IndiaNEWSReligion

ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്കായി 100 വിസകൾ അനുവദിച്ച് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാൻ 100 വിസകൾ അനുവദിച്ചു.
സിന്ധ് പ്രവിശ്യയിലെ ശിവ് അവതാരി സത്ഗുരു സന്ത് ഷാദറാം സാഹിബിന്റെ 314-ാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ തീർഥാടകർക്കാണ്  വിസകൾ നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചത്.
നവംബർ 22 മുതൽ ഡിസംബർ 3 വരെ ഹിന്ദു തീർത്ഥാടകർക്ക് ഇവിടം സന്ദർശിക്കാം.1974-ലെ മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള പാകിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരമാണ് വിസ അനുവദിച്ചിട്ടുള്ളത്.

Back to top button
error: