LIFE
-
ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ഫാമിലി ഹിറ്റായി മൂന്നാം വാരത്തിൽ; വിജയയാത്ര തുടർന്ന് ‘ജയ ജയ ജയ ജയ ഹേ’
അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രം സംവിധാനം ചെയ്തത് വിപിൻ ദാസ് ആണ്. രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. ഇപ്പോഴിതാ വിജയകരമായ മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ് ചിത്രം. 2022ലെ ഫാമിലി ഹിറ്റെന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ജയ ജയ ജയ ജയ ഹേ’ പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25കോടിയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ,…
Read More » -
‘വീകം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലർ ഡിസംബർ 9ന് തിയറ്ററുകളിൽ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം വീകത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9 ന് ചിത്രം തിയറ്ററുകളിൽ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം പ്രദീപ് എം വി, പ്രൊജക്റ്റ് ഡിസൈൻ ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ്…
Read More » -
പാറത്തോടുകാരനായ പ്രവാസിയായി ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസ് തീയതി പ്രഖ്യാപിച്ചു
തിയറ്ററുകളിൽ വിജയം കണ്ട മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഷെഫീക്കിൻറെ സന്തോഷം. ചിത്രത്തിൻറെ റിലീസ് തീയതി അണിയറക്കാർ പ്രഖ്യാപിച്ചു. നവംബർ 25 ന് ചിത്രം തിയറ്ററുകളിൽ എത്തും. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രവുമാണ് ഇത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് നിർമ്മാണം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‍മാൻ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ…
Read More » -
പരുക്കൻ നായക കഥാപാത്രത്തെ വേറിട്ട ആഖ്യാന രീതിയിൽ വരച്ചുകാട്ടുന്ന ‘ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്’ തിയറ്ററുകളിലേക്ക്
നവാഗതനായ സിജു ഖമർ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഷോലെ ദ് സ്ക്രാപ്പ് ഷോപ്പ് തിയറ്ററുകളിലേക്ക്. പുതുമുഖം അയാൻ ആദിയാണ് നായകൻ. അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത് സോമൻ, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, രാജേഷ് ഈശ്വർ, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കൾ. സിജു ഖമർ, അൻസാർ ഹനീഫ്, സുജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ ( ബാബു മൂലപറമ്പിൽ), സിജു ഖമർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, ജികെ രവികുമാർ എന്നിവരാണ്. എഡിറ്റിംഗ് നിതിൻ നിബു (ഓസ്വോ ഫിലിം ഫാക്ടറി), ഗാനരചന നിർവഹിച്ചിരിക്കുന്നത് ഹാരിസ് കാസിം, സിജു ഖമർ എന്നിവർ ചേർന്നാണ്. ഹരീഷ് പുലത്തറ, ശ്രുധീഷ് ചേർത്തല, ഹാരിസ് കാസിം എന്നിവരാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. സംഘട്ടനം ഡ്രാഗൺ…
Read More » -
സ്ഥിരമായി മാംസാഹാരം കഴിക്കുന്നവർ അറിഞ്ഞിരിക്കുക, ക്യാന്‍സറും ഹൃദയസംബന്ധമായ രോഗങ്ങളും പിടിപെടാൻ സാധ്യത ഏറെ
ചിക്കനോ കുറച്ച് ബീഫോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പ്രയാസമാണ് പലർക്കും. പ്രത്യേകിച്ച് യുവാക്കൾക്ക്. അത്തരക്കാർ ഇക്കാര്യങ്ങൾ മനസിലാക്കിയാൽ നന്ന്. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. കോഴിയിറച്ചി ഉള്‍പ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോള്‍ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയര്‍ന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, ധാതു ലവണങ്ങള്‍, വിറ്റാമിന്‍ എന്നിവ. ഇതില്‍ അന്നജം എന്നത് മാംസാഹാരത്തില്‍ തീരെയില്ല. വിറ്റാമിന്‍ വളരെ ചെറിയ അളവില്‍ ചുരുക്കം ചില മാംസ്യഭക്ഷണത്തില്‍ കാണാം. മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്. ബീഫ്, മട്ടന്‍ എന്നീ ചുവന്ന മാംസങ്ങൾ ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍…
Read More » -
പ്രതി നിരപരാധിയാണോ?” ട്രെയിലർ റിലീസ്
ഇന്ദ്രന്‍സ്,ഹരീഷ് പേരടി,പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’പ്രതി നിരപരാധിയാണോ?”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഇടവേള ബാബു,ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണന്‍ പട്ടാമ്പി,നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര,ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍,നാസ്സർ വളാഞ്ചേരി,സുഭാഷ് മേനോൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം-വിനീത് ശ്രീനിവാസന്‍,അരുണ്‍ രാജ്,സിത്താര കൃഷ്ണകുമാര്‍. എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ശശീന്ദ്രൻ മാളിൽ,സി ഉദയചന്ദ്രൻ. കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-മനോജ് ഡിസൈൻ,…
Read More » -
സ്ത്രീകളിലെ വന്ധ്യത അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടവ…
വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നൊരു പ്രശ്നമാണ്. പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യേകിച്ച് ജീവിതരീതികളില്‍ സംഭവിച്ചിട്ടുള്ള പോരായ്മകളുടെ പ്രതികരണമെന്ന നിലയ്ക്ക് ആണ് വന്ധ്യത അധികപേരിലും കണ്ടുവരുന്നത്. അമിതവണ്ണം, ഇതുമൂലമുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, കായികാധ്വാനമോ വ്യായാമമോ ഇല്ലാത്ത അവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. എന്നാല്‍ വന്ധ്യത എപ്പോഴും വ്യക്തികളുടെ പോരായ്കയോ ശ്രദ്ധക്കുറവോ ആണെന്ന നിഗമനം ശരിയല്ല. തീര്‍ത്തും ജീവശാസ്ത്രപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. വന്ധ്യത, തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്. മറിച്ച്, അത് തന്‍റെ തെറ്റോ കഴിവുകേടോ ആണെന്ന് സ്വയം വ്യക്തികള്‍ ചിന്തിക്കുന്നതും മറ്റുള്ളവര്‍ അത്തരത്തില്‍ ആരോപിക്കുന്നതുമെല്ലാം ഒരുപോലെ അപക്വമാണ്. ഇവിടെയിതാ സ്ത്രീകളില്‍ വന്ധ്യത അകറ്റുന്നതിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ഗര്‍ഭിണിയാകാൻ പദ്ധതിയിടുന്നുവെങ്കില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്നാണ് ലവ്നീത് ബത്ര പങ്കുവയ്ക്കുന്നത്. അത്തിപ്പഴം: ഹോര്‍മോണ്‍ സംബന്ധമായ…
Read More » -
അടിവയറ്റിലെ കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം ? ഇതാ പരിഹാരം, ഡയറ്റിൽ ഇവ ഉൾപ്പെടുത്തു അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയർ. വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. കഴിക്കുന്ന ഭക്ഷണത്തിൻറെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയർ കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1) ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പൊതുവേ ബ്ലൂബെറി അടക്കമുള്ള ബെറി പഴങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഫൈബറും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയതാണ്…
Read More » -
ബോക്സ് ഓഫീസിൽ ‘കാന്താര’യുടെ തേരോട്ടം; ചിത്രം 400 കോടി ക്ലബ്ബിലേക്ക്
അമ്പരപ്പിക്കുന്ന മേക്കിങ്ങും കഥപറച്ചിലും കൊണ്ട് സമീപകാലത്ത് ഏറെ ചർച്ചയായ തെന്നിന്ത്യൻ ചിത്രമാണ് ‘കാന്താര’. സെപ്റ്റംബർ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ എത്തിയത്. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി. ഇവയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ 43 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് കാന്താര. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. അതേസമയം, തീയറ്ററുകളിൽ എത്തിയിട്ട് 6 ആഴ്ച്ചകൾ പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് കാന്താര. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതിൽ ഇന്ത്യയിൽ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉൾപ്പെടുന്നുവെന്നാണ് കണക്ക്. ഇതേ രീതിയിൽ ആണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിൽ ഈ വാരാന്ത്യം ആകുമ്പോഴേക്കും കാന്താര 400 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകൾ വിലയിരുന്നു. ചിത്രത്തിന്റെ ഹിന്ദി…
Read More » -
ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ
ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോൺ ലാൻഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം”, എന്നാണ് ജോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. Namaste India! I see you. Your diversity continues to amaze me. I am so excited for you to experience #AvatarTheWayOfWater in 6 languages – English, Hindi, Tamil, Telugu, Malayalam, and Kannada.…
Read More »