IndiaLIFEMovie

പുരുഷന്മാര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട്, അകമ്പടിക്ക് ആലിയഭട്ടിന്‍െ്‌റ ലൈംഗികത്തൊഴിലാളി; പരസ്യം വിവാദത്തില്‍

നശ്രദ്ധ പിടിച്ചുപറ്റുകയാണ് പരസ്യക്കമ്പനികളുടെ പരമലക്ഷ്യം. അത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയായാലും കുഴപ്പമില്ല എന്ന നിലയിലേക്കും ചിലര്‍ കടന്നുചിന്തിക്കാറുണ്ട്. അത് ചിലപ്പോള്‍ അല്‍പ്പം അതിരുകടന്നുപോകാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്നൊരു പരീക്ഷണം നടത്തിയ പാക് പരസ്യത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഒരു റസ്റ്ററന്‍്‌റിനുവേണ്ടി തയാറാക്കിയ പരസ്യം ആലിയ ഭട്ടിന്‍െ്‌റ പുതിയ സിനിമയിലെ രംഗത്തെ അനുചിതമായി ഉള്‍പ്പെടുത്തിയെന്നും ഇത്് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചാണ് റസ്റ്ററന്റ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തില്‍ ഗംഗുഭായ്(ആലിയ ഭട്ട്) എന്ന ലൈംഗികവൃത്തി ചെയ്ത് ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കൈകാണിച്ച് വിളിക്കുന്ന രംഗമാണ് റെസ്റ്റോറന്റ് പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് തിങ്കളാഴ്ച 25 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം, അവരെ ആകര്‍ഷിക്കുന്നതിനായാണ് ഈ രംഗം ഉപയോഗിച്ചിരിക്കുന്നത്.

സിനിമയിലെ തന്നെ ഏറെ വികാരഭരിതമായൊരു രംഗം കച്ചവടതാല്‍പ്പര്യത്തിനായി ദുരുപയോഗിച്ചതിനെതിരേ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റ് മാര്‍ഗങ്ങളില്ലാതെ വേശ്യാത്തെരുവിലെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തുടങ്ങുന്ന ചെറുപ്പക്കാരിയായ പെണ്‍കുട്ടിയുടെ ദുരസ്ഥയാണ് രംഗത്തില്‍ കാണിക്കുന്നത്. ഈ രംഗം വച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു പരസ്യം തയ്യാറാക്കാനായത് എന്നാണ് മിക്കവരും ചോദിക്കുന്നത്.

മോശം രീതിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടന്നിരിക്കുന്നുവെന്നും എന്നാല്‍ മനുഷ്യത്വമുള്ള ആരും ഇത് അംഗീകരിക്കില്ലെന്നും മിക്കവരും ഇന്‍സ്റ്റഗ്രാമില്‍ വന്ന പരസ്യ വീഡിയോയ്ക്ക് താഴെ കമന്റായി അഭിപ്രായപ്പെട്ടിരിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി റെസ്റ്റോറന്റും രംഗത്തെത്തിയിട്ടുണ്ട്. ഇത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തത് അല്ലെന്നും സിനിമ ഏതൊരു പ്രമേയമാണോ ഉപയോഗിച്ചത് അതേ പ്രമേയം തങ്ങള്‍ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചുവെന്നുമാണ് റെസ്റ്റോറന്റ് വിശദീകരണമായി പറയുന്നത്. ഇതിന് താഴെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത്രയുമായിട്ടും പരസ്യം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല.

Back to top button
error: