CultureLIFE

വൈറസ് വേട്ട പുസ്തകം പ്രകാശനം ചെയ്തു

 

തിരുവനന്തപുരം; വൈറസുകളെ പിടിച്ച് കെട്ടിയ ലോക പ്രശസ്ത വൈറോളജിസ്റ്റ് ആയ പ്രോഫ. റോബർട്ട് ​ഗാലോ രചിച്ച വൈറസ് വേട്ട എന്ന പുസ്തകത്തിന്റെ മലയാളം തർജമ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസ് ആരോ​ഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐഎഎസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ലോക പ്രശസ്ത ഓങ്കോളിസ്റ്റ് ആയ ഡോ. എം.വി പിള്ള പുസ്തകത്തെ പരിചയപ്പെടുത്തി. പൊതുജനാരോ​ഗ്യ വിദ​ഗ്ധൻ ഡോ. രാമൻകുട്ടിയും, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറുമായ കെ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്

Back to top button
error: