LIFE

  • സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി

    തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.  

    Read More »
  • ‘മോൺസ്റ്റർ’ ഡിസംബർ രണ്ടിന് ഹോട്സ്റ്റാറിൽ

    മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ‘മോൺസ്റ്റർ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് മോൺസ്റ്റർ‌ ഒടിടിയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ലക്കി സിം​ഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹൻലാലിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസും ഒപ്പം കൂടി. ഹണിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ചിത്രത്തിലെ ഭാമിനി മാറി. അതേസമയം, ‘എലോൺ’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ…

    Read More »
  • പുതുമുഖങ്ങളെ അണിനിരത്തി കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ ഡിസംബർ രണ്ടിന്; ട്രയ്ലർ റിലീസ് ചെയ്തു

    വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും.. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ധിയി ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു. കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം:…

    Read More »
  • നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങൾ

    നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഗ്യാസ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങളാണ് അധികപേരും സാധാരണയായി നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍.  ആമാശയത്തിലുണ്ടാകുന്ന ദഹനരസം അന്നനാളം അടക്കമുള്ള മുകള്‍ഭാഗത്തേക്ക് കയറിവരുന്നതോടെയാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമെല്ലാം അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളത് മൂലം ഇത് കൂടെക്കൂടെ അനുഭവപ്പെടാം. മറ്റ് ചിലര്‍ക്ക് ഭക്ഷണമായിരിക്കും ഇതിന് കാരണമാകുന്നത്. അത്തരത്തില്‍ നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചറിയാം. സ്പൈസിയായ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമെല്ലാം കാരണമായി വരാം. പ്രത്യേകിച്ച് രാത്രിയില്‍ ഇത്തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ സ്പൈസിയായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. കഫീൻ, പ്രധാനമായും കാപ്പിയില്‍ കാണുന്ന ഘടകവും നെഞ്ചെരിച്ചിലുണ്ടാക്കാം. കാപ്പിയില്‍ മാത്രമല്ല സോഡ, ചായ, ഐസ്ഡ് ടീ എന്നിങ്ങനെ പല പാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പി കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കഴിക്കുന്നതോ, അമിതമായ അളവില്‍ കാപ്പി കഴിക്കുന്നതോ ആകാം പ്രശ്നമാകുന്നത്. ചിലര്‍ക്ക് പുതിനയും…

    Read More »
  • “ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിയുന്നത് ആരോഗ്യത്തിന് നല്ലതല്ല”; സത്യമെന്ത് ?

    ഭക്ഷണസാധനങ്ങൾ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തിൽ നിങ്ങൾ കേൾക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം. എന്നാൽ എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാർത്ഥ്യമെന്നത് പലർക്കും അറിയില്ല. ധാരാളം പേർ ഭക്ഷണം സൂക്ഷിക്കുന്നതിന് അലുമിനിയം ഫോയിൽ ഉപയോഗിക്കാറുമുണ്ട്. സത്യത്തിൽ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യാമെങ്കിൽ പിന്നെ അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിച്ചാലെന്ത് എന്ന സംശയവും ഇതോടെ നിങ്ങളിൽ വരാം. എന്നാൽ കേട്ടോളൂ, അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും അത്ര നല്ലതല്ല. അലൂമിനിയം ഫോയിലിൽ ഭക്ഷണം വയ്ക്കുമ്പോൾ ഇതിൽ നിന്ന് അലൂമിനിയം മെറ്റൽ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങൾ, സ്പൈസിയായ ഭക്ഷണം എന്നിവ. അതുപോലെ തന്നെ അലൂമിനിയം ഫോയിൽ ചൂടാക്കുന്നതും…

    Read More »
  • ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങൾ

    ആഗോളതലത്തിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യയിൽ കണ്ട് വരുന്നത്. പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ തരം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്. ഇന്ത്യയിൽ 20-79 വയസ്സിനിടയിലുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു, 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസ് റിപ്പോർട്ട് ചെയ്യുന്നു. ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ പ്രായം, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, പെരുമാറ്റ ശീലങ്ങൾ എന്നിവ പ്രമേഹത്തിനുള്ള അപകട ഘടകങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ നന്നായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ കഴിയും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങളിതാ… ബദാം: സങ്കീർണ്ണമല്ലാത്ത ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു. ദിവസവും 30 ​ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ…

    Read More »
  • പോഷകങ്ങളുടെ കലവറയായ ബീറ്റ്റൂട്ട് രോഗപ്രതിരോധത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉത്തമം; അറിയാം ബീറ്റ്റൂട്ട് ജ്യൂസി​ന്റെ ആരോ​ഗ്യ​ഗുണങ്ങൾ

    പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് കഴിച്ചതിന് ശേഷം ഉണ്ടാകുന്ന നൈട്രിക് ഓക്സൈഡിന്റെ വർദ്ധനവ് ആരോഗ്യമുള്ള ആളുകളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ആരോഗ്യകരമായ രക്തം എത്തുന്നതും ഉറപ്പാക്കുന്നു. ഭക്ഷണത്തിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും രക്തത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ നാരുകളുടെ അളവ് കൂടുതലാണ്. നിങ്ങളുടെ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും മലബന്ധത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് മലവിസർജ്ജനം ലഘൂകരിക്കുന്നതിലും ഇത് വളരെയധികം ഗുണം ചെയ്യും.  ബോറോണും സമ്പുഷ്ടമായ അളവിൽ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ…

    Read More »
  • കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു… അറിയാം പപ്പായ കഴിച്ചാലുള്ള ​ഗുണങ്ങൾ

    കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനെ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം മറ്റ് ഭക്ഷണങ്ങളും വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു. നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളാലും സമ്പന്നമാണ്. ഇത് മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പപ്പായയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. അമിതമായ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, രക്താതിമർദ്ദം എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗങ്ങൾക്ക് കാരണമാകും. ഉയർന്ന നാരുകൾ ഉള്ളതിനാൽ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിലനിർത്താൻ സഹായിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഒരു പപ്പായയിൽ പ്രതിദിന…

    Read More »
  • ഗർഭകാലത്തെ വ്യായാമം പല അസ്വസ്ഥതകളും കുറയ്ക്കുന്നു, ഗർഭിണികൾക്കുള്ള ഏറ്റവും നല്ല വ്യായാമമാണ് നടത്തം; അറിയാം ​ഗുണങ്ങൾ…

    ആരോഗ്യകരമായ എല്ലാ ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടുത്തണം. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് വ്യായാമം. ഗർഭകാലത്ത് പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നു. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും. ഗർഭാവസ്ഥയിലെ വ്യായാമം ഗർഭകാല പ്രമേഹം, പ്രീക്ലാമ്പ്സിയ, സിസേറിയൻ പ്രസവം, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗർഭിണികൾക്കുള്ള ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. നിങ്ങൾ ഗർഭിണിയാണെങ്കിൽ ഓരോ ആഴ്ചയും 150 മിനിറ്റ് നടക്കുന്നത് പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള പ്രസവം അല്ലെങ്കിൽ ഗർഭം അലസൽ എന്നിങ്ങനെയുള്ള സങ്കീർണതകൾക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കില്ലെന്നും ​ഗവേഷകർ പറയുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ (എസിഒജി) ഗർഭകാലത്തെ നടത്തവും മറ്റ് മിതമായ വ്യായാമവും ഗർഭകാല പ്രമേഹം, പ്രീക്ലാംപ്‌സിയ, സിസേറിയൻ ഡെലിവറി വഴിയുള്ള പ്രസവം എന്നിവയ്ക്കുള്ള സാധ്യത…

    Read More »
  • ഓർമശക്തിക്ക് പ്രധാനം തലച്ചോറിന്റെ ആരോ​ഗ്യമാണ്; അത് കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില പോഷകങ്ങൾ…

    പ്രായമാകുമ്പോൾ ഓർമശക്തി കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. തലച്ചോറിന്റെ ആരോ​ഗ്യം ക്രമേണ ക്ഷയിച്ചു വരുന്നതാണ് അതിനൊരു പ്രധാന കാരണം. തലച്ചോറിന്റെ ആരോ​ഗ്യം സൂക്ഷിക്കാൻ പല കാര്യങ്ങളും ചെയ്യാനാകും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് അതിൽ പ്രധാനം. തലച്ചോറിന്റെ ആരോ​ഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി പറയുന്നു. നിങ്ങളുടെ തലച്ചോറിന് ശരിയായ പോഷകങ്ങൾ നൽകുന്ന ആരോഗ്യകരമായ ഭക്ഷണം നിങ്ങൾ കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ മാനസിക ശേഷി മെച്ചപ്പെടുത്തുമെന്നും റാഷി ചൗധരി പറഞ്ഞു. ഒമേഗ 3: ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ 3. ഒരാളുടെ പഠനശേഷിയും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിനും ഒമേഗ-3 സഹായിക്കുന്നു. ഇരുമ്പ്: മസ്തിഷ്കത്തിന് പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് ഇരുമ്പ്. വൈജ്ഞാനിക വികസനം, ഡിഎൻഎ സിന്തസിസ്, മൈറ്റോകോൺഡ്രിയൽ ശ്വസനം, മൈലിൻ സിന്തസിസ്, ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസ്, മെറ്റബോളിസം തുടങ്ങിയ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. വിറ്റാമിൻ ഡി: എല്ലുകളുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി നല്ലതാണെന്ന്…

    Read More »
Back to top button
error: