LIFE

  • ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പേജ് നിറച്ച് മലയാളം കമന്റും ട്രോളും

    തിരുവനന്തപുരം: ഇൻഡിഗോ വിമാനകമ്പനിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്‍റുകളാൽ നിറയുന്നു. ഇ പി ജയരാജനെതിരായ യാത്ര വിലക്കും അതിന് പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നുമുള്ള പ്രതികരണവുമാണ് കമന്‍റുകൾക്കാധാരം. വാർത്ത വന്നതിന് പിന്നാലെ മലയാളം കമന്‍റുകളാൽ ഓരോ പോസ്റ്റും നിറയുകയാണ്. ഇ പി ജയരാജനെ അനുകൂലിക്കുന്നതും വിമർശിക്കുന്നതും പരിഹസിക്കുന്നതുമായ കമന്‍റുകളാണ് ഏറിയപങ്കും. ഇനി ഇൻഡിഗോ വിമാനം കേരളത്തിന്‍റെ ആകാശത്ത് എങ്ങനെ പറക്കുമെന്ന് കാണണമെന്ന് പരിഹസിക്കുന്നവർ വിമാനത്തിന് വിലയെത്ര എന്നും ധൈര്യമുണ്ടെങ്കിൽ റോട്ടിൽ കൂടി ഓടിച്ചു കാണിക്കെടാ എന്നും കമന്‍റിടുന്നുണ്ട്. അതേസമയം ഇപിയെ അനുകൂലിക്കുന്നവർ വിമാനകമ്പനിയുടെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടയിൽ കമന്‍റ് വായിക്കാൻ ഇന്നിവിടെ കൂടാം എന്ന അഭിപ്രായവുമായും ചിലർ എത്തിയിട്ടുണ്ട്. എന്നാല്‍ ഇൻഡിഗോ വിമാനത്തിൽ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആദ്യ ദിനം തന്നെ നടപ്പാക്കി. കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കയ്യിലുണ്ടായിട്ടും ഇ പി ജയരാജൻ…

    Read More »
  • ജീരകമോ കറുവപ്പട്ടയോയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

    നമ്മള്‍ കുടിക്കാനെടുക്കുന്ന വെള്ളത്തില്‍, അത് തിളപ്പിച്ചെടുക്കുമ്പോള്‍ അതിലേക്ക് ജീരകമോ കറുവപ്പട്ടയോ പോലുള്ള സ്പൈസുകള്‍ ചേര്‍ക്കുന്നവരുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, ചെറുനാരങ്ങ കഷ്ണം എന്നിവയെല്ലാം ഇട്ടുവയ്ക്കുന്നവരുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ ചേര്‍ക്കാനുള്ള കാരണം അറിയാമോ? ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ശരീരത്തിന്‍റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാലിത് വെള്ളം കുടിക്കുന്നത് കൊണ്ട്, മാത്രം നേടാൻ സാധിക്കണമെന്നില്ല. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നതോടെ എളുപ്പത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ കഴിയുന്നു. വെള്ളത്തില്‍ ഓറഞ്ച്- സ്ട്രോബെറി- ചെറുനാരങ്ങ കഷ്ണങ്ങളെല്ലാം ചേര്‍ക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് മാറുന്നു. വൈറ്റമിന്‍-സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫ്ളേവനോയിഡുകള്‍, പൊട്ടാസ്യം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലൂടെ നമ്മളിലെത്തുന്നു ഇത് ജലാംശം നിലനിര്‍ത്തുന്നതിന് കൂടുതല്‍ സഹായകമാവുകയേ ഉള്ളൂ. എന്നാല്‍ വെള്ളത്തില്‍ ചെറിയ ജീരകം, പെരുംജീരകം, അയമോദകം , മല്ലി എന്നിങ്ങനെയുള്ള സ്പൈസുകള്‍ ചേര്‍ക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്- അസിഡിറ്റി എന്നിവ അകറ്റാനുമെല്ലാമാണ് ഏറെ സഹായകമാകുന്നത്. അയമോദകം ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് ആശ്വാസം കാണാനും സഹയകമാണ്. ഇതോടൊപ്പം തന്നെ…

    Read More »
  • എങ്ങനെ രോഗപ്രതിരോധശേഷി കൂട്ടാം ?

    ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. അപ്രതീക്ഷിതമായാണ് കൊവിഡ് 19 എന്ന മഹാമാരി രാജ്യത്ത് പടർന്ന് പിടിച്ചത്. ഇപ്പോഴും കൊവിഡിന്റെ ഭീതിയിൽ തന്നെയാണ് ജനങ്ങൾ.  ഇപ്പോഴിതാ, കൊവിഡിന് പിന്നാലെ മങ്കിപോക്സ് പിടിപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി കൂട്ടുക എന്നതാണ് പ്രധാനം. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കേണ്ട ചില പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും  എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര വിശദീകരിക്കുന്നു. തുളസി തുളസി ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ചുമയും ജലദോഷവും അകറ്റാൻ ആളുകൾ ചായയ്ക്കൊപ്പം തുളസി ഇല ചേർക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങൾക്ക് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി (Immunity) വർധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ നില വർധിപ്പിക്കാനും സഹായിക്കുന്നു. ഇഞ്ചി ജിഞ്ചറോളുകൾ, പാരഡോൾസ്,ഷോഗോൾസ് തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇവയ്‌ക്കെല്ലാം ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.…

    Read More »
  • മഴക്കാലത്തെ മുടി കൊഴിച്ചിലും താരനും അകറ്റാന്‍

    കാലാവസ്ഥ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. പ്രത്യേകിച്ച് ചര്‍മ്മം- മുടി എന്നിവയെ ആണ് കാലാവസ്ഥ പ്രത്യക്ഷമായിത്തന്നെ ബാധിക്കാറ്. ഇത്തരത്തില്‍ മഴക്കാലത്ത് മുടിയെ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലരും പറഞ്ഞുകേള്‍ക്കാം, മഴ തുടങ്ങിയ ശേഷം തലയില്‍ താരൻ വര്‍ധിച്ചുവെന്ന്. ചിലരെങ്കിലും മുടി കൊഴിച്ചിലിനെ കുറിച്ചും പരാതിപ്പെടാറുണ്ട്. ഈ രണ്ട് പ്രശ്നങ്ങളും മഴക്കാലത്ത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരാറുള്ളവ തന്നെയാണ്. താരൻ തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ സമയത്തിന് ഇളകിപ്പോകാതെ പാളികളായി കെട്ടിക്കിടക്കുന്നതിനെ ആണ് താരൻ എന്ന് വിളിക്കുന്നത്. താരൻ അത്ര അസ്വാഭാവികമായ ഒന്നല്ല. എന്നാല്‍ വലിയ അളവില്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ എല്ലാം താരൻ കാണുന്നുണ്ടെങ്കില്‍ അതിന് ചികിത്സ തേടുന്നതാണ് ഉചിതം.  മഴക്കാലത്ത് താരൻ കൂടാനുള്ള സാധ്യതകളുണ്ട്. ഇതൊഴിവാക്കാൻ ചില ഷാമ്പൂകളുടെ ഉപയോഗം ഫലപ്രദമായിരിക്കും. സെലീനിയം സള്‍ഫൈഡ്, സിങ്ക് പൈറിത്തയോണ്‍, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ ഷാമ്പൂകളെല്ലാം ഇതിനുദാഹരണമാണ്. കഴിയുന്നതും ഒരു ഡെര്‍മറ്റോളജിസ്റ്റിന്‍റെ തന്നെ നിര്‍ദേശം തേടുന്നതാണ് ഏറ്റവും…

    Read More »
  • ചുണ്ട് വരണ്ട് പൊട്ടുന്നതിന് പരിഹാരം പ്രകൃതിദത്ത വഴികളിലൂടെ

    ചുണ്ട് വരണ്ട് പൊട്ടുന്നത് എല്ലാവരിലും സർവ്വ സാധാരണമാണ്. എല്ലാ കാലാവസ്ഥയിലും ഇത് ഉണ്ടാകാറുണ്ട്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചില പ്രകൃതിദത്ത വഴികളിലൂടെ ഇതിന് പരിഹാരം കാണാം. വെളിച്ചെണ്ണ ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നു. വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിക്കുക. കറ്റാർവാഴ സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾക്ക് പോലും കറ്റാർവാഴ (Aloe Vera) പരിഹാരമായി ഉപയോഗിക്കാറുണ്ട്. വരണ്ട ചുണ്ടുകൾക്ക് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങുന്ന അലോവേറ ജെല്ലോ അല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത കറ്റാർവാഴയോ ഉപയോഗിക്കാം. തേൻ ചർമ്മ സംരക്ഷണത്തിനു തേൻ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിക്കുന്നത് ചുണ്ടിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും. പെട്രോളിയം ജെല്ലി വരണ്ട് പൊട്ടിയ ചുണ്ടുകൾക്ക് പെട്രോളിയം ജെല്ലി മികച്ചൊരു പരിഹാരമാണ്. മാത്രമല്ല ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും പെട്രോളിയം ജെല്ലി സഹായിക്കും. നെയ്യ് ദിവസവും ഒരു നേരം…

    Read More »
  • പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ചിന്നസേലത്ത് വൻ പ്രതിഷേധം, പൊലീസ് വാഹനങ്ങള്‍ അടക്കം തീയിട്ടു

    പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വൻ പ്രതിഷേധം.വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാർ ഏറ്റുമുട്ടി, പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിവന്ന പ്രതിഷേധമാണ് തെരുവ് യുദ്ധത്തിലേക്കെത്തിയത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, നിരവധി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. അക്രമാസക്തരായ…

    Read More »
  • ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക…എന്തിനാണ് ഇത്രയും പരിഹാസം? ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി

    ദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നിറയെ പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പരിഹാസത്തിനെതിരെ പ്രതികരിക്കുകയാണ് ലളിത് മോദി. എന്തിനാണ് നിങ്ങളുടെ പരിഹാസമെന്നാണ് ലളിത് മോദി ചോദിക്കുന്നത്. അദ്ദേഹം ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ… ”നമ്മള്‍ ഇപ്പോഴും പിറകിലുള്ള ഏതോ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. രണ്ട് പേര്‍ക്ക് സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള ബന്ധം വളരുകയും നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗോസിപ്പുകള്‍ പറഞ്ഞ് നമ്മുടെ മാധ്യമ…

    Read More »
  • വിജയ് സേതുപതിയുടെ മലയാളി സിനിമ ’19 വണ്‍ എ’ ഡയറക്റ്റ് ഒടിടി റിലീസിന്; പ്രതീക്ഷയോടെ ആരാധകര്‍

    പുതുതലമുറ തമിഴ് നടന്മാരില്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാ​ഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 19 1 എ ആണ് ആ ചിത്രം. 2020 നവംബറില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും ചിത്രം എത്തുക. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. വിജയ് സേതുപതിക്കൊപ്പം നിത്യ മേനനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെ​ഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍…

    Read More »
  • ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ പുണ്യനാളുകള്‍

    ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച് രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം. ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് കൈകൊട്ടി ബലികാക്കകളെ ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്. പൂര്‍ത്തീകരിക്കാത്ത മോഹങ്ങളും വ്യഥകളുമായി അലയുന്ന ആത്മാക്കളുടെ പിറുപിറുപ്പും അതിന്റെ മുഴക്കങ്ങളും ആ ബലിതര്‍പ്പണത്തില്‍ അലിഞ്ഞില്ലാതാകുമെന്ന് നമ്മള്‍ വിശ്വസിച്ച് പോരുന്നു ഇന്നുമുതല്‍ ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. മര്യാദ പുരുഷോത്തമനായ രാമന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന രാമായണമാസം…

    Read More »
  • വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാര്‍ജ്’ ! എന്താണ് ക്യൂട്ട് ചാര്‍ജ് ?

    ദില്ലി : വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാർജ്’ ഈടാക്കി ഇൻഡിഗോ എയർലൈൻ. ഒരു ഇൻഡിഗോ എയർലൈൻ യാത്രക്കാരൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവെച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വിവിധ അഭിപ്രായങ്ങൾ നിറയുകയാണ്. യഥാർത്ഥത്തിൽ എന്താണ്ടി ക്യൂട്ട് ചാർജ് എന്നറിയാം. ടിക്കറ്റിൽ വിമാന നിരക്കിനൊപ്പം വിവിധ സേവന നിരക്കുകൾ കൂടി ചേർത്തിട്ടുണ്ട്. എന്നാൽ ക്യൂട്ട് ചാർജ് എന്നതിനടിയിൽ ചുവന്ന മാർക്ക് ചെയ്താണ് യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചത്. ” പ്രായം കൂടുംതോറും ഞാൻ ക്യൂട്ട് ആകുന്നുണ്ട് എന്ന എനിക്കറിയാം. പക്ഷേ ഇൻഡിഗോ എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്നാണ് ശന്തനു എന്ന യാത്രക്കാരൻ കുറിച്ചത്. 100 രൂപയാണ് ‘ക്യൂട്ട്’ ഫീസായി ഈടാക്കിയത്. I know I’m getting cuter with age but never thought ⁦@IndiGo6E⁩ would start charging me for it. pic.twitter.com/L7p9I3VfKX — Shantanu (@shantanub) July 10,…

    Read More »
Back to top button
error: