LIFE

  • ഷാജി കൈലാസിന്റെ കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കാപ്പ”എന്ന ചിത്രത്തിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. തല അജിത്തിൻ്റെ ചിത്രത്തിലെ തിരക്കുകൾ കാരണം ആണ് താരം പിന്മാറിയതെന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ താരം അജിത്തിൻ്റെ തമിഴ് ചിത്രത്തിൻ്റെ തിരക്കുകളിൽ ആണ്. രണ്ടു കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അജിത്തിൻ്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം തന്നെ ആയിരിക്കും അജിത്ത് മഞ്ജു വാര്യർ ചിത്രം.

    Read More »
  • ഒരു തെക്കന്‍ തല്ലു കേസ്’ ടീസർ റിലീസ്

    പ്രശസ്ത ചലച്ചിത്ര നടൻ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന”ഒരു തെക്കൻ തല്ലു കേസ് “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ദേശീയ അവാർഡ് ജേതാവായബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽഅഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ “ബ്രോ ഡാഡി “യുടെ സഹ…

    Read More »
  • ദേശീയ അവാർഡ് വിജയം ” ഇനി ഉത്തരം” സെറ്റിൽ

    സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്നപൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയെ അനുമോദിച്ച് വിജയം ആഘോഷിച്ചത്.സംവിധായകന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കു വെച്ച് അണിയറ പ്രവർത്തകരെല്ലാം വിജയയാഘോഷത്തിൽ പങ്കെടുത്തു. അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

    Read More »
  • ജനങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നു; കാരണമായത് സ്മാര്‍ട്ട് ബാന്‍റുകള്‍

    സിഡ്നി: ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനും സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും തങ്ങളെ സഹായിക്കുമെന്ന് ധരിക്കുന്നവര്‍ വിശ്വസിക്കുന്നുവെന്ന് പഠനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് ഫിറ്റ്നസ് ട്രാക്കറുകൾ, പെഡോമീറ്ററുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ കൂടുതൽ വ്യായാമം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാണെന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ പഠനം പറയുന്നത്. ഗവേഷണത്തിന്‍റെ ഭാ​ഗമായുള്ള കണ്ടെത്തലുകൾ ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. കൈയ്യിൽ ധരിക്കുന്ന ആക്‌റ്റിവിറ്റി ട്രാക്കറുകൾ ഓരോ ദിവസവും മിനിമം 40 മിനിറ്റ് (ഏകദേശം 1,800 ചുവടുകൾ ) നടക്കാൻ തങ്ങളെ പ്രോത്സാഹിപ്പിക്കും, ഇത് ഭാരം കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള 164,000 ആളുകളെ നീരിക്ഷിച്ചി നടത്തിയ പഠനത്തില്‍ പറയുന്നു. അവരുടെ ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി  ആക്‌റ്റിവിറ്റി ട്രാക്കറുകളെ  അടിസ്ഥാനമാക്കി ഏകദേശം 400 പഠനങ്ങളോളം നടത്തി. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, കാൻസർ, മാനസികരോഗങ്ങൾ എന്നിവയുൾപ്പെടെ വ്യായാമക്കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങളെ നേരിടാൻ ട്രാക്കറുകൾ സഹായിക്കുന്നതിനായി…

    Read More »
  • കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെ

    കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. കൂടാതെ, വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. രുചിയും ഗുണവും പകരുന്ന ഇതില്‍ വിറ്റാമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ, ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്‍കും. അനാവശ്യമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറും വയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

    Read More »
  • കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് ചലഞ്ച്; നടപ‌ടിയുമായി പൊലീസ്

    മംഗളൂരു: മം​ഗളൂരുവിലെ കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് ചുംബന വീഡിയോ വൈറൽ. സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ലിപ്‌ലോക് ചുംബനത്തിൽ മുഴുകിയ കോളേജിലെ വിദ്യാർഥിനികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ന​ഗരത്തിലെ പ്രശസ്ത കോളേജിലെ കു‌ട്ടികളുടെ വീഡിയോയാണ് ചോർന്നത്. യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ ലിപ് ലോക്ക് മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോ‌ടെ വൈറലായി. സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.  ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന്…

    Read More »
  • സൂര്യപ്രകാശം പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം

    ടെല്‍ അവീവ്: സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. ഉഷ്ണമുളവാക്കുന്നതോടൊപ്പം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാനും സൂര്യരശ്മികള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരില്‍ മാത്രമാണ് സൂര്യപ്രകാശത്തിന്റെ ഈ സ്വാധീനമുളവാകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഉളവാക്കാന്‍ സാധിക്കുന്ന പ്രത്യേകമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകസംഘം ഊന്നല്‍ നല്‍കിയിരുന്നത്. സൂര്യരശ്മികള്‍ക്ക് പുരുഷന്‍മാരില്‍ ശാരീരികശാസ്ത്രപരമായി സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അവര്‍ കണ്ടെത്തി. ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായകസ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ സ്വാധീനം ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യം, പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ലിംഗവ്യത്യാസം നിര്‍ണായകഘടകമാണെന്നും സംഘം വിശദീകരിച്ചു. എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും…

    Read More »
  • ബസിന്റെ പിന്‍ചക്രത്തിനു മുന്നിലേക്ക് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്; അദ്ഭുത രക്ഷപ്പെടല്‍ വീഡിയോ

    ബെംഗളൂരു: ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ബെംഗളൂരു പോലീസ് ആണ് പങ്കുവച്ചത്. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍. രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള്‍ തെറിച്ച് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്. ಉತ್ತಮ ಗುಣಮಟ್ಟದ ಐ ಎಸ್ ಐ ಮಾರ್ಕ್ ಹೆಲ್ಮೆಟ್" ಜೀವರಕ್ಷಕ" Good quality ISI MARK helmet saves life. pic.twitter.com/IUMyH7wE8u — Dr.B.R. Ravikanthe Gowda IPS (@jointcptraffic) July 20, 2022 വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന്‍ 19-കാരനായ…

    Read More »
  • “വിശുദ്ധ മെജോ” ട്രെയിലർ റിലീസ്

    ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “വിശുദ്ധ മെജോ” എന്ന ചിത്രത്തിന്റെ ട്രെയിലർ, പ്രശസ്ത നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. എഡിറ്റർ-ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ.

    Read More »
  • വിക്രാന്ത് റോണയെ കേരളത്തിലെത്തിച്ച്‌ ദുൽഖർ സൽമാന്റെ വേഫർ ഫിലിംസ്

    രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ് . ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രിയ താരം . കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ഹോളിവുഡ് നിലവാരത്തോടു കിട പിടിക്കുന്ന ഇന്ത്യൻ ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷൻ കണ്ടെന്റുകൾ കണ്ടത്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷൻ ചിത്രമാണിത് . ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി…

    Read More »
Back to top button
error: