LIFEMovie

ഷാരൂഖ് ഖാന്റെ പുതിയ അയല്‍ക്കാരായി താര ദമ്പതികള്‍; രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വീട് സ്വന്തമാക്കിയത് 119 കോടിക്ക്

പുത്തൻ വീട് സ്വന്തമാക്കി ബോളിവുഡ് നടൻ രൺവീർ സിംഗ്. ബാന്ദ്രയിലെ സാ​ഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിലാണ് കടലിനെ അഭിമുഖീകരിക്കുന്ന വീട് രൺവീർ സിങ്ങും  ദീപിക പദുകോണും സ്വന്തമാക്കിയത്.  ഇതോടെ ഷാരൂഖ് ഖാന്റെ അയൽക്കാരായി രൺവീറും കുടുംബവും മാറും.

119 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കരാറിലാണ് രൺവീർ സിങ്ങും പിതാവ് ജഗ് ജീത് സുന്ദർസിങ് ഭവ്നാനിയും ഒപ്പുവെച്ചത്.  16,17,18,19 നിലകളിലായാണ് അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിനുള്ളത്. 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസാണ് പ്രധാന പ്രത്യേകത.

അതേസമയം, ജയേഷ്‍ഭായി ജോര്‍ദാര്‍ എന്ന ചിത്രമാണ് രൺവീറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ പെണ്‍ ഭ്രൂണഹത്യ എന്ന ഗൌരവമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ഗുജറാത്ത് ആണ് സിനിമയുടെ പശ്ചാത്തലം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: