LIFE

  • രണ്ടു പിടി വാളൻപുളിയില മതി മലബന്ധത്തിന്;പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ രീതികൾ

    പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട്…

    Read More »
  • നിങ്ങൾ കാത്തിരുന്ന ‘കാന്താര’ വരുന്നു… ഒടിടിയിൽ; ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും

    കന്നഡത്തിലെ എന്നല്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ അത്ഭുത വിജയമാണ് കാന്താരയുടേത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തുകയാണ്. https://twitter.com/PrimeVideoIN/status/1595364278043029504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595364278043029504%7Ctwgr%5Ed2ff8f4884e859bd0e894207945643e19751074b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1595364278043029504%3Fref_src%3Dtwsrc5Etfw ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്നും നവംബര്‍ 24 ആവും റിലീസ് തീയതിയെന്നും സോഷ്യല്‍ മീഡിയയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രൈം വീഡിയോയില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് അവര്‍. പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് കാന്താരയുടെ സ്ട്രീമിംഗ് തീയതി അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും. ആഗോള ബോക്സ്…

    Read More »
  • ഡെങ്കിപ്പനിക്ക് ശേഷം ആരോഗ്യകരമായ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ്

    രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമായും ദില്ലിയില്‍ തന്നെയാണ് കാര്യമായ തോതില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാതെ കടന്നുപോകാം. എന്നാല്‍ മറ്റ് ചിലപ്പോള്‍ രോഗിയുടെ ജീവന് വരെ ഇത് ഭീഷണിയാകാം. അതിനാല്‍ തന്നെ ഡെങ്കിപ്പനി സമയത്തിന് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ട്. ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സകളൊന്നുമില്ല. എന്നാല്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്ന അനുബന്ധ പ്രശ്നങ്ങള്‍ക്കാണ് ചികിത്സയെടുക്കുക. പ്രധാനമായും രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലെ ജീവന് ഭീഷണിയാകാവുന്ന കാര്യങ്ങള്‍ക്കാണ് ചികിത്സ തേടേണ്ടത്. പനി, തലവേദന, ശരീരവേദന, ചര്‍മ്മത്തില്‍ പാടുകള്‍- നിറവ്യത്യാസം, അസഹനീയമായ തളര്‍ച്ച എന്നിവയെല്ലാമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറല്‍ അണുബാധയായതിനാല്‍ തന്നെ ഇത് ഭേദപ്പെട്ടാലും ശരീരത്തില്‍ ഇതിന്‍റേതായ ക്ഷീണം നിലനില്‍ക്കാം. ഇതെല്ലാം പരിഹരിക്കുന്നതിനായി ഡെങ്കിപ്പനിക്ക് ശേഷം ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അത്തരത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സഹായകമായ ഡയറ്റ് ടിപ്സ്…

    Read More »
  • കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതായി 32-കാരനായ യുവാവ്; സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

    ജലന്ധർ: അസാധാരണമായ ഒരു ബലാൽസംഗ വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽ ചർച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറിൽ നാലു യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാൽസംഗം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ്, 32-കാരനായ ജലന്ധർ സ്വദേശി പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ഗഗൻദീപ് സിംഗ് ഷെഖോൻ പറഞ്ഞതായി പഞ്ചാബി പത്രം ജാഗരൺ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ തുകൽ ഫാക്ടറി ജീവനക്കാരനാണ് ബലാൽസംഗ ആരോപണവുമായി രംഗത്തുവന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. താൻ നടന്നു പോവുന്നതിനിടെ കാറിലെത്തിയ നാലു യുവതികൾ കണ്ണിൽ ഒരു സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോവുകയും ബലാൽസംഗം ചെയ്യുകയും ചെയ്തതായാണ് ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ…

    Read More »
  • കരുണതോന്നണേ…. കനിവ് കാത്ത് മാന്നാറിൽ ഒരു കുടുംബം; സഹോദരിമാരുടെ മാരക രോഗത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ രക്ഷിതാക്കൾ

    മാന്നാർ: നിർധന കുടുംബത്തിലെ സഹോദരിമാർ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപികുട്ടൻ – സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി(19), ആർദ്ര ജി(15 )എന്നിവരാണ് അടിയന്തര മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. ഇരുവർക്കുമായി 92 ലക്ഷം രൂപയോളം ആണ് ചികിത്സ ചെലവ് വേണ്ടുന്നത്. 2016 ൽ ഒരു പനിയോടെ ആയിരുന്നു അഞ്ജനക്ക് രോഗത്തിൻറെ തുടക്കം. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മാരകമായ അസുഖം പിടിപെട്ടതായി കണ്ടെത്തി. മജ്ജ മാറ്റിവെക്കൽ ആണ് ഇതിന് പരിഹാരമെന്നും ഡോക്ടർമാർ വിശദമാക്കി. 2020 ആയപ്പോഴേക്കും രോഗം വഷളായി. 2019 വരെ വെല്ലൂർ സിഎംസിയിൽ ആയിരുന്നു ചികിത്സ. യാത്രയുടെ ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും കാരണം രണ്ടുവർഷമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. അഞ്ജനയുടെ ശസ്ത്രക്രിയയുടെ ഭാഗമായി ആർദ്രയുടെ രക്ത പരിശോധന നടത്തിയപ്പോൾ ഇവർക്കും ഇതേ അസുഖം തന്നെ എന്ന്…

    Read More »
  • മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ; നടൻ മിഗ്‌ദാദ് അന്തരിച്ചു

    തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും ദേശീയ വോളിബോൾ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു.   പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.   1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ സിബി മലയിലിന്‍റെ ആദ്യ ചിത്രമായ ‘മുത്താരംകുന്ന് പി.ഒ’യിലെ രാജൻ പിള്ള എന്ന ഫയൽവൻ കഥാപാത്രമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.   ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് ഉദ്യോഗസ്ഥനായിരുന്നു.2010 ൽ  വിരമിച്ചു. കബറടക്കം പിന്നീട്.

    Read More »
  • ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ

    തിരുവല്ല: ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ തീരുമാനം. തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുളള വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.പ്രത്യേക സർവീസുകൾ നടത്തും. തിരുവല്ല ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 6, 7 തീയതികളില്‍ രാത്രികാലങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വ-നെടുമുടിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കിടങ്ങറ മുട്ടാര്‍ വഴിയും, ചമ്ബക്കുളം വഴിയും ചക്കുളത്തുകാവിലേക്ക് കെഎസ്ആർടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഡിസംബർ ഏഴിനാണ് ചക്കുളത്തുകാവിലെ പൊങ്കാല.

    Read More »
  • ശബരിമലയ്ക്ക് അവഗണന;തിരുപ്പതിയിലേക്ക് കൂടുതൽ ട്രെയിനുകൾ

    ബംഗളൂരു: തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍  അടക്കം പുതിയ 11  ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാൻ നടപടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ  കഴി‍ഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.ബംഗളൂരു സെൻട്രലിൽ നിന്നുള്ള എംപിയാണ് പി സി മോഹൻ. ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്‌സര്‍ , ബംഗളൂരു-ഡറാഡൂണ്‍  ബംഗളൂരു- കാല്‍ക്ക, ബംഗളൂരു-ഫിറോസ്പുര്‍ , ബംഗളൂരു- മുംബൈ  ബംഗളൂരു- വെരാവല്‍ , ബംഗളൂരു- കാത്ഗോഥാം  തുടങ്ങി പുതിയ 11 സര്‍വിസുകളാണ് ബംഗളൂരുവിൽ നിന്നും തിരുപ്പതി വഴി ആരംഭിക്കുന്നത്. ഇത് കൂടാതെ ബംഗളൂരു- രാമേശ്വരം, ബംഗളൂരു- മധുര, ബംഗളൂരു-മേട്ടുപ്പാളയം(മരുതുമലൈ ക്ഷേത്രം) എന്നിവിടങ്ങളിലേക്കും സർവീസ് അനുവദിച്ചിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് 6 ട്രെയിനുകൾ മാത്രമാണ്  റയിൽവെ അനുവദിച്ചിട്ടുള്ളത്.അതാകട്ടെ തീർത്ഥാടന കാലത്തേക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും.കോട്ടയം, ചെങ്ങന്നൂർ വഴിയുള്ള ഒരു ട്രെയിനുകളിലും റിസർവേഷൻ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.  തിരുവനന്തപുരം-ബംഗളൂരൂ-ഹൈദരബാദ്, തിരുവനന്തപുരം-കാഡ്പാടി- തിരുപ്പതി, കൊല്ലം-തിരുപ്പതി- ഭുവനേശ്വർ, കോട്ടയം-കോയമ്പത്തൂർ തുടങ്ങിയ…

    Read More »
  • പരാജയത്തി​ന്റെ പടുകുഴിയിൽനിന്നും ബോളിവുഡ് കരകയറുന്നു; 100 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ചുയർന്ന് ‘ദൃശ്യം 2’

    അജയ് ദേവ്​ഗൺ നായകനായി എത്തിയ ‘ദൃശ്യം 2’ ആണ് ഇപ്പോൾ ബേളിവുഡിലെ ചർച്ചാ വിഷയം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യൻ സിനിമാസ്വാദകരെ തിയറ്ററുകളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നത് തന്നെയാണ് അതിനുകാരണം. മുൻനിര നായക- ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് തുടരെ ലഭിച്ച വൻ പരാജയത്തിൽ നിന്നും ചിത്രം, ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. https://twitter.com/taran_adarsh/status/1594922150271619079?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594922150271619079%7Ctwgr%5Eea30a6d065acc4087da3ff29974f3f1ad910f188%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftaran_adarsh%2Fstatus%2F1594922150271619079%3Fref_src%3Dtwsrc5Etfw റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ 76.01 കോടിയാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളി- 15.38 കോടി, ശനി- 21.59 ഞായർ- 27.17 കോടി, തിങ്കൾ- 11.87 കോടി എന്നിങ്ങനെയാണ് ചിത്രം ഇതുവരെ ഓരോ ദിവസവും നേടിയ കണക്ക്. ഈ വാരാന്ത്യം…

    Read More »
  • വിശാല്‍ നായകനാകുന്ന ആക്ഷൻ എന്റര്‍ടെയ്‍നര്‍ ലാത്തി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    വിശാൽ നായകനാകുന്ന ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാർ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം എത്തുക. ‘ലാത്തി’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിശാൽ നായകനാകുന്ന ചിത്രം ഡിസംബർ 22നാണ് പ്രദർശനത്തിന് എത്തുക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാൽ അഭിനയിക്കുന്നത്. #Laththi in Cinemas this Christmas 2022 !#LaththiCharge #Laatti #LaththiFrom22ndDec pic.twitter.com/toXvfmQHij — Vishal (@VishalKOfficial) November 18, 2022 ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രമണയും നന്ദയും ചേർന്നാണ് ‘ലാത്തി’ എന്ന ചിത്രം നിർമിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാർ തന്നെയാണ്. പിആർഒ ജോൺസൺ ആണ്. വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാർക്ക്…

    Read More »
Back to top button
error: