LIFE
-
ഗർഭകാലത്തെ വ്യായാമം പല അസ്വസ്ഥതകളും കുറയ്ക്കുന്നു, ഗർഭിണികൾക്കുള്ള ഏറ്റവും നല്ല വ്യായാമമാണ് നടത്തം; അറിയാം ഗുണങ്ങൾ…
ആരോഗ്യകരമായ എല്ലാ ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടുത്തണം. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് വ്യായാമം. ഗർഭകാലത്ത് പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നു. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും. ഗർഭാവസ്ഥയിലെ വ്യായാമം ഗർഭകാല പ്രമേഹം, പ്രീക്ലാമ്പ്സിയ, സിസേറിയൻ പ്രസവം, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗർഭിണികൾക്കുള്ള ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. നിങ്ങൾ ഗർഭിണിയാണെങ്കിൽ ഓരോ ആഴ്ചയും 150 മിനിറ്റ് നടക്കുന്നത് പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള പ്രസവം അല്ലെങ്കിൽ ഗർഭം അലസൽ എന്നിങ്ങനെയുള്ള സങ്കീർണതകൾക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കില്ലെന്നും ഗവേഷകർ പറയുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ (എസിഒജി) ഗർഭകാലത്തെ നടത്തവും മറ്റ് മിതമായ വ്യായാമവും ഗർഭകാല പ്രമേഹം, പ്രീക്ലാംപ്‌സിയ, സിസേറിയൻ ഡെലിവറി വഴിയുള്ള പ്രസവം എന്നിവയ്ക്കുള്ള സാധ്യത…
Read More » -
ഓർമശക്തിക്ക് പ്രധാനം തലച്ചോറിന്റെ ആരോഗ്യമാണ്; അത് കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില പോഷകങ്ങൾ…
പ്രായമാകുമ്പോൾ ഓർമശക്തി കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. തലച്ചോറിന്റെ ആരോഗ്യം ക്രമേണ ക്ഷയിച്ചു വരുന്നതാണ് അതിനൊരു പ്രധാന കാരണം. തലച്ചോറിന്റെ ആരോഗ്യം സൂക്ഷിക്കാൻ പല കാര്യങ്ങളും ചെയ്യാനാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് അതിൽ പ്രധാനം. തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി പറയുന്നു. നിങ്ങളുടെ തലച്ചോറിന് ശരിയായ പോഷകങ്ങൾ നൽകുന്ന ആരോഗ്യകരമായ ഭക്ഷണം നിങ്ങൾ കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ മാനസിക ശേഷി മെച്ചപ്പെടുത്തുമെന്നും റാഷി ചൗധരി പറഞ്ഞു. ഒമേഗ 3: ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ 3. ഒരാളുടെ പഠനശേഷിയും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിനും ഒമേഗ-3 സഹായിക്കുന്നു. ഇരുമ്പ്: മസ്തിഷ്കത്തിന് പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് ഇരുമ്പ്. വൈജ്ഞാനിക വികസനം, ഡിഎൻഎ സിന്തസിസ്, മൈറ്റോകോൺഡ്രിയൽ ശ്വസനം, മൈലിൻ സിന്തസിസ്, ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസ്, മെറ്റബോളിസം തുടങ്ങിയ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. വിറ്റാമിൻ ഡി: എല്ലുകളുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി നല്ലതാണെന്ന്…
Read More » -
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും നിത്യേന നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ; ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ താരനകറ്റാം
നമ്മളെല്ലാവരും അനുഭവിക്കുന്ന ഏറ്റവും സാധാരണമായ കാര്യങ്ങളിലൊന്നാണ് താരൻ. ഒന്നുകിൽ താരൻ തലയോട്ടിയിൽ മുഴുവനും അല്ലെങ്കിൽ ഏതാനും ചില സ്ഥലങ്ങളിൽ മാത്രം. താരൻ അതുമൂലമുണ്ടാകുന്ന ചൊറിച്ചിൽ മുടി കൊഴിച്ചിൽ എന്നിവയെല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ പല ആളുകളും നിത്യേന നേരിടുന്ന പ്രശ്നങ്ങളാണ്. താരനകറ്റാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ സഹായിച്ചേക്കും. തൈര്: തൈരിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് താരൻ തടയാൻ സഹായിക്കും. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും. ഒരു മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഉലുവയും കറിവേപ്പിലയും: മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് അടുക്കള ചേരുവകളാണ് ഉലുവയും കറിവേപ്പിലയുമെന്ന് എല്ലാവർക്കും അറിയാം. ഇവ…
Read More » -
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ
കരൾ സൃഷ്ടിക്കുന്ന ഒരു ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. ആളുകൾ എൽഡിഎൽ കൊളസ്ട്രോളിനെ മോശം കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. കാരണം ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ ശേഖരിക്കപ്പെടുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എച്ച്ഡിഎല്ലിനെയാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്. കാരണം ഇത് എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ നിന്ന് അകറ്റുന്നതിന് സഹായിക്കുന്നു. ഉയർന്ന അളവിലുള്ള എച്ച്ഡിഎൽ കൊളസ്ട്രോൾ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ചിലതരം നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രണ്ട് തരം നാരുകൾ ഉണ്ട് – ലയിക്കുന്നതും ലയിക്കാത്തതും. ലയിക്കുന്ന നാരുകളിൽ ചില പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ലയിക്കാത്ത നാരുകളിൽ മുഴുവൻ ധാന്യ ഭക്ഷണങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഉൾപ്പെടുന്നു. 2019 ൽ നടത്തിയ ഒരു പഠനത്തിൽ ലയിക്കുന്ന ഫൈബർ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരൾ ആഗിരണം ചെയ്യുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരം പുറന്തള്ളുന്ന കൊളസ്‌ട്രോളിന്റെ…
Read More » -
പ്രശസ്ത നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു
നാടകാചര്യൻ ശ്രീ. എൻ. എൻ.പിള്ളയുടെ സമഗ്രമായ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടി നിർവഹിച്ചു. www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ളയുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു. മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത് , നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്. അദ്ദേഹത്തിന്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
Read More » -
തണുപ്പുകാലത്തെ സന്ധി വേദന തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. പ്രായവും പരിക്കുമെല്ലാം ഇതിലുള്‍പ്പെടുന്ന ചില കാരണങ്ങളാണ്. എന്നാല്‍ ഇതിന് പുറമേ ഈ തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ചെയ്യാന്‍ കഴിയാതെ വരുന്നതും ഒരു കാരണമാണ്. മഞ്ഞുകാലത്ത് വിറ്റാമിന്‍ ഡിയുടെ (സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന വിറ്റാമിന്‍) അഭാവവും ഇത്തരം സന്ധി വേദനകള്‍ക്ക് കാരണമാകാം. എന്തായാലും ഇത്തരം ‘ജോയിന്റ് പെയ്ന്‍’ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും കാരണമാകും. അതും സന്ധി വേദനകള്‍ക്ക് കാരണമാകും. മഞ്ഞുകാലത്തും ശരീരത്തിലെ താപനില കുറയാതെ നോക്കുക. അതിനാല്‍ ഹീറ്റിങ് പാഡുകളും…
Read More » -
രാജേഷിനെ ജയ പഞ്ഞിക്കിടുന്ന വീഡിയോ എത്തി; ‘ജയ ജയ ജയ ജയ ഹേ’ ഫൈറ്റ് സീൻ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്
ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളുടെ മെയ്ക്കിംഗ് രംഗങ്ങളിൽ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ…
Read More » -
റോട്ടർഡാം ചലച്ചിത്ര മേളയിൽ ഡോൺ പാലത്തറയുടെ സോഷ്യൽ ഡ്രാമ ചിത്രം ‘ഫാമിലി’
ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി റോട്ടർഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിൻറെ വേൾഡ് പ്രീമിയറാണ് റോട്ടർഡാമിൽ നടക്കുക. 2023 ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവൽ. സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സോണി എന്ന കേന്ദ്ര കഥാപാത്രത്തിൻറെ കണ്ണിലൂടെയാണ് ഇതൾ വിരിയുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേർത്തുവെക്കുന്നു. വിനയ് ഫോർട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിൻറെ ദൈർഘ്യം. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ന്യൂട്ടൺ സിനിമ ആണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജലീൽ ബാദുഷ, പ്രൊഡക്ഷൻ മാനേജർ അംശുനാഥ് രാധാകൃഷ്ണൻ, കലാസംവിധാനം അരുൺ ജോസ്, സംഗീതം ബേസിൽ സി ജെ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് ഡാൻ ജോസ്,…
Read More » -
ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് ’ഐ ആം കാതലന്‍’
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഗിരീഷ് എ ഡി. പിന്നാലെയെത്തിയ സൂപ്പര്‍ ശരണ്യയും തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍. ഐ ആം കാതലന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്‍ലെന്‍ ആണ് നായകന്‍. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. നസ്‍ലെനൊപ്പം ദിലീഷ് പോത്തന്‍, ലിജിമോള്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയിലിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സൌണ്ട് ഡിസൈന്‍ അരുണ്‍ വെയ്‍ലര്‍, ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, സംഗീതം സിനൂപ് രാജ്, വരികള്‍ സുഹൈല്‍ കോയ,…
Read More » -
ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും: അജയ്‌ദേവ്ഗൺ
അജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്. തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്‌പെൻസ് ത്രില്ലറായ ദൃശ്യ(2015)ത്തിന്റെ തുടർച്ചയാണ്.. മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കാണിത്. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റർടൈൻമെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയണം-അദ്ദേഹം കൂട്ടിച്ചേർത്തു. View this post on Instagram A post shared by Ajay Devgn (@ajaydevgn) “എന്നാൽ വിനോദസിനിമകൾ നിർമ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകർക്ക് സിനിമയിൽ എന്തെങ്കിലും വെറുതേ കൊടുത്താൽ മതിയാവില്ല. അവർ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാൽ പുതുമയുള്ളതെന്തിങ്കിലും അവർ നൽകേണ്ടതുണ്ട്.…
Read More »