LIFE

  • ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം

    വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.തെക്കേ ഇന്ത്യയിലെ ഈ പ്രശസ്ത ക്ഷേത്രത്തിന് സമീപത്തായി രണ്ട് ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. പണ്ടേക്ക് പണ്ടേ നിര്‍മിക്കപ്പെട്ടതാണെങ്കിലും മനോഹരമായ നിര്‍മാണശൈലിയാണ് തിരുനെല്ലി ക്ഷേത്രത്തിന്റേത്.   ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് . ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.   ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു.  ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.മാനന്തവാടിക്ക് 30 കിലോമീറ്റർ…

    Read More »
  • എന്റെ ദൈവം മമ്മൂട്ടി: ശ്രീദേവി

    മമ്മൂട്ടി എന്ന പേരു കേള്‍ക്കുമ്ബോള്‍, അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും മലയാളികള്‍ക്ക് ഓര്‍മ്മവരിക. എന്നാല്‍ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേള്‍ക്കുമ്ബോഴെല്ലാം ഓര്‍മവരിക, ദൈവത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച്‌, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി.  ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്ബരിച്ച നിലയില്‍ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളര്‍ത്തിയത് നാടോടിസ്ത്രീയായ തങ്കമ്മയാണ്. എന്നാല്‍ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കള്‍ മൂന്നു വയസ്സുമുതല്‍ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു തുടങ്ങി. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച്‌ ദുരിതജീവിതം നയിക്കുന്നതിനിടെ ആറാം വയസ്സില്‍ മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ശ്രീദേവിയുടെ തലവര മാറ്റിയെഴുതിയത്. വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച്‌ ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. “സാറേ.. എനിക്ക് വിശക്കുന്നു,” എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു.  അദ്ദേഹം എന്നോട് കാര്യങ്ങള്‍ തിരക്കി.…

    Read More »
  • സ്ത്രീപക്ഷ സിനിമയുമായി സജി കെ പിള്ള . തൻമയി ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്…….

      കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭർതൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താൻ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടർന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേർക്കാഴ്ച്ചയുമായെത്തുന്ന സിനിമയാണ് തൻമയി . തീർത്തുമൊരു സ്ത്രീപക്ഷ സിനിമയായ തൻമയി സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കെ പിള്ളയാണ്. ഉടൻ ചിത്രീകരണമാരംഭിക്കുന്ന തൻമയിയുടെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു. ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – മായ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ…

    Read More »
  • ചായകൾ പലതരം, പ്രതിരോധശേഷിക്ക് തുളസി ചായ; പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി ചായ: ചായക്കൊപ്പം ചില ലഘുഭക്ഷണൾ നിഷിദ്ധം

       ആരോഗ്യപരമായി തുളസി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ സസ്യമാണ്. എന്നാലും, ഇത് ചവച്ചരച്ച്‌ കഴിക്കുന്നതും ദോഷം ചെയ്യും.നിങ്ങള്‍ക്ക് അതിന്റെ പോഷകങ്ങള്‍ എടുക്കണമെങ്കില്‍ തുളസി ചായ ഒരു നല്ല ഓപ്ഷനാണ്. തുളസി സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് മനസ്സിന് ശാന്തി നല്‍കുന്നു. രോഗപ്രതിരോധ സംവിധാനത്തിനും ഹൃദയത്തിനും തുളസി നല്ലതാണ്. ഇത് ഒരു മികച്ച ആന്‍റിവൈറല്‍ ആണ്, അതുപോലെ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സസ്യവുമാണ്. കൊതുകുകളും പ്രാണികളും തുളസി നീര് അല്ലെങ്കില്‍ തുളസി എണ്ണയില്‍ നിന്ന് ഓടിപ്പോകുന്നു. തുളസി ചര്‍മ്മത്തിനും നല്ലതാണ്. ഇതിന് രേതസ് ഗുണങ്ങളുണ്ട്. ഒരു പ്രതിരോധശേഷി ബൂസ്റ്ററായി തുളസി ഉപയോഗിക്കുന്നതിന്, അതിന്റെ ചായ കുടിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ചായയില്‍ 4-5 ഇലകള്‍ ചേര്‍ക്കുക.   തുളസി ചായ ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പ്: 5 തുളസി ഇലകള്‍ എടുക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക. 250 മില്ലി വെള്ളത്തില്‍ 3-5 മിനിറ്റ് തിളപ്പിക്കുക. ഇനി ഇത് അരിച്ചെടുത്ത് കുടിക്കുക. തുളസിയില ചവയ്ക്കുന്നതിനേക്കാള്‍ നല്ലത് ചായയിൽ ചേർത്ത് കുടിക്കുന്നതാണ്. കാരണം…

    Read More »
  • മധുരം അപകടകരം, മധുരം ഉപേക്ഷിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് തീർച്ച: പഞ്ചസാര വെളുത്ത വിഷം

    ❖ അമിത വണ്ണം അലട്ടാത്തവര്‍ അധികമുണ്ടാകില്ല. പരിഹാരത്തിനായി പല വഴികൾ പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാല്‍ ശാസ്ത്രീയമായ ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. ❖ മധുരം കുറച്ചാല്‍ വണ്ണം കുറയ്ക്കാം എന്നത് കുറേയൊക്കെ സത്യമാണ്. എന്നാല്‍ വര്‍ക്കൗട്ടോ, മറ്റ് ഡയറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ മധുരം കുറച്ചത് കൊണ്ടു മാത്രം കാര്യമില്ല. എങ്കിലും മധുരം കുറയ്ക്കുന്നത് വലിയ രീതിയില്‍ തന്നെ വയറില്‍ കൊഴുപ്പടിയുന്നത് പരിഹരിക്കും. ❖ പഞ്ചസാര മാത്രമല്ല മധുര പാനീയങ്ങള്‍, ഡിസേര്‍ട്ട്സ്, പലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ്സ്, പാക്കേജ്ഡ് ഫ്രൂട്ടസ് ജ്യൂസ്, സോഡ എന്നിവയെല്ലാം കഴിവതും ഒഴിവാക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമില്ല. ❖ ഡയറ്റില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതും വയര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും അതുമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തടയാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് സഹായിക്കും. മുട്ട, ചിക്കന്‍, മത്സ്യം, നട്ടസ്, പയറുവര്‍ഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താം. മിതമായ അളവിലേ എല്ലാം കഴിക്കാവൂ. ❖ കാര്‍ബോഹൈഡ്രേറ്റ്…

    Read More »
  • തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണം

    കോട്ടയം : തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം.നിലവിൽ ശബരി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.അതാകട്ടെ ബംഗളൂരു ടച്ച് ചെയ്യാതെ കാട്പാടി തിരുപ്പതി വഴി ചുറ്റിക്കറങ്ങി സെക്കന്തരാബാദ് വരെയും. സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.ഫെസ്റ്റിവൽ, ശബരിമല സീസണുകളിലെ കാര്യം പറയുകയും വേണ്ട.അതിനാൽത്തന്നെ മിക്കവരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. ഹൈദരാബാദിൽ നിന്നും കൊച്ചി വരെ സാധാരണ സമയങ്ങളിൽ 3070 രൂപയാണ് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത്.ഫെസ്റ്റിവൽ സീസണുകളിൽ അത് 5000 കടക്കും.കോവിഡിന് ശേഷം എറണാകുളത്ത് നിന്നും തെക്കോട്ടുള്ള സർവീസുകൾ ഒന്നുംതന്നെ പുനരാരംഭിച്ചിട്ടുമില്ല.തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലേക്ക് ഒരു സർവീസ് ഉള്ളത് നാഗർകോവിൽ, മധുരെ, സേലം വഴിയുമാണ്. അതുപോലെ ഹൈദരാബാദിൽ നിന്നും ബസുകൾ 18-20 മണിക്കൂർ കൊണ്ട് കൊച്ചിയിൽ ഓടിയെത്തുമ്പോൾ ശബരി എക്സ്പ്രസ്  ഈ ദൂരം താണ്ടാൻ എടുക്കുന്നത് 24 മണിക്കൂറിൽ കൂടുതലാണ്.ബംഗളൂർ വഴിയാണ് ബസുകളുടെ…

    Read More »
  • പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഇവയാണ്

    ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്? പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !! അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന്…

    Read More »
  • അമ്മമാരുടെ ശ്രദ്ധയ്ക്ക്:ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടകുട്ടികൾ

    മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി  കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. “ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,” റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. “ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു” പ്രസ്താവനയില്‍ പറയുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകൻ ആനന്ദ് പിരാമലും 2018 ൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ…

    Read More »
  • അഞ്ചു സെന്റും സെലീനയും “

    മാത്യു തോമസ്,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന “അഞ്ചു സെന്റും സെലീനയും ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നാളെ,നവംബർ 21 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ വെച്ച് നിർവ്വഹിക്കും. സുധി കോപ്പ,സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ ഏബ്രഹാം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-…

    Read More »
Back to top button
error: