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്. ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്. എന്നാണ് സാധിക ആദ്യത്തെ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. അതേസമയം മറ്റൊരു ചിത്രത്തിനൊപ്പം ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമായ മറ്റൊരു കുറിപ്പും താരം പങ്കുവച്ചു.   എപ്പോഴും ഓര്‍ക്കുക,  ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ്  കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. – എന്നായിരുന്നു ആ കുറിപ്പ്.   View this post on Instagram   A post…

    Read More »
  • നിശ്ചയദാര്‍ഢ്യം തോല്‍ക്കില്ല; മകനൊപ്പം 43-ാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി: മകന്‍ തോറ്റു പിതാവ് ജയിച്ചു

    പുനെ: നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ പരാജയപ്പെടില്ലെന്നതിന് പുത്തന്‍ ഉദാഹരണമായി നാല്‍പ്പത്തിമൂന്നുകാരന്‍. മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചാണ് ഭാസ്‌കര്‍ വാഗ്മേര്‍ എന്ന നാല്‍പ്പത്തിമൂന്നുകാരന്‍ സുവര്‍ണവിജയത്തിന്‍െ്‌റ പുതിയ അധ്യായം രചിച്ചത്. എന്നാല്‍ വിജയത്തിന്‍െ്‌റ സന്തോഷച്ചിരി അദ്ദേഹത്തിന്‍െ്‌റ മുഖത്തു കാണാനാകുന്നില്ല എന്നതാണ് വിഷമകരമായൊരു വസ്തുത. തനിക്കൊപ്പം പരീക്ഷയെഴുതിയ മകന്‍ തോറ്റതാണ് ഈ അച്ഛന്‍െ്‌റ ദുഃഖത്തിനുകാരണം. അച്ഛനും മകനും ഒന്നിച്ച് പരീക്ഷയെഴുതി ഫലം വന്നപ്പോള്‍ സന്തോഷവും സങ്കടവും ഒന്നിച്ചെത്തുകയായിരുന്നു. അച്ഛന്‍ ജയിച്ചു, മകന്‍ തോറ്റു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ഭാസ്‌കര്‍ വാഗ്മേര്‍ തന്റെ ഏഴാം ക്ലാസ് പഠനം നിര്‍ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തി തുടങ്ങിയത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഭാസ്‌കര്‍ മകന്റെ കൂടെ പഠനം തുടങ്ങി. ഒടുവില്‍ പത്താംക്ലാസ് പരീക്ഷയുമെഴുതി. ജോലിക്ക് പോകുന്ന ദിവസങ്ങളിലും പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഭാസ്‌കര്‍ ശ്രദ്ധിച്ചു. മകനും ഭാസ്‌കറിനെ സഹായിച്ചിരുന്നു. തുടര്‍ന്ന് മകനൊപ്പം പത്താം ക്ലാസ് ബോര്‍ഡ് എക്സാം എഴുതി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയില്‍…

    Read More »
  • ‘ആല്‍-മാവി’നോട് ഇഴുകിച്ചേര്‍ന്ന് പ്ലാവും; മൂവര്‍സംഘത്തിൻ്റെ തണലിലൊരു നാട്

    തൊടുപുഴ: ഈ പ്ലാവ് കൂട്ടുകൂടിയത് ആത്മാവിനോടല്ല, ആലിനോടും മാവിനോടുമാണ്. ആരാണിതിനു പിന്നിലെന്നറിയില്ലെങ്കിലും തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് കൗതുകമായി മാറുകയാണ് ഒരു വൃക്ഷമായി വളര്‍ന്നു പന്തലിച്ച ആലും മാവും ഒപ്പം പ്ലാവും. സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരസഭാ അധികൃതര്‍ ആല് നട്ടത്. ഇതിന്റെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം സംരക്ഷണത്തിനായി കരിങ്കല്‍ ഭിത്തി കെട്ടുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് ശേഷം ആലിനൊപ്പം മാവും ഇഴ ചേര്‍ന്നു. മരങ്ങള്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു പ്ലാവും ഒപ്പം വളരുന്നുണ്ടായിരുന്നു. ഈ പ്ലാവ് ആലിനെ പൊതിഞ്ഞുള്ള വേരിനിടയില്‍ കുരു നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായതോ കൗതുകത്തിനുവേണ്ടി ആരെങ്കിലും ചെയ്തതുമാകാം. ഏതെങ്കിലും പക്ഷികള്‍ കൊത്തിയിട്ടതാണോയെന്നും സംശയമുണ്ട്. മൂന്ന് വൃക്ഷങ്ങളും ചുറ്റിപ്പിണഞ്ഞാണു വളര്‍ന്നത്. മരങ്ങള്‍ വളര്‍ന്നപ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും പ്ലാവിന്റെ മേല്‍ ശിഖിരങ്ങളില്‍ കായ്ച്ച ചക്കകള്‍ വളര്‍ന്നപ്പോഴാണ് പലരും ഇക്കാഴ്ച കാണുന്നത്. രണ്ടാള്‍ ഉയരത്തില്‍ മുതല്‍ നിരവധി ചക്കകളാണ് പ്ലാവില്‍ കായ്ച്ച് കിടക്കുന്നത്. വിളഞ്ഞ ചക്കയില്‍…

    Read More »
Back to top button
error: