LIFE
-
റോട്ടർഡാം ചലച്ചിത്ര മേളയിൽ ഡോൺ പാലത്തറയുടെ സോഷ്യൽ ഡ്രാമ ചിത്രം ‘ഫാമിലി’
ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി റോട്ടർഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിൻറെ വേൾഡ് പ്രീമിയറാണ് റോട്ടർഡാമിൽ നടക്കുക. 2023 ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവൽ. സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സോണി എന്ന കേന്ദ്ര കഥാപാത്രത്തിൻറെ കണ്ണിലൂടെയാണ് ഇതൾ വിരിയുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേർത്തുവെക്കുന്നു. വിനയ് ഫോർട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിൻറെ ദൈർഘ്യം. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ന്യൂട്ടൺ സിനിമ ആണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജലീൽ ബാദുഷ, പ്രൊഡക്ഷൻ മാനേജർ അംശുനാഥ് രാധാകൃഷ്ണൻ, കലാസംവിധാനം അരുൺ ജോസ്, സംഗീതം ബേസിൽ സി ജെ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് ഡാൻ ജോസ്,…
Read More » -
ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് ’ഐ ആം കാതലന്‍’
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഗിരീഷ് എ ഡി. പിന്നാലെയെത്തിയ സൂപ്പര്‍ ശരണ്യയും തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍. ഐ ആം കാതലന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്‍ലെന്‍ ആണ് നായകന്‍. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. നസ്‍ലെനൊപ്പം ദിലീഷ് പോത്തന്‍, ലിജിമോള്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയിലിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സൌണ്ട് ഡിസൈന്‍ അരുണ്‍ വെയ്‍ലര്‍, ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, സംഗീതം സിനൂപ് രാജ്, വരികള്‍ സുഹൈല്‍ കോയ,…
Read More » -
ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും: അജയ്‌ദേവ്ഗൺ
അജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്. തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്‌പെൻസ് ത്രില്ലറായ ദൃശ്യ(2015)ത്തിന്റെ തുടർച്ചയാണ്.. മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കാണിത്. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റർടൈൻമെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയണം-അദ്ദേഹം കൂട്ടിച്ചേർത്തു. View this post on Instagram A post shared by Ajay Devgn (@ajaydevgn) “എന്നാൽ വിനോദസിനിമകൾ നിർമ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകർക്ക് സിനിമയിൽ എന്തെങ്കിലും വെറുതേ കൊടുത്താൽ മതിയാവില്ല. അവർ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാൽ പുതുമയുള്ളതെന്തിങ്കിലും അവർ നൽകേണ്ടതുണ്ട്.…
Read More » -
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം ‘എന്നാലും ന്റെളിയാ’ അണിയറയിൽ പുരോഗമിക്കുന്നു
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എന്നാലും ന്റെളിയാ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാഷ് മൊഹമ്മദ് ആണ്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ, ക്യാമറ-പ്രകാശ് വേലായുധൻ തിരക്കഥ-ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്-വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ് നായർ,ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,കോസ്റ്റും-ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ- വാഴൂർ ജോസ്, സ്റ്റിൽ-പ്രേംലാൽ, വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, ഡിസൈൻ-ഓൾഡ് മോങ്ക് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.…
Read More » -
ഒഴിവുദിവസത്തെ കളി
രണ്ട് വഴികളുണ്ടായിരുന്നു എന്റെ മുന്നിൽ.അല്ലെങ്കിൽ രണ്ടേ രണ്ടു വഴികൾ മാത്രമായിരുന്നു എന്റെ മുന്നിൽ ഉള്ളത്.ഒന്നുകിൽ തോൽവി സമ്മതിച്ചു കിടക്കപ്പായ വിട്ട് എഴുന്നേറ്റു പോകുക.അല്ലെങ്കിൽ അത്യുഗ്രമായ ഒരു പ്രത്യാക്രമണം കാഴ്ചവയ്ക്കുക. ആദ്യത്തേത് ഭീരുത്വമാണ്.രണ്ടാമത്തേതാകട്ടെ അന്നത്തെ ദിവസത്തേക്ക് കരുതിവച്ചിട്ടുള്ള മൊത്തം ഊർജ്ജം നഷ്ടപ്പെടുത്തുന്ന ഒരു പരിപാടിയും,ആ നേരത്ത് ഞാനൊരിക്കലും ആഗ്രഹിക്കാത്തതും! ഒഴിവുദിവസമായതിനിൽ അൽപ്പം താമസിച്ച് എഴുന്നേൽക്കാമെന്നുള്ള എന്റെ മോഹങ്ങളുടെ മേലേക്കൂടിയാണ് കൊതുകുകൾ നിരന്തരം പറന്നു കളിച്ചത്.റഷ്യൻ വേൾഡ് കപ്പിലെ തലേന്നത്തെ മത്സരങ്ങളെല്ലാം കണ്ടതിനുശേഷം അൽപ്പം വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.പോരാത്തതിന് കൊട്ടുവടിയുടെ കുന്തളിപ്പും.(അതിനാൽ അതിനു മുമ്പുള്ള കാര്യം എനിക്കോർമ്മയില്ല,കേട്ടോ) എതിർ ഗോളിയെ നിരന്തരം ശല്യപ്പെടുത്തുന്ന മെസ്സിയെപ്പോലെ അവറ്റകൾ എന്റെ ശരീരത്തിൽക്കൂടി കയറിയും ഇറങ്ങിയും പാസ് ചെയ്തു കളിച്ചപ്പോൾ കൊതുകുതിരിപോലുള്ള പ്രതിരോധഭടൻമ്മാരെ മുൻകൂട്ടി കണ്ട് കരുതിവയ്ക്കാൻ കഴിയാതിരുന്ന ഞാൻ രണ്ടാം റൗണ്ട് കാണാതെ പുറത്തായ ടീമിന്റെ കോച്ചിന്റെ അവസ്ഥയിലുമായി.പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഞാൻ മുതിർന്നപ്പോഴൊക്കെ അവ നെയ്മറിനെപ്പോലെ വെട്ടിയൊഴിയുകയും റൊണാൾഡോയെപ്പോലെ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു വന്ന് എന്റെ ശരീരത്തിൽക്കൂടി…
Read More » -
വിഷാദരോഗം സമയബന്ധിതമായി ചികിത്സയിലൂടെ അതിജീവിക്കാനായില്ലെങ്കില്‍ അത് ആത്മഹത്യയിലേക്ക് വരെ നയിക്കാം. എങ്ങനെയാണ് അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത്?
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകളുയര്‍ന്ന് വന്നിട്ടുള്ളൊരു കാലമാണിത്. ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം ലോകത്തില്‍ തന്നെ ഏറ്റവുമധികം വിഷാദരോഗം അനുഭവിക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യ. വിഷാദരോഗം സമയബന്ധിതമായി ചികിത്സയിലൂടെ അതിജീവിക്കാനായില്ലെങ്കില്‍ അത് ആത്മഹത്യയിലേക്ക് വരെ നയിക്കാം. ഈ രീതിയില്‍ സ്വയം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. നമ്മുടെ ചുറ്റുപാടുകളിലോ, പരിചയങ്ങളിലോ, സൗഹൃദങ്ങളിലോ ഇതുപോലെ ആത്മഹത്യാപ്രവണതയുമായി ജീവിക്കുന്ന പലരെയും കാണാം. അവരെ ആത്മഹത്യയിലെത്തിക്കാതെ എങ്ങനെ ജീവിതത്തില്‍ തന്നെ പിടിച്ചുനിര്‍ത്താം? എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്? ഇക്കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. ആത്മഹത്യാപ്രവണത കാണിക്കുന്ന വ്യക്തി ബുദ്ധിപരമായോ, യുക്തിപരമായോ അല്ല ചിന്തിക്കുന്നത്. അവര്‍ വൈകാരികതയ്ക്ക് അകത്താണ് നില്‍ക്കുന്നത്. അവര്‍ അനുഭവിക്കുന്ന വൈകാരികപ്രശ്നങ്ങള്‍ ‘റിയല്‍’ ആണെന്ന് ആദ്യം മനസിലാക്കുക. അവരുടെ വൈകാരികതകളെ തികഞ്ഞ മര്യാദയോടെ ഉള്‍ക്കൊള്ളുക എന്നതാണ് ആദ്യം ചെയ്യാനുള്ളത്. അവരെ കേള്‍ക്കുന്നുണ്ടെന്നും അവരെ മനസിലാക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ സാധിച്ചാല്‍ വിജയിച്ചു. ഗുരുതരമായ വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെല്ലാം ചികിത്സ വേണ്ടുന്ന അവസ്ഥകളാണ്. ഈ ചികിത്സ തേടുന്നതിന് അവരെ സ്നേഹപൂര്‍വം നിര്‍ബന്ധിക്കാൻ…
Read More » -
മരണമടഞ്ഞ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും എന്ത് ചെയ്യണമെന്ന് അറിയാമോ ?
ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും പ്രവര്‍ത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് നിയമങ്ങളുണ്ട്. മരിച്ചയാളുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സറന്‍ഡര്‍ ചെയ്യാനോ നിര്‍ജീവമാക്കാനോ കഴിയില്ല. എന്നാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണശേഷം മരണ സര്‍ടിഫികറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം. അത്തരമൊരു സാഹചര്യത്തില്‍, മരിച്ചയാളുടെ ആധാറോ പാന്‍ കാര്‍ഡോ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും ഇതും ശ്രദ്ധിക്കണം 1.മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഉടനടി തിരികെ നല്‍കുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും ആദ്യം പൂര്‍ത്തിയാക്കണം. അതിനുശേഷം മാത്രമേ പാന്‍ കാര്‍ഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കാവൂ 2.ആധാര്‍ ആപില്‍ നിന്നോ യുഐഡിഎഐ ഔദ്യോഗിക സൈറ്റില്‍ നിന്നോ മരിച്ച വ്യക്തിയുടെ ബയോമെട്രിക്‌സ് ലോക് ചെയ്യുക. യുഐഡിഎഐയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പ് വരുത്തുക. 3. ബാങ്ക് അകൗണ്ട് ക്ലോസ് ചെയ്യണം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം, ഒടിപി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത…
Read More » -
ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ
ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്. അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു. മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും. ചൈനാക്കാരുടെ ഭക്ഷണരീതി കണ്ടിട്ടുണ്ടോ? തീൻമേശയിലെ കാംഫർ സ്റ്റൗവിൽ നിന്നുള്ള ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച്…
Read More » -
കുട്ടികളെ ജങ്ക് ഫുഡിന് അടിമയാക്കരുത്; മാതാപിതാക്കൾ ഇത് വായിക്കാതെയും പോകരുത്
ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ അറിയാനാണിത്. ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം. ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ: ∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു. ∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു. ∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും. ∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം. ∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം. ∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും…
Read More » -
രണ്ടു പിടി വാളൻപുളിയില മതി മലബന്ധത്തിന്;പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ രീതികൾ
പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട്…
Read More »