HealthLIFE

കുട്ടികളിലെ ക്ഷീണം, ഏകാഗ്രതക്കുറവ്, പ്രതിരോധശേഷി കുറയല്‍… എന്നിവ എങ്ങനെ പരിഹരിക്കാം ?

കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവശ്യ അമിനോ ആസിഡുകൾ പ്രോട്ടീൻ നൽകുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ, കുട്ടികൾക്ക് ക്ഷീണം, ഏകാഗ്രതക്കുറവ്, വളർച്ച മന്ദഗതിയിലാകൽ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.

നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ RDA അനുസരിച്ച് കുട്ടികളിൽ ദിവസേന 13-34 ഗ്രാം വരെ പ്രോട്ടീന്റെ അളവ് വേണമെന്ന് വിദ​ഗ്ധര് പറയുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം, അത്താഴം എന്നിവയിൽ പ്രോട്ടീൻ നൽകാം. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണക്രമം പൂർത്തീകരിക്കുന്നതിലൂടെ ശരിയായ പോഷകാഹാര വികസനം ഉറപ്പാക്കുന്നു. കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് പരമാവധി അകറ്റി നിർത്തേണ്ടത് പ്രധാനമാണ്.

കുട്ടികൾക്ക് ദിവസവും നിർന്ധമായും നട്സ് നൽകണം. കാരണം, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ഒട്ടുമിക്ക നട്സുകളിലും ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണമാണ് മുട്ട. ഏറ്റവും അനുയോജ്യവും ആരോഗ്യകരവുമായ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനും മറ്റ് അവശ്യ മൈക്രോ ന്യൂട്രിയൻറുകളും കാണപ്പെടുന്നു. മുട്ടയുടെ മഞ്ഞക്കരു ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ഇത് ഏത് ഭക്ഷണത്തിലും ഏറ്റവും കൂടുതൽ പ്രോട്ടീൻ നൽകുന്നു. ജങ്ക് ഫുഡിന് പകരം മുട്ടകൾ രുചികരമായ രീതിയിൽ പാകം ചെയ്ത് കഴിക്കുന്നത് കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ്.

പലപ്പോഴും പനീർ എന്നറിയപ്പെടുന്ന കോട്ടേജ് ചീസ് സസ്യാഹാരികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ്. 100 ഗ്രാം കോട്ടേജ് ചീസിൽ 11 ഗ്രാം പ്രോട്ടീൻ കാണപ്പെടാം. ഒരു കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിൽ കോട്ടേജ് ചീസ് നൽകുന്നത് പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ നൽകാൻ സഹായിക്കുന്നു.

Back to top button
error: