LIFE
-
അച്ഛനും മകനുമായി തമ്പി ആന്റണിയും ബാബു ആന്റണിയും ….. ഹെഡ്മാസ്‌റ്റർ ജൂലായ് 29-ന്
ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ, സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, പ്രേംകുമാർ , ശങ്കർ രാമകൃഷ്ണൻ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ , പൂജപ്പുര രാധാകൃഷ്ണൻ , ശിവൻ സോപാനം, പ്രതാപ്കുമാർ , മഞ്ജുപിള്ള , സേതുലക്ഷ്മി, മിനി,…
Read More » -
കര്‍ക്കിടകവാവ് ബലിതര്‍പ്പണം: തിരുനെല്ലിക്ഷേത്ര സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സര്‍വ്വീസ് നടത്തും. 27 ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം പൂര്‍ത്തിയാക്കി 28 ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ 91886 19368, 94474 79789 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read More » -
നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10-15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോര്‍ത്തി ഉടുപ്പുകള്‍ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാല്‍ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുറച്ചായി വേണം തല കഴുകാന്‍. കുളി കഴിഞ്ഞു തോര്‍ത്തുമ്പോള്‍ തല നല്ലവണ്ണം തോര്‍ത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡര്‍ കുടഞ്ഞിടരുത്. പൊക്കിള്‍ തണ്ടിലോ പൊക്കിള്‍ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല.
Read More » -
സംപ്രേഷണ കരാര്‍ ലംഘിച്ചു; തുക മടക്കിവേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്
അടുത്തകാലത്ത് തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു നയൻതാരയുടേതും വിഘ്‍നേശ് ശിവന്റേതും. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹത്തിന് എത്തിയിരുന്നു. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം ഡോക്യു ഫീച്ചറായി നെറ്റ്‍ഫ്ലിക്സ് സ്‍ക്രീൻ ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 25 കോടി രൂപയ്‍ക്കാണ് വിവാഹ സംപ്രേഷണ അവകാശം നെറ്റ്‍ഫ്ലിക്സ് വാങ്ങിയത്. ഗൗതം വാസുദേവ് മേനോൻ ആണ് വിവാഹം നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക്…
Read More » -
മലയാളി നടനുമായി വിവാഹം നിശ്ചയിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നിത്യമേനോന്‍
കൊച്ചി: മലയാളത്തിലെ നടനുമായി തന്റെ വിവാഹം നിശ്ചയിച്ചെന്നതരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ പടരുന്ന വാര്‍ത്തയ്ക്കതിരേ നടി നിത്യ മേനോന്‍ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പറഞ്ഞു. ‘എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ച് പോവുകയാണ്’, നടി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായിട്ട് നിത്യയുടെ വിവാഹം നിശ്ചയിച്ചു എന്നും സിനിമയിലെത്തിയ നാള്‍ മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്. ഒരു തമിഴ് മാധ്യമം ആണ് വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആകാശ ഗോപുരം, ഉറുമി, ബാച്ച്‌ലര്‍ പാര്‍ട്ടി, വയലിന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക്…
Read More » -
ശരീരഭാരം കുറയ്ക്കുന്ന 5 ഭക്ഷണങ്ങള്‍, ആരോഗ്യം തകര്‍ക്കുന്ന 5 ശീലങ്ങള്‍
ആരോഗ്യത്തോടെയുള്ള ജീവിതമാണ് ഏറ്റവും വലിയ ആനന്ദം. ആരോഗ്യം പരിപാലിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് ഭക്ഷണങ്ങളും കർശനമായും ഒഴിവാക്കേണ്ട 5 ശീലങ്ങളും ❖ പപ്പായ പപ്പായയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയില്‍ ജലാംശം കൂടുതലും കലോറി കുറവും ആയതിനാല്‍, കലോറി അധികമാകാതെ തന്നെ സംതൃപ്തി നല്‍കാനാകും. ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ❖ നെല്ലിക്ക നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസര്‍ജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ❖ ചിയ വിത്തുകള്‍ ചിയ വിത്തില്‍ നാരുകള്‍ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍…
Read More » -
ബോളിവുഡിലെ സൂപ്പര്‍ഖാന്മാര്‍ വീണ്ടും ഒന്നിക്കുന്നു; താരരാജാക്കന്‍മാരെ ഒന്നിപ്പിക്കാനുള്ള ഈ നിയോഗം ആര്‍ക്ക് ?
ആദിത്യ ചോപ്രയോ മുരുഗദോസോ? ബോളിവുഡിലെ താരരാജാക്കൻമാരെ വീണ്ടും സ്ക്രീനിൽ ഒന്നിപ്പിക്കുന്നത് ആരാണെന്ന ചോദ്യം ബോളിവുഡിലെ ചർച്ചകളിൽ നിറയുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാനും സൽമാൻ ഖാനും കൈകോർക്കുന്പോൾ ആരാധകർ വലിയ ആകാംക്ഷയിലും പ്രതീക്ഷയിലും ആണ്. അടുത്തിടെ ആണ് ആദിത്യചോപ്രയുടെ യഷ് രാജ് ഫിലിംസ് സിനിമയെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. ഉടൻ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ചിത്രത്തിനായി ഇരുവരും കുറെ ഡേറ്റുകൾ ആദിത്യക്ക് വേണ്ടി മാറ്റിവച്ചെന്നാണ് റിപ്പോർട്ട്. അതിനിടെ തമിഴകത്തെ സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസും ഇരുവരെയും നായകൻമാരാക്കി പുതിയ ചിത്രം പ്ലാൻ ചെയ്യുന്നതായി വാർത്തകളുണ്ട് . ആമിർ ഖാനെ നായകനാക്കി ബോളിവുഡിൽ ‘ഗജിനി’ ഒരുക്കിയ മുരുഗദോസിനെ , ഷാരൂഖിനും സൽമാനും പരിചയപ്പെടുത്തികൊടുത്തതും ആമിർ ആണെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഖാനെ ഒന്നിപ്പിക്കാനുള്ള നിയോഗം ആർക്കാകും എന്ന ആകാംക്ഷയിലാണ് സിനിമാലോകം. ഒരിക്കൽ നല്ല സുഹൃത്തുക്കളും, പിന്നീട് ബദ്ധവൈരികളും ആയി മാറിയ ഖാൻമാർ, വീണ്ടും സൗഹൃദവഴിയിലെത്തിയത് ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഇരുപത്തിയഞ്ച്…
Read More » -
പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാം; മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്‍റെ അവതരണം.
Read More »

