KeralaNEWSReligion

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ

തിരുവല്ല: ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ തീരുമാനം.

തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുളള വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.പ്രത്യേക സർവീസുകൾ നടത്തും.

തിരുവല്ല ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 6, 7 തീയതികളില്‍ രാത്രികാലങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വ-നെടുമുടിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കിടങ്ങറ മുട്ടാര്‍ വഴിയും, ചമ്ബക്കുളം വഴിയും ചക്കുളത്തുകാവിലേക്ക് കെഎസ്ആർടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും.

ഡിസംബർ ഏഴിനാണ് ചക്കുളത്തുകാവിലെ പൊങ്കാല.

Back to top button
error: