LIFE
-
വി എഫ് എക്സ് സാങ്കേതിക വിദ്യയിൽ മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ‘ഭൂതം ഭാവി’
ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാർക്കോസും, റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആൽബം വൈറലാകുന്നു. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്സിന്റെ മാന്ത്രികസ്പർശത്തിലൂടെ പ്രേക്ഷകരിലേക്കു പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകർക്കു സമ്മാനിച്ച ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത്. മുഴു നീളെ VFX സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ആണ് ‘ഭൂതം ഭാവി’. ‘മെറ്റാ വേർസ്’ എന്നറിയപ്പെടുന്ന വെർച്വൽ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നർമരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കാർത്തിക്കിങ് എന്നറിയപ്പെടുന്ന ആർ ജെ കാർത്തിക്കാണ്. ഗാനരംഗത്തിൽ ഒരു പ്രധാന വേഷത്തിലും കാർത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത…
Read More » -
ആശുപത്രിയിലായിരുന്നപ്പോള്‍ ചിലര്‍ ഏതോ രോഗിയില്‍ എന്റെ തലവച്ച് വരെ ന്യൂസ് കൊടുത്തു, എന്തെല്ലാം കാണുന്നു, ഇതൊന്നും ഒന്നുമല്ലെന്ന് വിക്രം
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ താന്‍ ചികിത്സയിലായിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും നടന്‍ വിക്രം. ‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം തന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു എനിക്ക് ഇഷ്ടമായി തമാശ രൂപേണ താരം പറഞ്ഞു. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല’. വിക്രം പറഞ്ഞു. ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു വിക്രം. എ ആര്‍ റഹ്‌മാന്‍, ഇര്‍ഫാന്‍ പത്താന്‍, ധ്രുവ് വിക്രം, റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്‍, കെ എസ് രവികുമാര്‍, മിയ ജോര്‍ജ്, ഡോക്ടര്‍ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍…
Read More » -
പത്തൊമ്പതാം നൂറ്റാണ്ട് ” പ്രദർശനത്തിന്
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്”പത്തൊമ്പതാം നൂറ്റാണ്ട് “.ഈ ചിത്രത്തിൽ ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. “സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.”സംവിധായകൻ വിനയൻ പറഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി പ്രേക്ഷകർക്കു മുന്നിൽ ഉടൻ എത്തും. പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന “പത്തൊൻപതാം നുറ്റാണ്ട്” മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തും.
Read More » -
ഷാരൂഖ് ഖാന്റെ പുതിയ അയല്‍ക്കാരായി താര ദമ്പതികള്‍; രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വീട് സ്വന്തമാക്കിയത് 119 കോടിക്ക്
പുത്തൻ വീട് സ്വന്തമാക്കി ബോളിവുഡ് നടൻ രൺവീർ സിംഗ്. ബാന്ദ്രയിലെ സാഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിലാണ് കടലിനെ അഭിമുഖീകരിക്കുന്ന വീട് രൺവീർ സിങ്ങും ദീപിക പദുകോണും സ്വന്തമാക്കിയത്. ഇതോടെ ഷാരൂഖ് ഖാന്റെ അയൽക്കാരായി രൺവീറും കുടുംബവും മാറും. 119 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കരാറിലാണ് രൺവീർ സിങ്ങും പിതാവ് ജഗ് ജീത് സുന്ദർസിങ് ഭവ്നാനിയും ഒപ്പുവെച്ചത്. 16,17,18,19 നിലകളിലായാണ് അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിനുള്ളത്. 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസാണ് പ്രധാന പ്രത്യേകത. അതേസമയം, ജയേഷ്‍ഭായി ജോര്‍ദാര്‍ എന്ന ചിത്രമാണ് രൺവീറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ പെണ്‍ ഭ്രൂണഹത്യ എന്ന ഗൌരവമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ഗുജറാത്ത് ആണ് സിനിമയുടെ പശ്ചാത്തലം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്.
Read More » -
തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട രണ്ട് പച്ചക്കറികള്‍
നിരവധിപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടുതരത്തിലുണ്ട് ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. അയഡിന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഈ രോഗസാധ്യത ഉണ്ടാകുമെങ്കിലും നിലവിലെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം കൂടുതലായും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ച് 30 വയസ്സി ആണ് സ്ത്രീകളിലാണ്‌ന് മുകളിലുള്ള സ്ത്രീകളില്‍. അമിതഭാരം ക്ഷീണം, വിയര്‍പ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്തപാടുകള്‍, നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. തൈറോയ്ഡ് രോഗികള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം? 1. തൈറോയ്ഡ് രോഗികള്‍ ഒരിക്കലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത പച്ചക്കറി വിഭവങ്ങളാണ് കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ. അമിത പഞ്ചസാര അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങളും ഒഴിവാക്കണം. 2. പഴം പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുകയാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം. പ്രത്യേകിച്ച് അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍. രാത്രി സമയങ്ങളില്‍ ചോറിന് പകരം സാലഡ്…
Read More » -
വിവാദ സംഭാഷണം: ഒന്നിച്ചെത്തി മാപ്പുപറഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും ലിസ്റ്റിന്‍ സ്റ്റീഫനും; വിവാദ ഭാഗം തിരുത്തി ഇന്ന് രാത്രി അപ്‌ലോഡ് ചെയ്യും
തിരുവനന്തപുരം: കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ ഒന്നിച്ചെത്തി പത്രസമ്മേളനത്തില്‍ മാപ്പ് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ നിരപാധികം ക്ഷമചോദിച്ചത്. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മാപ്പ്, ഉള്ളില്‍നിന്ന് ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാന്‍ പോകുന്നത് ന്യയീകരണമല്ല. ”നമ്മള്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക” എന്നാണ് ആ സംഭാഷണം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന്‍ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനില്‍ ഉദ്ദേശിച്ചത്. അതിന് ശേഷം ജോസഫ്, ‘അവന്‍ എന്റെ ദിവസം നശിപ്പിച്ചു’ എന്ന് പറയുന്നു. ‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’ എന്ന് കുര്യച്ചന് കുറ്റബോധം തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതില്‍ പരാജയപ്പെട്ടു. നായകന്‍ അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സിനിമയുടെ…
Read More » -
എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ…സംവിധായകനിൽ നിന്നും, നടനിൽ നിന്നും ഗായകനിലേക്ക് എം എ നിഷാദ്
സംവിധായകനും, നടനും മാത്രമല്ല മികച്ച ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എം എ നിഷാദ്. അദ്ദേഹം പാടി അഭിനയിച്ച ഗാനം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.എല്ലോർക്കും നല്ല കാലമുണ്ട്, നേരമുണ്ട് വാഴ്വിതെ.. എന്ന മനോഹരമായ ഗാനമാണ് ദുബൈയുടെ പശ്ചാത്തലത്തിൽ നിഷാദ് പാടി അഭിനയിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഗാനവും, പശ്ചാ ത്തലവും എല്ലാം പ്രേക്ഷകർക്കു മികച്ച അനുഭവമാണ് പകർന്നു നൽകുന്നത്.തനിക്കേറ്റവും ഇഷ്ടമുള്ളതും, എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമായ ഒരു ഗാനം എന്നാണ് നിഷാദ് ഫേസ്ബുക്കിൽ വിഡിയോ പങ്കു വെച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയിരിക്കുന്ന നിഷാദ് ഗായകനായും ഏവരുടെയും പ്രശംസ എറ്റ് വാങ്ങുകയാണ് ഈ ഒരു ഒറ്റ ഗാനത്തിലൂടെ.
Read More » -
റാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം “ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ് 15ന് തീയേറ്ററുകളിലേക്ക്
സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ‘”ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗണി”ലൂടെ തിരിച്ചെത്തുന്നു. ചിത്രത്തിൽ പൂജ ഭലേക്കർ, അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റർ റിലീസിന് ഒരുങ്ങി. ഷാൻ ഡോൺബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇൻഡോ-ചൈനീസ് കോ-പ്രൊഡക്ഷൻ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്. ആക്ഷൻ/റൊമാൻസ് വിഭാഗത്തിലുള്ള ഈ ചിത്രം RGV യുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനേഷണൽ ആണ് ചിത്രം…
Read More »

