LIFEMovie

ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്ററിൽ ‍ ഉളളത്. എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ എസ് സെന്തില്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ഗംഭീരമായ വിജ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്ചേഴ്സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹര സ്ക്രിപ്റ്റായിരിക്കും ഇത്’, എന്നാണ് വിഘ്നേശ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് കുറിച്ചത്.

Signature-ad

https://twitter.com/VigneshShivN/status/1593570972015419394?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593570972015419394%7Ctwgr%5E7a050b35ae32c6ee5481228f0956cdd365737823%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1593570972015419394%3Fref_src%3Dtwsrc5Etfw

അതേസമയം, നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നയൻതാര തന്നെയാണ് നായിക. തമിഴിൽ ‘കണക്റ്റ്’ എന്ന ഹൊറർ ത്രില്ലർ ചിത്രവും നടിയുടേതായി ഒരുങ്ങുന്നു.

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ ആണ് ബോളിവുഡിൽ ഒരുങ്ങുന്ന നയൻതാര ചിത്രം. അറ്റ്‍ലീയാണ് സംവിധാനം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്‍’ 2023 ജൂണ്‍ രണ്ടിന് തിയറ്ററുകളിൽ എത്തും. ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. മലയാള ചലച്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

Back to top button
error: