KeralaNEWSReligion

ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം

യനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്.

962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.തെക്കേ ഇന്ത്യയിലെ ഈ പ്രശസ്ത ക്ഷേത്രത്തിന് സമീപത്തായി രണ്ട് ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. പണ്ടേക്ക് പണ്ടേ നിര്‍മിക്കപ്പെട്ടതാണെങ്കിലും മനോഹരമായ നിര്‍മാണശൈലിയാണ് തിരുനെല്ലി ക്ഷേത്രത്തിന്റേത്.

 

ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് . ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.

 

ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു.  ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Back to top button
error: