LIFEMovie

സണ്ണിവെയ്‌നും ഷെയിന്‍ നിഗവും ഒന്നിക്കുന്നു: വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററില്‍.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്.

ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സാം സി.എസ്സാണ്. ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം മഹേഷ് ഭുവനേന്ദും നിര്‍വ്വഹിച്ചിരിക്കുന്നു.

 

Back to top button
error: