LIFEMovie

കാർത്തിക് ആര്യൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ഫ്രെഡ്ഡി’യിലെ ഗാനമെത്തി; ചിത്രം ഡിസംബർ രണ്ടിന് ഹോട്‍സ്റ്റാറിൽ

കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രമാണ് ‘ഫ്രെഡ്ഡി’. ശശാങ്ക ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. ‘ഫ്രെഡ്ഡി’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. അലയ നായികയാകുന്ന ചിത്രത്തിലെ ‘തും ജോ മിലോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ഡയറക്ടർ റിലീസായി എത്തുന്ന ചിത്രം ഡിസംബർ രണ്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക. ‘ഫ്രെഡ്ഡി’ പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നാണ് കാർത്തിക് ആര്യൻ പറയുന്നത്. ഇതിനു മുമ്പ് താൻ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് ‘ഫ്രെഡ്ഡി’ എന്നും കാർത്തിക് ആര്യൻ പറയുന്നു.

‘സത്യപ്രേം കി കഥ’ എന്ന ചിത്രമാണ് കാർത്തിക് ആര്യന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. സമീർ വിദ്വാൻസിന്റെ സംവിധാനത്തിലുള്ളതാണ് ചിത്രം. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കെയ്‍റ അദ്വാനിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. തിയറ്ററിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. 2023 ജൂൺ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.അയനങ്ക ബോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

കാർത്തിക് ആര്യന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഭൂൽ ഭൂലയ്യ 2’ ആണ്. പല സൂപ്പർ താരങ്ങളുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ ‘ഭൂൽ ഭൂലയ്യ 2’ന്റെ വിജയമാണ് ബോളിവുഡിന്റെ ആശ്വാസമായത്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഫർഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ. ആകാശ് കൗശികിൻറേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാർത്തിക് ആര്യന് പുറമേ തബു, കിയാര അദ്വാനിരാജ്‍പാൽ യാദവ്, അമർ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കൽസേക്കർ, മിലിന്ദ് ഗുണജി, കാംവീർ ചൗധരി, രാജേഷ് ശർമ്മ, സമർഥ് ചൗഹാൻ, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖർജി എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Back to top button
error: