LIFEMovie

രാജേഷിനെ ജയ പഞ്ഞിക്കിടുന്ന വീഡിയോ എത്തി; ‘ജയ ജയ ജയ ജയ ഹേ’ ഫൈറ്റ് സീൻ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളുടെ മെയ്ക്കിംഗ് രംഗങ്ങളിൽ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് എന്നിവരുമാണ്.

Back to top button
error: