HealthLIFE

മുപ്പത് കഴിഞ്ഞവര്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍

മ്മുടെ ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്. ഇവയെല്ലാം തന്നെ നമുക്ക് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കാറ്. ഇത്തരത്തില്‍ നമുക്കാവശ്യമായി വരുന്നൊരു പ്രധാനപ്പെട്ട ഘടകമാണ് കാത്സ്യം. നമുക്കറിയാം, എല്ലുകളുടെ ആരോഗ്യത്തിനാണ് കാത്സ്യം ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. എല്ലുകളും സന്ധികളും ആരോഗ്യത്തോടെയിരിക്കാൻ കാത്സ്യം അത്യന്താപേക്ഷിതമാണ്. മുപ്പ്ത് വയസ് കഴിയുമ്പോള്‍ എല്ലുകളുടെ ആരോഗ്യത്തില്‍ കുറവ് വന്നുതുടങ്ങും. ഈ ഘട്ടത്തിലാണെങ്കില്‍ നമ്മളെടുക്കുന്ന കാത്സ്യത്തിന്‍റെ അളവ് കൂട്ടണം. ഇതിന് സഹായിക്കുന്ന കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

1) കാത്സ്യത്തിന്‍റെ ഏറ്റവും പ്രബലമായ സ്രോതസാണ് പാല്‍. അതിനാല്‍ പാല്‍ നിര്‍ബന്ധമായും പതിവായി ഡയറ്റിലുള്‍പ്പെടുത്തുക. പാലിനോട് അലര്‍ജിയുള്ളവരുണ്ടായിരിക്കും. അത്തരക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ നോക്കാവുന്നതാണ്.

Signature-ad

2) അധികവീടുകളിലും പതിവായി വാങ്ങാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. ബ്രൊക്കോളി കഴിക്കുമ്പോള്‍ ഇത് അധികം വേവിക്കാതെ എടുക്കാൻ ശ്രദ്ധിക്കണം. അതിനാല്‍ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

3) കട്ടത്തൈര് കഴിക്കുന്നതും കാത്സ്യം ലഭിക്കുന്നതിന് നല്ലതാണ്. പാലിനെക്കാള്‍ നല്ലൊരു സ്രോതസ് എന്ന് പറയാൻ സാധിക്കും.

4) ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സും സീഡ്സും. ഇതിലൂടെയും നമുക്ക് നല്ല അളവില്‍ കാത്സ്യം ലഭിക്കും. കപ്പലണ്ടി, എള്ള്, ബദാം, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

5) ചീസും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. എന്നാല്‍ ചീസ് നമ്മുടെ ഭക്ഷണസംസ്കാരത്തിന്‍റെ ഭാഗമല്ലാത്തതിനാല്‍ തന്നെ ഇത് പലരും പതിവായി കഴിക്കാറില്ലെന്നതാണ് സത്യം.

6) ഇനി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഓറഞ്ചും കഴിക്കാവുന്നതാണ്. ഓറഞ്ച് പ്രധാനമായും വൈറ്റമിൻ-സിയുടെ ഉറവിടമാണ്. നല്ലൊരളവില്‍ ഇതില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്.

7) മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ് ബീൻസ്. ഇതും കാത്സ്യത്തിന്‍റെ നല്ലൊരു സ്രോതസാണ്. ബീൻസ് പ്രോട്ടീനിന്‍റെയും സ്രോതസാണ്. അതായാത് ഏറെ ആരോഗ്യകരമായ ഭക്ഷണമെന്ന് സാരം.

Back to top button
error: