LIFE
-
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്; ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഇവയാണ്
ഏതാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം? സംശയം വേണ്ട അത് പുട്ടും കടലക്കറിയും തന്നെ.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ചേരുമ്പോൾ ഇതിലും മികച്ചൊരു ഭക്ഷണം മറ്റൊന്നില്ല. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് പ്രഥമസ്ഥാനം അലങ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രഭാതഭക്ഷണം ഏതാണ്? ഇക്കാര്യത്തിലും സംശയം വേണ്ട അത് നമ്മുടെ ഇഡ്ഡലിയും സാമ്പാറുമാണ്.തൂവെള്ള നിറത്തിൽ, അമ്പിളിവട്ടത്തിൽ, പഞ്ഞിപോലെ മൃദുലമായ, അരികിൽ ഫ്രില്ലുള്ള ഈ ഇത്തിരികുഞ്ഞന്മാരെ ഓർക്കുമ്പോൾതന്നെ നാവു ന്നനയാത്തവർ ആരാണ് ഉള്ളത്? പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി ഒരു വട്ടമെങ്കിലും ഇഡ്ഡലി കഴിക്കാത്തവർ കേരളത്തിൽ വിരളമായിരിക്കും. തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഇന്നും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ് ഉപയോഗിക്കുന്നത്. അത്രയ്ക്കുണ്ട് തമിഴർക്ക് ഇഡ്ഡലിയോടുള്ള ഭ്രമം.ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും.ആഹാ… !! അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന്…
Read More » -
അമ്മമാരുടെ ശ്രദ്ധയ്ക്ക്:ഈ പൊടിക്കൈകൾ അറിയാതെ പോകരുത്
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…
Read More » -
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടകുട്ടികൾ
മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. “ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,” റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. “ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു” പ്രസ്താവനയില്‍ പറയുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകൻ ആനന്ദ് പിരാമലും 2018 ൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ…
Read More » -
അഞ്ചു സെന്റും സെലീനയും “
മാത്യു തോമസ്,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന “അഞ്ചു സെന്റും സെലീനയും ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നാളെ,നവംബർ 21 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ വെച്ച് നിർവ്വഹിക്കും. സുധി കോപ്പ,സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ ഏബ്രഹാം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-…
Read More » -
എസി-3 ഇക്കണോമി ക്ലാസുകള്‍ റെയില്‍വേ അവസാനിപ്പിക്കുന്നു
ദില്ലി: തെരഞ്ഞെടുത്ത ട്രെയിനുകളില്‍ നിലവിലുള്ള എസി-3 ഇക്കണോമി (3ഇ) ക്ലാസ് നിര്‍ത്താന്‍ ഇന്ത്യൻ റെയിൽവേ. 14 മാസം മുന്‍പാണ് 3ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോൾ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 2021 സെപ്റ്റംബറിൽ സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറവ് യാത്രാനിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ എസി-3 ഇക്കണോമി ക്ലാസ് ആരംഭിച്ചത്. എസി-3 ഇക്കണോമി (3ഇ) ക്ലാസ് ചില ട്രെയിനുകളിലാണ് റെയില്‍വേ അവതരിപ്പിച്ചത്. പല ട്രെയിനുകളിലും ഇപ്പോള്‍ ഈ ക്ലാസില്‍ ബുക്കിംഗ് ലഭിക്കുന്നില്ലെന്നാണ് വിവരം. മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഇപ്പോള്‍ 3ഇ എന്ന പ്രത്യേക വിഭാഗത്തിന് കീഴിൽ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. ഇതോടെ റെയില്‍വേ എസി 3ഇ എസി 3 കോച്ചുകളുമായി ലയിക്കും. എ.സി 3ഇ-യിൽ മികച്ച സൗകര്യങ്ങളും താങ്ങാനാവുന്ന വിലയിൽ കൂടുതൽ ബർത്തുകളും ഉണ്ട്. ഇതുവരെ അത്തരം 463 കോച്ചുകൾ റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട് അതിനാൽ ഇവയെ എ.സി 3യുമായി ലയിപ്പിക്കുന്നത് കാര്യമായ വ്യത്യാസം…
Read More » -
രാജേഷ് രണ്ട് ചവിട്ടുമേടിച്ചാലെന്താ, പടം വമ്പൻ ഹിറ്റ്; ബോക്സ് ഓഫീസ് കണക്കുകൾ
ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. https://twitter.com/sandeepkishore_/status/1593948637998247937?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593948637998247937%7Ctwgr%5E145b02d212b98bfca95af2830d27f7ad150d1332%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsandeepkishore_%2Fstatus%2F1593948637998247937%3Fref_src%3Dtwsrc5Etfw ‘ജയ ജയ ജയ ജയ ഹേ’ ബോക്സ് ഓഫീസിൽ ഇതുവരെയായി 40 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുകയാണ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം…
Read More » -
വിജയാഘോഷം തുടരാൻ ബേസിൽ, ‘കഠിന കഠോരമീ അണ്ഡകടാഹം’ ഫസ്റ്റ് ലുക്ക്
സംവിധായകൻ എന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മിന്നൽ മുരളിയിലൂടെ ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഭിനേതാവ് എന്ന നിലയിലും മലയാള സിനിമയിൽ ബേസിലിന് മൂല്യം ഏറുകയാണ്. നായകനായെത്തിയ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയപ്പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഇത്. ജാനെമൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോഴിതാ ബേസിൽ നായകനാവുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ചിത്രത്തിൽ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന…
Read More » -
ഷെഫീക്കിന് സന്തോഷങ്ങൾ മാത്രമല്ല, സ്വപ്നങ്ങളുമുണ്ട്… ഷെഫീക്കിന്റെ സന്തോഷം ട്രെയ്‍ലര്‍ പുറത്തെത്തി
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. നവംബര്‍ 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍,…
Read More » -
രാമന്‍ തേടും സീതപ്പെണ്ണേ…. ഓ മേരി ലൈല എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു
ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാമന്‍ തേടും സീതപ്പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ്…
Read More » -
ടീസർ കണ്ട് നിരാശരായ ആരാധകർക്ക് പ്രതീക്ഷയേകി നടി കൃതി സനോണ്‍; ആദിപുരുഷിൽ എല്ലാവര്‍ക്കും അഭിമാനിക്കാം, ചരിത്രത്തിന്റെ ഭാഗമെന്നും കൃതി
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. പക്ഷേ ഏതാനും നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വൻ തോതിലുള്ള ട്രോളിനാണ് ടീസർ കാരണമാത്. കാർട്ടൂൺ ലെവലിലുള്ള വിഎഫ്എക്സും ട്രോളുകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. ഈ അവസരത്തിൽ ആദിപുരുഷിനെ കുറിച്ച് നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്ന് കൃതി സനോണ്‍ പറയുന്നു. ഗംഭീര ക്യാന്‍വാസിലുള്ള വമ്പന്‍ സിനിമയാണ് ആദിപുരുഷ് എന്നും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നും നടി പറഞ്ഞു. ആദിപുരുഷില്‍ സീതയായി എത്തുന്നത് കൃതിയാണ്. ‘നമ്മുടെ സംവിധായകൻ ഓം റാവത്ത് സൂചിപ്പിച്ചത് പോലെ. നമുക്കെല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്. ഒരു ഗംഭീര ക്യാൻവാസിൽ ഉള്ള സിനിമയാണ്. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു മിനിറ്റും 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന്…
Read More »