LIFE

  • മുടി തഴച്ച് വളരാന്‍ വെണ്ടയ്ക്ക

    ആരോഗ്യ ഗുണത്തില്‍ ഏറെ മുന്നിലുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. പാചകം ചെയ്ത് കഴിച്ചാല്‍ മുടി വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് വെണ്ടയ്ക്ക. എന്നാല്‍ അത് പാചകം ചെയ്യുന്നതിന് മാത്രമല്ല അത് നല്ലൊരു ഹെര്‍ബല്‍ പായ്ക്ക് കൂടിയാണ്. വെണ്ടയ്ക്ക കൊണ്ട് പായ്ക്ക് ഉണ്ടാക്കി തലയിലും മുടിയിലും തേയ്ക്കുന്നത് മുടികൊഴിച്ചിലിനും, മുടിയുടെവളര്‍ച്ചയ്ക്കും വളരെ നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? വളരുന്നതിന് മാത്രമല്ല അത് സ്‌ട്രെയിറ്റ് ചെയ്യുന്നതിനും നല്ലതാണ് ഇത്. വൈറ്റമിന്‍ എയുടെ കലവറയാണ് ഈ പച്ചക്കറി. ഇതിന് തലമുടി മോയ്‌സച്ചര്‍ ആക്കുന്നതിനും ഡാമേജ് ആക്കാതെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന കെമിക്കല്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിച്ചെന്ന് വരാം. എന്നാല്‍ ഇത്തരത്തില്‍ വന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പറ്റുന്ന ഒന്നാണ് വെണ്ടയ്ക്ക. എങ്ങനെ വെണ്ടയ്ക്ക മുടിയില്‍ പുരട്ടാം എന്ന് നോക്കാം ഒരു പാത്രത്തില്‍ മൂന്ന് വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. വെണ്ടയ്ക്ക മൊത്തമായി വേവിച്ചതിന് ശേഷം അതിലെ…

    Read More »
  • അഴക് മാത്രമല്ല, കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കണ്‍മഷി

    കണ്മഷിയെഴുതിയ കണ്ണുകള്‍ സ്ത്രീകള്‍ക്ക് അഴകാണ്. അഴക് മാത്രമല്ല, കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ് കണ്‍മഷി. പക്ഷേ ഗുണനിലവാരമില്ലാത്ത കണ്മഷി കണ്ണിന്റെ ആരോഗ്യത്തിന് ദോഷകരമാകും. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കണ്മഷിയായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. പണ്ടുകാലത്ത് കണ്മഷി പ്രധാനമായും ഉപയോഗിച്ചിരുന്നത് കണ്ണിന്റെ ആരോഗ്യത്തിനുവേണ്ടിയായിരുന്നു. കണ്‍മഷിയുടെ ഗുണങ്ങളെ കുറിച്ചും, അത് എങ്ങിനെ വീട്ടിലുണ്ടാക്കാമെന്നതിനെ കുറിച്ചുമാണ് വിവരിക്കുന്നത്. പണ്ടുകാലത്ത് ചിലര്‍ ഹെര്‍ബ്സ് കത്തിച്ചും കണ്‍മഷി ഉണ്ടാക്കിയിരുന്നു. കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തടയുന്നു: ചിലര്‍ക്ക് കുറേ നേരം സിസ്റ്റത്തില്‍ നോക്കിയിരുന്നാല്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നത് കാണാം. ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരുന്ന പ്രശ്നമുണ്ടെങ്കില്‍ കണ്ണില്‍ കണ്മഷി പുരട്ടുന്നത് നല്ലതാണ്. അണുബാധയ്ക്ക്: എന്നും കണ്ണില്‍ കണ്‍മഷി പുരട്ടുന്നവരില്‍ കണ്ണിന് പ്രശ്നങ്ങള്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. ഇതിനായി, ആയുര്‍വേദിക്ക് കണ്‍മഷി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ മാത്രമാണ് കണ്ണിന് ഗുണം ലഭിക്കുകയുള്ളൂ. കണ്ണിന്റെ കുളിര്‍മയ്ക്ക്: കണ്ണിന് കുളിര്‍മയേകുവാന്‍ കണ്‍മഷി സഹായിക്കുന്നു. നമ്മള്‍ പുറത്ത്പോയി ആകെ തല പുകഞ്ഞിരിക്കുമ്പോള്‍…

    Read More »
  • അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’

    നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദർശിപ്പിക്കും. 16 മുതൽ 18 വരെയാണ് ചലച്ചിത്രമേള. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്. കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും സംവിധായിക ഐഷ സുൽത്താന പറയുന്നു. അതിശക്തമായ നായികാ കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂർത്തിയാക്കാൻ…

    Read More »
  • ‘കടുവ’യിലെ സംഭാഷണം വേദനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

    കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ സംഭാഷണ ശകലം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കലാമൂല്യത്തിനും സാമൂഹിക ആവിഷ്കാരത്തിനുമൊക്കെ ഒട്ടേറെ പ്രാധാന്യം നൽകിയ മലയാള സിനിമയില്‍ നിന്ന് കൂടുതല്‍ ജാഗ്രത ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ കുറിപ്പ്: അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ കർമഫലമാണ് അവരുടെ കുട്ടികൾ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാൻ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്താൻ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉൾക്കൊള്ളാൻ എനിക്ക് കഴിയാതെ…

    Read More »
  • കുട്ടികളുടെ തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും ദിവസവും മുട്ട കൊടുക്കുക

    കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ? പഠനങ്ങൾ പറയുന്നത്, കുട്ടികൾക്ക് ദിവസം ഒരു മുട്ട നൽകുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ്. പഠനത്തിനായി ആറു മുതൽ ഒൻപത് മാസം വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടർച്ചായായി ദിവസവും ഓരോ മുട്ട നൽകി. മറ്റ് ഗ്രൂപ്പിലെ കുട്ടികൾക്ക് മുട്ട നൽകിയതേയില്ല.‌ ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. പീഡിയാട്രിക്സ് ജേണലിൽ‌ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കുട്ടികൾ ദിവസവും ഒരു മുട്ട നൽകണമെന്ന് തന്നെയാണ് വി​ദ​ഗ്ധർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു. ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി…

    Read More »
  • ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

    മുംബൈയിലെ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍. ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു. ഈദ് ദിനത്തില്‍ പ്രിയതാരം തങ്ങളെ കാണാനെത്തിയത് സോഷ്യല്‍ മീഡിയയില്‍ കിംഗ് ഖാന്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. #ShahRukhKhan coming to greets his fan's on the occasion of #EidAlAdha pic.twitter.com/NNlvpZmMsP — Harsh Mishra.. (@iamharsh55) July 10, 2022 മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഇതിന് മുന്‍പ് പലപ്പോഴും ഷാരൂഖ് ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്‍തിട്ടുണ്ട്. ആരാധകരെക്കൂടി ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. https://twitter.com/SRKUniverse/status/1546066730086064129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546066730086064129%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSRKUniverse%2Fstatus%2F1546066730086064129%3Fref_src%3Dtwsrc5Etfw വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സുമായിരുന്നു ഇന്ന് ഷാരൂഖ് ഖാന്‍റെ വേഷം. ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്‍റ്സുമായിരുന്നു അബ്രാമിന്‍റെ വേഷം. പ്രിയതാരം വീടിന്‍റെ ബാല്‍ക്കണിയില്‍…

    Read More »
  • കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍

    ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമം ആരംഭിച്ചു. സിനിമയിലെ രംങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള തീരുമാനം.സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം. വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായത്. ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്തുത ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നമാണ് സോസ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ആവശ്യം.    

    Read More »
  • സുരേഷ് ഗോപി,ജിബു ജേക്കബ് ടീമിന്റെ “മേ ഹും മൂസ ” ചിത്രീകരണം പൂർത്തിയായി

      സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന “മേ ഹും മൂസ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് വലിയ പെരുന്നാളിന് ഷൂട്ടിംഗ് പൂർത്തിയാക്കി പാക്കപ്പായി. എത്രയും വേഗം എഡിറ്റിംഗ് , ഡബ്ബിങ് ജോലികൾ പൂർത്തിയാക്കി സെപ്റ്റംബർ 30 ന് റിലീസ് ചെയ്യുമെന്ന് പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു. ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരൻ, മേജര്‍ രവി,മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി,സരൺ, ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ-റൂബേഷ് റെയിന്‍,ഗാന രചന-സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍ സംഗീതം-ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റർ-സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സജീവ് ചന്തിരൂര്‍, കല-സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത്,മേക്കപ്പ്-പ്രദീപ് രംഗന്‍,…

    Read More »
  • ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ ഈ ‘പച്ച’ ജൂസ് കുടിക്കുക

    ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്! പ്രായ-ലിംഗ ഭേദമെന്യേ ഏവരും നല്ല ‘സ്കിൻ’ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചര്‍മ്മം ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ അതിനെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. ചര്‍മ്മ പരിപാലനം എന്ന് കേള്‍ക്കുമ്പോള്‍ കുറെയധികം കെമിക്കല്‍ ഉത്പന്നങ്ങളുപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെക്കാള്‍ മുമ്പേ ആദ്യം പരിഗണിക്കേണ്ടത് ഡയറ്റാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. നാം എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെര്‍ബല്‍ ചായകള്‍, നട്ട്സ്, സീഡ്സ്, പഴച്ചാറുകള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നവയാണ്. ഇനി ‘സ്കിൻ’ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു ‘ഗ്രീന്‍’ ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പച്ച അഥവാ, പ്രകൃതിയോട് ഇണങ്ങിയുള്ള ചേരുവകളാണ് ഇതിന് വേണ്ടിവരുന്നത്. ചീരയാണ് ഇതിലെ പ്രധാന ചേരുവ. ചീരയ്ക്ക് പുറമെ ഗ്രീന്‍ ആപ്പിള്‍, സെലറി, ചെറുനാരങ്ങ, കക്കിരി എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായി…

    Read More »
  • മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വര്‍ധിപ്പിക്കുമോ? സത്യമെന്ത് ?

    മാമ്പഴക്കാലമായാല്‍ മാമ്പഴം കഴിക്കാതെ ഒരു ദിവസം പോലും ചെലവിടാൻ സാധിക്കാത്തവരുണ്ട്. അത്രമാത്രം ആരാധകരുള്ളൊരു പഴമാണ് മാമ്പഴം.ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വീടുകളില്‍ നിന്ന് തന്നെ ആവശ്യത്തിന് മാമ്പഴം ലഭിക്കും. നഗരങ്ങളാണെങ്കില്‍ വിപണിയെ ആശ്രയിക്കുക തന്നെ വഴി. എന്തായാലും സീസണ്‍ ആയാല്‍ മാമ്പഴം കഴിക്കാതിരിക്കാൻ ആവില്ലല്ലോ. എന്നാല്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കും മാമ്പഴം മുഖക്കുരു ഉണ്ടാക്കുമെന്നുള്ള വാദം. മാമ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും മാമ്പഴത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതുമാണ്. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിന് ഇത്രമാത്രം ഗുണകരമാകുന്ന മാമ്പഴം എങ്ങനെയാണ് മുഖക്കുരു ഉണ്ടാക്കുക? സ്വാഭാവികമായും സംശയം ഉയരാം. ഇത് തീര്‍ത്തും നുണയാണെന്ന് പറഞ്ഞ് തള്ളാൻ സാധിക്കില്ല. എന്നാല്‍ എല്ലാവരെയും ബാധിക്കുന്ന സംഗതിയുമല്ല. ആദ്യം മാമ്പഴം ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത് എങ്ങനെയെന്ന് ഒന്നറിയാം. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കുന്നു. ഇതോടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്ന് ചര്‍മ്മം ഒരു പരിധി വരെ രക്ഷപ്പെടുന്നു. നമുക്ക് പ്രായം തോന്നിക്കുന്നത് അധികവും ചര്‍മ്മത്തിലൂടെയാണ്.…

    Read More »
Back to top button
error: