LIFEMovie

വിശാല്‍ നായകനാകുന്ന ആക്ഷൻ എന്റര്‍ടെയ്‍നര്‍ ലാത്തി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

വിശാൽ നായകനാകുന്ന ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാർ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം എത്തുക. ‘ലാത്തി’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിശാൽ നായകനാകുന്ന ചിത്രം ഡിസംബർ 22നാണ് പ്രദർശനത്തിന് എത്തുക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാൽ അഭിനയിക്കുന്നത്.

ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രമണയും നന്ദയും ചേർന്നാണ് ‘ലാത്തി’ എന്ന ചിത്രം നിർമിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാർ തന്നെയാണ്. പിആർഒ ജോൺസൺ ആണ്. വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’ സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ‘മാർക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനൽ കണ്ണൻ, പീറ്റർ ഹെയ്‍ൻ, രവി വർമ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തിൽ എത്തുന്ന ‘മാർക്ക് ആന്റണി’. ‘മാർക്ക് ആന്റണി’യുടെ ഷൂട്ടിംഗിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാർത്തയായിരുന്നു. ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരുക്കേറ്റത്. നേരത്തെ ‘ലാത്തി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു.

Back to top button
error: