LIFE

  • അശരണരെ രക്ഷിക്കാന്‍ ഇനിയും പുനീത് എത്തും, അപ്പു എക്‌സ്പ്രസായി; പുനീതിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

    ബെംഗളുരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷന്‍ ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ”പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയില്‍ ആവശ്യക്കാര്‍ക്കായി അപ്പു എക്‌സ്പ്രസ് എന്ന പേരില്‍ സൗജന്യ ആംബുലന്‍സ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നല്‍കുന്നതിന്റെ സന്തോഷം” – പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.…

    Read More »
  • ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രി, സ്വന്തമായി സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെ: ധ്യാന്‍ ശ്രീനിവാസന്‍

    കൊച്ചി: സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെയെന്നും അതില്‍ തെറ്റില്ലെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘സായാഹ്നവാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയില്‍ ഉയരുന്ന തുല്യവേതന ആവശ്യത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ധ്യാന്‍ ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’, എന്നായിരുന്നു ധ്യാന്റെ വാക്കുകള്‍. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ…

    Read More »
  • ഉപ്പുമാവ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

      കൈലാഷ്,സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഉപ്പുമാവ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,കൊല്ലം പ്രസ് ക്ലബ്ബിൽ ഡോക്ടർ ജയകുമാർ ജെ കെ പ്രകാശനം ചെയ്തു. ശിവജി ഗുരുവായൂർ, ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ,സജി വെട്ടിക്കവല, കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ. വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. രാജൻ കാർത്തികപ്പള്ളി, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.

    Read More »
  • ഉയിരെടുത്ത് ഉരുള്‍ മാഞ്ഞു; പെട്ടിമുടിയുടെ കണ്ണീരിന് രണ്ടാണ്ട്

    മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. താഴ്‌വാരത്ത് മാങ്കുളം പുഴയില്‍ രാത്രിയില്‍ അസാധാരണമായി വെള്ളം പൊങ്ങിയതിന്റെ ഉറവിടം തേടി രാജമലയില്‍ നിന്നെത്തിയ വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍മാരിലൂടെയാണ് പെട്ടിമുടിയുടെ ദുരന്തമുഖം കേരളം അറിഞ്ഞത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. പെട്ടിമുടിയില്‍ ഇന്നതെല്ലാം കണ്ണീരോര്‍മ്മകളാണ്. നേരം പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച അത്യന്തം ഭയാനകവും സമാനതയില്ലാത്തതുമായിരുന്നു. ജോലികഴിഞ്ഞുവന്ന് ഭക്ഷണം കഴിച്ച്, നല്ല നാളെകള്‍ സ്വപ്നം കണ്ട് കിടന്നുറങ്ങിയവര്‍ക്ക് മുകളിലേക്കായിരുന്നു ദുരന്തം പൊട്ടിയൊലിച്ചിറങ്ങിയത്. കമ്പിളിമൂടി ഉറങ്ങാന്‍ കിടന്ന ജീവനുകളെ കൂറ്റന്‍ പാറകളും മണ്ണും മൂടിയ കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ ലയങ്ങളുടെ മേല്‍ പതിച്ചു. ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങള്‍ ഉറക്കെ കരയാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങി. അച്ഛനെയും…

    Read More »
  • മാളിയേക്കല്‍ മറിയുമ്മ: വ്യവസ്ഥിതിയോട് പൊരുതി അക്ഷരവെളിച്ചം നേടിയ ധീരവനിത

    കണ്ണൂര്‍: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ (97) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മറിയുമ്മയുടെ മരണത്തോടെ മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്ര അധ്യായം കൂടിയാണ് മായുന്നത്. ഏറെ അധിക്ഷേപങ്ങളും ത്യാഗങ്ങളും സഹിച്ച് കാലഘട്ടത്തോടും വ്യവസ്ഥിതിയോടും പൊരുതിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയതും വിദ്യാഭ്യാസം നേടിയെടുത്തതും. അസുഖബാധിതയാകുംവരെ ‘ഹിന്ദു’ പത്രവായന മറിയുമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം പെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയയ്ക്കുന്നതില്‍ എതിര്‍പ്പുമായി യാഥാസ്ഥിതികര്‍ വഴിനിറഞ്ഞു നിന്ന കാലത്ത് എല്ലാത്തിനെയും അതിജീവിച്ചാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡില്‍വച്ച് യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയത് അവര്‍ പില്‍ക്കാലത്ത് ഓര്‍ത്തുപറഞ്ഞിരുന്നു. തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍, നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചരിത്രം കൂടിയാണ് ആ വാക്കുകളിലൂടെ കേട്ടിരുന്നവരിലേക്ക് എത്തിയിരുന്നത്. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. റിക്ഷാവണ്ടിയില്‍…

    Read More »
  • 68-ാം നെഹ്റുട്രോഫി ജലമേള ഭാഗ്യചിഹ്നം: എന്‍ട്രികള്‍ ക്ഷണിച്ചു

    ആലപ്പുഴ: 68-ാം നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 12 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ4 െസെസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ 68-ാം നെഹ്റു ട്രോഫി ജലമേള ഭാഗ്യചിഹ്ന മത്സരം എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 5001 രൂപ സമ്മാനം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു തെളിഞ്ഞാല്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ സൃഷ്ടിയുടെ പൂര്‍ണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ ലഭിക്കണം.

    Read More »
  • ലുങ്കിയുടുത്ത് വന്നയാളെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ കയറ്റിയില്ല; വിവാദമായപ്പോള്‍ കുടുംബ ക്ഷണിച്ച് സ്വീകരിച്ചിരുത്തി

    വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമെല്ലാം വലിയ അനീതി തന്നെയാണ്. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം ഇങ്ങെനയുള്ള സംഭവങ്ങള്‍ നാം അറിയാറുണ്ട്. അത്തരമൊരു സംഭവം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലുങ്കിയുടുത്ത് വന്നതുകൊണ്ട് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്‌സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. അതേസമയം ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും സ്റ്റാര്‍ സിനിപ്ലക്‌സ് വിശദീകരിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ സമന്‍ അലി സര്‍ക്കാരിനെയും കുടുംബത്തെയും ഇവര്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം തിയേറ്ററില്‍…

    Read More »
  • ബംഗ്ലാദേശി ഗായകനോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുതെന്ന് പോലീസ്

    സ്‌കൂളില്‍ കലോത്സവങ്ങള്‍ വരുമ്പോഴും മറ്റു പരിപാടികളുണ്ടാകുമ്പോഴും പലരേയും പാട്ട് പാടാന്‍ നമ്മള്‍ നിര്‍ബന്ധിക്കാറുണ്ട്. മനോഹരമായി പാടുമെങ്കിലും നാണംകുണുങ്ങികളായ ഇവര്‍ പിന്നോട്ടുനില്‍ക്കുകയാണ് പതിവ്. നമ്മള്‍ നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ ഒടുവില്‍ സ്‌റ്റേജില്‍ കയറി പാടുകയും ചെയ്യും. എന്നാല്‍ ഒരാളോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സംഭവമാണ് ബംഗ്ലാദേശിലുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായകന്‍ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്നാണ് പോലീസ് താക്കീത് ചെയ്തത്. കുറേ പേര്‍ പരാതി നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍, വികൃതമാക്കി ആലപിച്ചതിനെ തുടര്‍ന്നാണ് ഹീറോ ആലമിനെതിരേ ആളുകള്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഹീറോ ആലം. ഒരു പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17…

    Read More »
  • കാർത്തിയുടെ “വിരുമൻ” ഫോർച്യൂൺ സിനിമാസിന്

    കാർത്തിയെ നായകനാക്കിമുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “വിരുമൻ”ആഗസ്റ്റ് 12-ന് കേരളത്തിൽ ഫോർച്യൂൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തുന്നു.2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘വിരുമൻ ‘ എന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്. ‘കൊമ്പൻ ‘എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് ‘വിരുമൻ’. .എസ്. കെ. ശെൽവകുമാർ ഛായഗ്രഹണം നിർവ്വഹിക്കുന്നു. യുവൻ ഷങ്കർരാജ സംഗീതം പകരുന്നു. അനൽ അരശാണ് സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്. സഹ നിർമ്മാതാവ്- രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ. സഹ നിർമ്മാതാവ്. നിരവധി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ അവതരിപ്പിച്ച ഫോർച്യൂൺ സിനിമാസ് റിലീസ് ‘വിരുമൻ ‘ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ്…

    Read More »
  • ”പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു, നിലപാടുകളില്‍ തുടരും”; കുറിപ്പുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്

    കോഴിക്കോട്: എം.എസ്.എഫ് ക്യാമ്പില്‍ താന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജനഗണമന സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഷാരിസിന്റെ ഖേദപ്രകടനം. വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും’, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി. ‘ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോള്‍…

    Read More »
Back to top button
error: