LIFEMovie

ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും: അജയ്‌ദേവ്ഗൺ

ജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്. തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്‌പെൻസ് ത്രില്ലറായ ദൃശ്യ(2015)ത്തിന്റെ തുടർച്ചയാണ്.. മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കാണിത്. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റർടൈൻമെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയണം-അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

“എന്നാൽ വിനോദസിനിമകൾ നിർമ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകർക്ക് സിനിമയിൽ എന്തെങ്കിലും വെറുതേ കൊടുത്താൽ മതിയാവില്ല. അവർ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാൽ പുതുമയുള്ളതെന്തിങ്കിലും അവർ നൽകേണ്ടതുണ്ട്. വലിയ കാര്യങ്ങൾ നടപ്പിലാക്കുകയും ത്യാഗപൂർണമായ ജീവിതം നയിച്ചവരെക്കുറിച്ചുള്ള സിനിമകൾ ചെയ്യണം. ആരാലും അറിയപ്പെടാത്ത അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. അത്തരത്തിലുളള ചില കഥകളുടെ ജോലിയിലാണിപ്പോളെന്നും അദ്ദേഹം പറഞ്ഞു.

 

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

താനാജി : ദ അൺസങ് വാരിയർ എന്ന അദ്ദേഹത്തിന്റെ സിനിമ 2020-ൽ വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയാണ്. അറിയപ്പെടാതെപോകുന്ന മഹത് ജീവിതങ്ങൾ ബിഗ് സ്‌ക്രീനിലെത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. അവരുടെ ത്യാഗങ്ങൾ അന്നത്തെ കാലത്ത് മാത്രമല്ല ഇന്നും പ്രസക്തമാണ്. അവർ ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിയവരാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദിപ്പതിപ്പായ ഭോല ആണ് അജയ്‌ദേവ്ഗണിന്റെ അടുത്തചിത്രം. ചിത്രത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2023 മാർച്ചിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്.

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ അമൂല്യ വ്യക്തിത്വമായ സയ്യിദ് അബ്ദുൾ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം മൈദാൻ വൈകാതെ തീയേറ്ററുകളിലെത്തും. പ്രിയാമണി, രുദ്രനിൽ ഘോഷ്, ഗജരാജ് റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം എ.ആർ. റഹ്‌മാനാണ് നിർവ്വഹിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 17 -ന് ചിത്രം റിലീസ് ചെയ്യും.

Back to top button
error: