Health

മധുരം അപകടകരം, മധുരം ഉപേക്ഷിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് തീർച്ച: പഞ്ചസാര വെളുത്ത വിഷം

അമിത വണ്ണം അലട്ടാത്തവര്‍ അധികമുണ്ടാകില്ല. പരിഹാരത്തിനായി പല വഴികൾ പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാല്‍ ശാസ്ത്രീയമായ ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്.

മധുരം കുറച്ചാല്‍ വണ്ണം കുറയ്ക്കാം എന്നത് കുറേയൊക്കെ സത്യമാണ്. എന്നാല്‍ വര്‍ക്കൗട്ടോ, മറ്റ് ഡയറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ മധുരം കുറച്ചത് കൊണ്ടു മാത്രം കാര്യമില്ല. എങ്കിലും മധുരം കുറയ്ക്കുന്നത് വലിയ രീതിയില്‍ തന്നെ വയറില്‍ കൊഴുപ്പടിയുന്നത് പരിഹരിക്കും.

പഞ്ചസാര മാത്രമല്ല മധുര പാനീയങ്ങള്‍, ഡിസേര്‍ട്ട്സ്, പലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ്സ്, പാക്കേജ്ഡ് ഫ്രൂട്ടസ് ജ്യൂസ്, സോഡ എന്നിവയെല്ലാം കഴിവതും ഒഴിവാക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമില്ല.

ഡയറ്റില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതും വയര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും അതുമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തടയാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് സഹായിക്കും. മുട്ട, ചിക്കന്‍, മത്സ്യം, നട്ടസ്, പയറുവര്‍ഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താം. മിതമായ അളവിലേ എല്ലാം കഴിക്കാവൂ.

കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അകത്തുചെല്ലുന്നത് വയര്‍ കൂടാന്‍ കാരണമാകും. അതിനാല്‍ അത് കുറവുള്ള ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉള്‍പ്പെടുത്തുക. റിഫൈന്‍ഡ് കാര്‍ബ്സ് കഴിവതും ഒഴിവാക്കുക. പകരം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. കാര്‍ബോഹൈഡ്രേറ്റ് വലിയ അളവില്‍ അടങ്ങിയ ഭക്ഷണമാണ് ചോറ്. ചോറിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

പഞ്ചസാര അധികം കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍

❖ ക്യാന്‍സര്‍ സെല്ലുകള്‍ വളരാനുള്ള സാധ്യത കൂടുന്നു

❖ ഹൃദയ പേശികളുടെ ആരോഗ്യം ഇല്ലാതാകും

❖ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നു

❖ ഗര്‍ഭസ്ഥ ശിശുവിന്റെ പേശി വളര്‍ച്ചയെ ബാധിക്കും

❖ രക്തത്തിലെ പ്രൊട്ടീനെ നശിപ്പിക്കും

❖ ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞു കൂടും

❖ എല്ലുകള്‍ പെട്ടെന്ന് ദ്രവിക്കാന്‍ സാധ്യത.

Back to top button
error: