LIFE
-
“റോയ് ” ട്രെയിലർ റിലീസ്
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഡിസംബർ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന “റോയ്” നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്,ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ,വിനയ് സെബാസ്റ്റ്യൻ,യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍,നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി,നന്ദിത ശങ്കര,ആതിര ഉണ്ണി,മില്യൺ പരമേശ്വരൻ,ബബിത്, ലക്ഷ്മി,തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-…
Read More » -
മലയാളികൾക്ക് കറുപ്പ് നിറം അനുഗ്രഹം, സ്കിൻ കാൻസർ കുറയുന്നതിന് കാരണം കറുപ്പ് നിറമെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ
കറുപ്പ് നിറമുള്ളവർക്ക് സന്തോഷിക്കാം. കരണം ശരീരത്തിലെ കറുപ്പ് നിറം സ്കിൻ കാൻസറിനെ പ്രതിരോധിക്കുമെന്ന് പ്രശസ്ത കാൻസർരോഗ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ പറയുന്നു. മലയാളികൾക്കിടയിൽ സ്കിൻ കാൻസർ കുറയുന്നതിനു കാരണം ശരീരത്തിന്റെ കറുപ്പ് നിറം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘വിചാര സായാഹ്ന’ത്തിൽ ‘കാൻസർ സത്യവും മിഥ്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കിൻ കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിൽ തന്നെയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വെയിൽ കായുന്നത് തങ്ങളുടെ വെളുപ്പ് നിറത്തിൽ രോഗപ്രതിരോധശേഷി കൂട്ടുന്നതിനു വേണ്ടിയാണ്. എന്നാൽ നമ്മൾ ആകട്ടെ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നതിനേക്കാൾ ഉപരി പ്രതിരോധിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലൂടെയും കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് നടത്തേണ്ടത്. സ്ത്രീകൾക്കിടയിൽ ചെറുപ്പത്തിൽ തന്നെ സ്ഥാനാർബുദം വർദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. മണർകാട് സെൻ്റ്മേരിസ് കോളജ്…
Read More » -
ഉപ്പ് : രുചികളിൽ റാണി, ഉപയോഗം കൂടിയാൽ ഹൃദയവും രക്തധമനികളും കിഡ്നിയും തകരും, കുറഞ്ഞാലും കുഴപ്പം; ഉപ്പിനെക്കുറിച്ച് അറിയേണ്ട മുഴവൻ കാര്യങ്ങളും വായിക്കാം
രുചിയുടെ റാണിയാണ് ഉപ്പ്. കൂടിയാൽ അപകടകാരി, കുറഞ്ഞാലും കുഴപ്പം തന്നെ. ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ ഉപ്പിന്റെ പങ്ക് പ്രധാനമാണ്. എന്നാൽ അധികമായാൽ ഉപ്പും പ്രശ്നമാണ്. ഇത് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്ലഡ് പ്രഷർ രോഗികൾ ഉപ്പ് കുറയ്ക്കണം എന്നു പറയുന്നു. ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉപ്പ് കൂടുന്നതുമൂലം മാനസിക പ്രശ്നങ്ങളും ബാധിക്കും. ഉപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദം നൽകുമെന്നാണ് പഠനത്തിൽ പറയുന്നത്. കാർഡിയോവാസ്കുലാർ റിസർച്ച് എന്ന മെഡിക്കൽ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അമിത അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ റെനാൽ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറയുന്നു. ഉപ്പ് കൂടിയ അളവിൽ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമ്മുടെ തലച്ചോർ സമ്മർദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നു. പ്രായപൂർത്തിയായ…
Read More » -
ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു
ഇടുക്കി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.
Read More » -
‘ഹിഗ്വിറ്റ’യെച്ചൊല്ലി ചേരിതിരിഞ്ഞ് ഫെഫ്കയും ഫിലിം ചേമ്പറും
കൊച്ചി: ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേമ്പര്‍ നടപടിക്കെതിരേ ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്‍ രംഗത്ത്. എന്‍.എസ് മാധവന്റെ പുസ്തകവുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറഞ്ഞു. ചിത്രത്തിന്റെ പേര് മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹേമന്തിനെ ഫെഫ്ക പിന്തുണച്ചു. എന്നാല്‍, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞതെന്ന് എന്‍.എസ് മാധവന്‍ വ്യക്തമാക്കി. പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ല. തന്റെ വാദം നിയമപരമായി നിലനില്‍ക്കില്ല. എന്‍.എസ് മാധവന്‍ പറഞ്ഞു. തന്റെ കഥ സിനിമയാക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫിലിം ചേമ്പര്‍. കഥാകൃത്ത് ഉന്നയിച്ച വിഷയങ്ങളിലടക്കം സംവിധായകനോട് വിശദ്ദീകരണം തേടും. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പേര് കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന…
Read More » -
സണ്ണിവെയ്‌നും ഷെയിന്‍ നിഗവും ഒന്നിക്കുന്നു: വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററില്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സാം സി.എസ്സാണ്. ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം മഹേഷ് ഭുവനേന്ദും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More » -
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു, വധു കെഎസ്‍യു നേതാവ്; ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി
കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഫർസീന്റെ വധു പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ്. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തും. ദമ്പതിമാർക്ക് ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വലിയ ചർച്ചയായിരുന്നു. വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ.പി. ജയരാജനെയും ഫർസീൻ മജീദിനെയും താൽക്കാലികമായി വിമാനയാത്രയിൽ നിന്നും ഇൻഡിഗോ വിലക്കിയിരുന്നു. ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന ശപഥം ചെയ്തായിരുന്നു വിലക്കിനെ ഇ.പി. ജയരാജൻ നേരിട്ടത്. പിന്നീട് ഇതുവരെ…
Read More » -
‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്ക്ക് നല്‍കില്ലെന്നു ഫിലിം ചേംബര്‍ അറിയിച്ചതായി എന്‍.എസ് മാധവന്‍; പേര് മാറ്റില്ലെന്നു സംവിധായകന്‍
കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന പേരില്‍ ഹേമന്ത് ജി.നായരുടെ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എന്‍.എസ് മാധവന്‍െ്‌റ ട്വീറ്റ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും എന്‍.എസ് മാധവന്‍ കുറിച്ചു. എന്നാല്‍, ഫിലിം ചേംബറില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ല എന്ന പ്രതികരണവുമായി സംവിധായകന്‍ ഹേമന്ത് ജി.നായരും രംഗത്തെത്തിയിരുന്നു. തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നു പറഞ്ഞ സംവിധായകന്‍, എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍െ്‌റ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. ”ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ…
Read More » -
മൈഗ്രേന്‍: കഠിനമായ വ്യായാമം, മദ്യം, ചില പ്രത്യേക രീതികളിലുള്ള യോഗ ഇവയൊക്കെ ഒഴിവാക്കുക; ഒപ്പം പരീക്ഷിക്കാം ചില ഒറ്റമൂലികളും
മൈഗ്രേന്‍ വരാതെ നോക്കുക എന്നതാണ് രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രേന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം ദിവസങ്ങളോളം രോഗികളെ കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനാൽ രോഗത്തിനു കാരണമാകുന്ന ശീലങ്ങള്‍ രോഗി തന്നെ കണ്ടെത്തി തടയുക. കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം മൈഗ്രേന്‍ വരാം. മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രേന്‍ അനുഭവപ്പെട്ടു എന്നാണ്. ചില പ്രത്യേക രീതികളിലുള്ള യോഗ, മൈഗ്രേന്‍…
Read More » -
യൂട്യൂബ് ചാനലുകളുടെ ‘പൊന്നോമന’ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’; 9ന് തിയറ്ററുകളിലേക്ക്
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീക’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 9ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. തീർത്തുമൊരു പൊലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, സൗണ്ട്…
Read More »