ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്”പത്തൊമ്പതാം നൂറ്റാണ്ട് “.ഈ ചിത്രത്തിൽ ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
“സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.”സംവിധായകൻ വിനയൻ പറഞ്ഞു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ
ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി പ്രേക്ഷകർക്കു മുന്നിൽ ഉടൻ എത്തും.
പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന “പത്തൊൻപതാം നുറ്റാണ്ട്” മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തും.