LIFE
-
ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്ററിൽ ഉളളത്. എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ എസ് സെന്തില്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഗംഭീരമായ വിജ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്ചേഴ്സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹര സ്ക്രിപ്റ്റായിരിക്കും ഇത്’, എന്നാണ് വിഘ്നേശ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് കുറിച്ചത്. https://twitter.com/VigneshShivN/status/1593570972015419394?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593570972015419394%7Ctwgr%5E7a050b35ae32c6ee5481228f0956cdd365737823%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1593570972015419394%3Fref_src%3Dtwsrc5Etfw അതേസമയം, നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം…
Read More » -
നയൻതാരയുടെ ഹൊറർ ത്രില്ലർ ‘കണക്റ്റ്’ ടീസർ എത്തി
നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കണക്റ്റി’ന്റെ ടീസർ പുറത്തുവിട്ടു. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിൻ ശരവണൻ. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. കൂടാതെ ഒരുപിടി മികച്ച ചിത്രങ്ങളും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗോൾഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി…
Read More » -
എൻ കനവിൽ നിൻ മിഴികളും എൻ മിഴിയിൽ നിൻ നിനവുകൾ… രഞ്ജിത്ത് ശങ്കറിന്റെ ക്യാമ്പസ് പ്രണയ ചിത്രം ‘4 ഇയേഴ്സി’ലെ ഗാനമെത്തി
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശങ്കർ ശർമ്മയുടെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കർ തന്നെയാണ്. അരുൺ അലത്ത്, സോണി മോഹൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിൻറേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്സ്’. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടർ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികൾ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക്…
Read More » -
ദുല്‍ഖറിന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ഛുപ്’ ഒടിടിയിൽ
ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഛുപ്പി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ ഫൈവിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്. നവംബർ 25ന് ആകും സീ ഫൈവിൽ ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കുക. സെപ്റ്റംബര്‍ 23 ന് ആയിരുന്നു ‘ഛുപ്പി’ന്റെ തിയറ്റർ റിലീസ്. വ്യത്യസ്ത പ്രമേയവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍ ബല്‍കിയാണ്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ്…
Read More » -
കേരളം മുഴുവന്‍ ലോകകപ്പ് ആരവങ്ങളില്‍; ‘നല്ല സമയ’ത്തിന്റെ സമയം ആയിട്ടില്ലെന്ന് സംവിധായകൻ ഒമർ ലുലു
ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ലസമയ’ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ ആണ് റിലീസ് മാറ്റിയതെന്ന് ഒമർ ലുലു പറയുന്നു. നവംബർ 25നായിരുന്നു നല്ലസമയത്തിന്റെ റിലീസ് വച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഒമർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ നല്ല സമയം എന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 25ല്‍ നിന്ന് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളട്ടെ. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. റിലീസ് പ്രതീക്ഷിച്ചു കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, എന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. നീന മധു,…
Read More » -
വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’സെൻസറിംഗ് പൂർത്തിയായി; ഡിസംബർ രണ്ടിന് തിയറ്ററിൽ
വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിന്നു. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്റർ റിലീസ് ചെയ്യുക. https://twitter.com/sekartweets/status/1594307191292383233?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594307191292383233%7Ctwgr%5E3576b98b57a1e8421dbec6bf330abc361fc4e867%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsekartweets%2Fstatus%2F1594307191292383233%3Fref_src%3Dtwsrc5Etfw വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവർഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സഞ്‍ജയ് കപൂർ, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാർ, കവിൻ ജയ് ബാബു, ഷൺമുഖരാജൻ എന്നിവരും അഭിനയിക്കുന്ന…
Read More » -
കാർത്തിക് ആര്യൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ഫ്രെഡ്ഡി’യിലെ ഗാനമെത്തി; ചിത്രം ഡിസംബർ രണ്ടിന് ഹോട്‍സ്റ്റാറിൽ
കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രമാണ് ‘ഫ്രെഡ്ഡി’. ശശാങ്ക ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. ‘ഫ്രെഡ്ഡി’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. അലയ നായികയാകുന്ന ചിത്രത്തിലെ ‘തും ജോ മിലോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ഡയറക്ടർ റിലീസായി എത്തുന്ന ചിത്രം ഡിസംബർ രണ്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക. ‘ഫ്രെഡ്ഡി’ പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നാണ് കാർത്തിക് ആര്യൻ പറയുന്നത്. ഇതിനു മുമ്പ് താൻ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് ‘ഫ്രെഡ്ഡി’ എന്നും കാർത്തിക് ആര്യൻ പറയുന്നു. ‘സത്യപ്രേം കി കഥ’ എന്ന ചിത്രമാണ് കാർത്തിക് ആര്യന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. സമീർ വിദ്വാൻസിന്റെ സംവിധാനത്തിലുള്ളതാണ് ചിത്രം. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കെയ്‍റ അദ്വാനിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. തിയറ്ററിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. 2023 ജൂൺ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.അയനങ്ക…
Read More » -
‘സൂരരൈ പൊട്ര്’ എന്ന സൂപ്പർ ഹിറ്റ് പടത്തിന് ശേഷം രത്തൻ ടാറ്റയുടെ ജീവിതകഥ സിനിമയാക്കാൻ സുധ കൊങ്കര
‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയർ ഡെക്കാൺ സ്ഥാപകനും ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്റ്റനുമായ ജി ആർ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ദേശീയ അവാർഡും നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുമായിരുന്നു സുധ കൊങ്കര. ഇപ്പോഴിതാ സുധ കൊങ്കരയുടെ പുതിയൊരു ചിത്രത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവരുന്നത്. പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്കര ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങൾ വരെ ചിത്രത്തിൽ ഉൾപ്പെടുത്തുമെന്ന് സുധ കൊങ്കരയുമായി അടുത്ത വാർത്താവൃത്തങ്ങൾ പറയുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഒരു പ്രചോദനമാണ് രത്തൻ ടാറ്റ. അടുത്തവർഷം ആയിരിക്കും ചിത്രം തുടങ്ങുകയെന്നും ഇവർ പറയുന്നു. ദേശീയ അവാർഡ് ജേതാവും മലയാളിയുമായ കീർത്തി സുരേഷും സുധ കൊങ്കരയും ഒന്നിക്കുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ‘കെജിഎഫി’ന്റെ നിർമാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര…
Read More » -
ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്കായി 100 വിസകൾ അനുവദിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാൻ 100 വിസകൾ അനുവദിച്ചു. സിന്ധ് പ്രവിശ്യയിലെ ശിവ് അവതാരി സത്ഗുരു സന്ത് ഷാദറാം സാഹിബിന്റെ 314-ാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ തീർഥാടകർക്കാണ് വിസകൾ നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചത്. നവംബർ 22 മുതൽ ഡിസംബർ 3 വരെ ഹിന്ദു തീർത്ഥാടകർക്ക് ഇവിടം സന്ദർശിക്കാം.1974-ലെ മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള പാകിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരമാണ് വിസ അനുവദിച്ചിട്ടുള്ളത്.
Read More » -
‘അഞ്ച് സെന്റും സെലീനയും,’ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയില്‍ മകൾ അന്നാ ബെന്‍ ആദ്യമായി നായികയാകുന്നു
ബെന്നി പി നായരമ്പലം തിരക്കഥ സംഭാഷണം രചിക്കുന്ന ചിത്രത്തിൽ ആദ്യമായി മകൾ അന്നാ ബെന്‍ നായികയായി എത്തുന്നു. ‘അഞ്ച് സെന്റും സെലീനയും’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുംമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പൗളി വത്സന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്നി പി നായരമ്പലവും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഇഫോര്‍ എന്റര്‍ടെയ്‌നമെന്റ്, എ.പി. ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം, ബി കെ ഹരി നാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുര്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റര്‍- രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍- പ്രേംലാല്‍, ചീഫ് അസോസിയേറ്റ്…
Read More »