LIFEMovie

വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’സെൻസറിംഗ് പൂർത്തിയായി; ഡിസംബർ രണ്ടിന് തിയറ്ററിൽ

വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിന്നു. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്റർ റിലീസ് ചെയ്യുക.

https://twitter.com/sekartweets/status/1594307191292383233?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594307191292383233%7Ctwgr%5E3576b98b57a1e8421dbec6bf330abc361fc4e867%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsekartweets%2Fstatus%2F1594307191292383233%3Fref_src%3Dtwsrc5Etfw

Signature-ad

വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവർഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സഞ്‍ജയ് കപൂർ, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാർ, കവിൻ ജയ് ബാബു, ഷൺമുഖരാജൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് പ്രീതം ആണ്.

വിജയ് സേതുപതി ബോളിവുഡ് ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനാകുന്നത്. ‘ജവാൻ’ എന്ന ചിത്രത്തിൽ നയൻതാര നായികയാകുമ്പോൾ സാന്യ മൽഹോത്ര, പ്രിയാമണി, ദീപിക പദുക്കോൺ, സുനിൽ ഗ്രോവർ എന്നിവരും അഭിനയിക്കുന്നു. റുബൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ജി കെ വിഷ്‍ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Back to top button
error: